ചില നേരത്ത്.

ശനിയാഴ്‌ച, ഡിസംബർ 10, 2005

 

അതിസുന്ദരമായ കാഴ്ച

പ്രണയത്തെ കുറിച്ചുള്ള സായാഹ്നസംഭാഷണത്തിനിടയ്ക്ക് ആരോ ചോദിച്ചു..

ജീവിതത്തിലെ അതിസുന്ദരമായ കാഴ്ച ഏതായിരിക്കുമെന്ന്??.

ഞാന്‍ പറഞ്ഞു...

നീണ്ട പ്രവാസ ജീവിതത്തിന്‍ ശേഷം മകനെ കാണുന്ന പ്രിയ മാതാവിന്റെ മുഖമായിരിക്കുമെന്ന്..
ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 8:23 AM
അഭിപ്രായങ്ങള്‍:
അടുത്തുതന്നെ നാട്ടില്‍ പോവുന്നുണ്ടല്ലേ ? :)
 
ആവാം. അല്ലാതെയും ആവാം. :)
 
ibru, pranayavum ammayum thammilulla bandhamenthu? Freudine vilikkano?

soo, "ammaayiyamma"ye pattiyalla, "ammaye" pattiyaanu ibru ezhuthiyathu. kannata vekkenda praayamaayo, soovinu?
 
വെള്ളപ്പൊക്കത്തില്‍ പുഴയിലേക്കു ചാഞ്ഞു കിടക്കുന്ന മരത്തില്‍ കാത്തിരികുമ്പോള്‍ ഒലിച്ചു വരുന്ന നേന്ത്ര കുല(വാഴയോടു കൂടി)!

പ്രവാസിയാകാത്തതിന്റെ പ്രശ്നമായി കണക്കാകുക.
 
സൌദിജെയിലില്‍ കണ്ണുചൂഴന്നെടുക്കാന്‍ വിധിക്കപ്പെട്ട്, ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മകളേയും കണ്ട് കൊതിതീരാത്ത മകനേയും കുറിച്ചോര്‍ത്ത് മനമുരുകിക്കഴിയുന്നൊരു യുവാവുണ്ട്, നൌഷാദ്! ചുറ്റും കാണുന്നതെല്ലാം മനോഹരമാണയാള്‍ക്കിപ്പോള്‍. തന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍ കാത്തുനില്ക്കുന്ന കയ്യുപോലും.
 
അടിക്കുറിപ്പ്‌. വിവാഹം കഴിയാത്ത പുത്രന്റെ......
 
ബെന്നി,
എനിക്ക് തൽക്കാലം കണ്ണ് നല്ലപോലെ കാണും.കണ്ണട വെക്കാൻ ആയാൽ വെക്കുകയും ചെയ്യും.
ഇബ്രു പറഞ്ഞത് ശരിക്കും വായിച്ചില്ലേ? ഇതാ ഒന്നുകൂടെ വായിക്കൂ.

“പ്രണയത്തെ കുറിച്ചുള്ള സായാഹ്നസംഭാഷണത്തിനിടയ്ക്ക് ആരോ ചോദിച്ചു..

ജീവിതത്തിലെ അതിസുന്ദരമായ കാഴ്ച ഏതായിരിക്കുമെന്ന്??.

ഞാന്‍ പറഞ്ഞു...

നീണ്ട പ്രവാസ ജീവിതത്തിന്‍ ശേഷം മകനെ കാണുന്ന പ്രിയ മാതാവിന്റെ മുഖമായിരിക്കുമെന്ന്..”

ഇബ്രുവിന്റെ കാഴ്ച്ചയിൽ അതു ശരിയാണ്.അതുകൊണ്ട് ആവാം എന്നു പറഞ്ഞു. ചിലർക്ക് ഭർത്താവിനെ കാണുന്ന ഭാര്യയുടെ മുഖമായിരിക്കും, ചിലർക്ക് മകളെ കാണുന്ന അമ്മയുടെ മുഖമായിരിക്കും, ചിലർക്ക് പേരക്കുട്ടികളെ ആദ്യമായി കാണുന്ന ആൾക്കാരുടെ മുഖം ആയിരിക്കും. കാമുകനെ കാണുന്ന കാമുകിയുടെ മുഖം ആയിരിക്കും. പിന്നെയും ഒരുപാടൊരുപാട് സുന്ദരമായ കാഴ്ച്ചകൾ ഉണ്ട്. എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായം ആയിരിക്കും. അതുകൊണ്ട് അല്ലാതേയും ആവാം എന്നു പറഞ്ഞു.
ഇതിൽ അമ്മായിഅമ്മയെപ്പറ്റിയും അമ്മയെപ്പറ്റിയും സു വിനോട് പറയാൻ മാത്രം എന്ത് കാര്യം ഉണ്ടായി?
ഒന്നും മിണ്ടാതെ നിൽക്കുന്നൂന്ന് കരുതി കല്ലെടുത്ത് എറിഞ്ഞ് പോകല്ലേ.

ഇബ്രുവേ സോറി ട്ടോ.
 
അനിലേട്ടാ..
അതെ..അടുത്ത വര്‍ഷം..
ബെന്നീ..
എന്റെ കാഴ്ചപ്പാട് പറഞ്ഞെന്നെയുള്ളൂ. പരസ്പര ബന്ധത്തിനെന്ത് പ്രാധാന്യം?..freud നെ വിളിച്ചാല്‍ വരുമോ?..
തുളസീ.
പ്രവാസിയാകാത്തതിന്റെ പ്രശ്നമായല്ല ഞാനിതിനെ കാണുന്നത് ഭാഗ്യമായാണ്. വേര്‍പ്പാടിന്റെ വിനാഴികയില്‍ ഞാനറിയുന്നു. സ്നേഹത്തിന്റെ ആഴം.
സാക്ഷി.
താന്‍ താന്‍ ചെയ്തതിന്‍ ഫലം താന്‍ താന്‍ അനുഭവിയ്ക്കും എന്നല്ലെ..കണ്ണ് പോയ സൌദിക്കാരനും പോകാനിരിക്കുന്ന(പോകാതിരിക്കട്ടെ..)ഇന്ത്യക്കാരന്റെയും ദു:ഖത്തിന് മുന്നില്‍ ..
ഗന്ധര്‍വ്വന്‍.
ഇവിടെ വരാനും എന്റെ ബ്ലോഗ് വായിക്കാനും സമയം കണ്ടെത്തിയതിന് നന്ദി.
ബെന്നിയ്ക്കും സൂവിനും.
അനിലേട്ടന്‍ പറഞ്ഞതാണ് അതിന്റെ ശരി..ഞാന്‍ നാട്ടിലേക്ക് പോകുവാന്‍ വേണ്ടി മനസ്സൊരുക്കുകയാണ്.അതിനാല്‍ എന്റെ ചിന്ത ഇത്തരത്തിലാണ് രൂപപ്പെട്ടത്.
സൂ.
ഒരു സംവാദത്തിന് എന്റെ ബ്ലോഗ് തട്ടകമാക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.
ബ്ലോഗ് വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്‍ക്കും എന്റെ നന്ദി..
 
ഇബ്രൂസേ, നാട്ടിൽ പോയിട്ട് തിരികെ വരുന്നത് ഒറ്റയ്ക്കായിരിക്കുമോ അതോ പുതിയപെണ്ണിനെയൂം കൊണ്ടാ‍കുമോ?
 
കലേഷേ..മറ്റൊരു നാണപ്പന്‍ ചേട്ടനാവാന്‍(സൂ-വിന്റെ പോസ്റ്റിലെ) അടുത്തൊന്നും പ്ലാനില്ല.(പടച്ചവനേ ഇതവള്‍ കാണരുതേ..)
-ഇബ്രു.
 
അമ്മയ്ക്ക്‌ മക്കൾ എന്നും പ്രിയമുള്ള കാഴ്ചയാണ്‌..
എല്ലാ പ്രഭാതങ്ങളിലും..സായന്തനങ്ങളിലും..!
 
രാവിലെ എഴുന്നേറ്റ് ബ്രഷിൽ പേസ്റ്റും തേച്ച് കണ്ണാടിയുടെ മുമ്പിൽ നിൽക്കുമ്പോൾ അതിസുന്ദരമായ ഒരു കാഴ്ച ഞാനെന്നും കാണും. ഈ കണ്ണാടി കണ്ടുപിടിച്ചവനിട്ട് രണ്ടു പൊട്ടിക്കാൻ തോന്നുന്ന നിമിഷം.

ഇബ്രൂ, ക്ഷമിക്കണേ... താങ്കൾ പറഞ്ഞതിന്റെ സൌന്ദര്യം കുറച്ചുകാണിക്കാനല്ലേ.. വെറുതേ പറഞ്ഞതാണേ.......

സൂ പറഞ്ഞതുപോലെ ഒരുപാടൊരുപാട് സുന്ദരമുഖങ്ങൾ....
 
അടുക്കളയിലെ കരിയും പുകയുമാ‍ണു അമ്മ...
കഴിക്കാതെ കാത്തു വെച്ച ചോറും കറിയുമാണു അമ്മ..
യാത്ര ചോദിക്കുമ്പോള്‍ , കതകിന്റെ പാളിയില്‍ പതിയുന്ന കണ്ണീരാണു അമ്മ...

പിന്നെ...തിരികെ ചെന്നണയുമ്പോള്‍ ചേർത്തണക്കുന്ന
സ്നേഹമാണു അമ്മ.
ആ കാഴ്‌ച്ച അസുന്ദരമാകാന്‍ യാതൊരു വഴിയുമില്ല.

സസ്നേഹം
സൂഫി
 
പിന്നെ ,
ഒരു കൊല്ലം തീർക്കാതെ സൂക്ഷിച്ചു വെക്കുന്ന കണ്ണിമാങ്ങാ അച്ചാറും,
പാഴ്സലായി വരുന്ന മൈലാഞ്ചി കോണുകളും, ദുപ്പട്ടയിലെ ചിത്രതുന്നലുകളും,
പ്രാർത് നക്കൊടുവിലെ വിങ്ങലും അമ്മ.
ഇബ്രുന്റെ പോസ്റ്റും, സൂഫിയുടെ വാക്കുകളും പെരുത്തിഷ്ടായി :)
 
സൂഫിയെന്നെ വല്ലാണ്ടെ നൊസ്റ്റാള്‍ജിക്ക് ആക്കി...
 
എത്തിയപ്പോ വൈകി. ഇബ്രു, എനിക്കു ഞാനെന്ന അമ്മയേകുറിച്ചു മാത്രമേ അറിയൂ. ഞാൻ എന്തെഴുതും ഇബ്രൂ? :(
 
ഉമ്മയോടു എനിക്കു പറയാനുള്ളത്‌,

കെസേ തുഛെ ദിഖാ യെഹാ ക്യാ
ഉച്ച ഉച്ച ഘര്‍ ഖാബോ കാ ഉച്ചല്‍ കെ ചുവാ ഹേ
സോയാലിയെഡല്‌ ധൂപ്‌ യെഹാന്‍ ഹെ
നയാ നയാ സപ്‌ രൂപ്‌ യെഹാന്‍ ഹെ
യെഹാന്‍ സപ്‌ കുഛ്‌ ഹെ മാ
ഫിര്‍ ഭീ......
ലെഗെ ബിന്‍ തെരെ മുഛ്‌ കോ
അകേലാ
 
സൂഫിയുടേത്‌ ചൂണ്ടക്കൊളുത്തുപോലെ മനസ്സിലുടക്കുന്ന വാക്കുകള്‍. നോവുന്നു. അമ്മയൊപ്പമുണ്ടായിരുന്നിടത്തോളം കാലമേ ഞാന്‍ വളര്‍ന്നുള്ളൂ
 
പ്രിയപ്പെട്ടവരെ,
വാത്സല്യനിധിയായ അമ്മയെക്കൂറിച്ചു പറഞ്ഞാൽ എതൊരു സ്നേഹമുള്ള മകനും നോവും.

ഖുറാൻ പറയുന്നതു സർവ്വലോകസംരക്ഷകനായ ദൈവത്തിനു തന്റെ സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെ ഒരംശം സൃഷ്ടികൾക്കു മനസ്സിലാവാൻ മാതൃസ്നേഹമായി നമുക്കു നൽകിയിരിക്കുകയാണെന്നാണു്.
ഈ സ്നേഹം നമുക്കു നൽകിയ പരമകാരുണ്യവാനു സർവ്വ സ്‌തുതിയും അൽഹംദുലില്ലാഹ്...

എന്നെ സംബന്ധിച്ചിടത്തോളം അമ്മയുടെ സ്നേഹത്തേക്കാൾ വലുതല്ല മറ്റൊരു സ്നേഹവും..

ആ പ്രാർത്ഥനകളുടെ ചൂരിലാണ് ഞാൻ ജീവിക്കുന്നതു.


സൂഫി
 
ആ പറഞ്ഞതു പരമസത്യം...

നമ്മുടെയൊക്കെയാ ഇമ്മിണി ബെല്യ സുൽത്താൻ നീണ്ട ഒരു ജെയിൽ വാസം കഴിഞ്ഞു ഒരു രാത്രിക്കു വീട്ടിൽ തിരിച്ചെത്തി. യാതൊരു അമ്പരപ്പും ഇല്ലാതെ ഉമ്മ ചോറെടുത്തു വെച്ചു... കഴിച്ചു തീരാറായപ്പൊളാണു സുൽത്താൻ ഉമ്മയോട്‌ ആ സംശയം ചോദിച്ചതു...”ഞാൻ ഇന്നു വരുമെന്നു ഉമ്മ എങ്ങനെ അറിഞ്ഞു?” ഉമ്മയുടെ മറുപടി ഇതായിരുന്നു.... ”ഞാൻ ദിവസവും നിനക്കായി ചോറു കരുതി വെക്കുമായിരുന്നു.”

അതു ഒരു ഉമ്മയ്ക്കു മാത്രം സാധിക്കുന്ന ഒരു കാര്യമാണ്... ഈ ദുനിയാവിൽ മറ്റൊന്നും ആ സ്നേഹത്തിനു പകരമാവില്ല.
 
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
 
സൂഫി,

ആ വരികൾ...

അകലങ്ങളിൽ...

കണ്ണുകൾ നിറഞ്ഞ് പോയി.

സാദാ നൊസ്റ്റാൾജിയ മൂത്തതാണോ?

അല്ല.

അമ്മ - അവളടുത്തില്ല..

ദൂരെയാണ്..

ഭൂഖണ്ഡങ്ങൾക്കകലെയാണ്.

ലിങ്ക്
 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]