ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2005 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചില സമയ ദോഷങ്ങള്‍.

ഇവിടെ ദുബായില്‍ ഒരു പാട്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്‌.സിവില്‍ എന്‍ജിനീയറിങ്ങിന്റെ അനന്തസാദ്ധ്യതകള്‍ നമ്മള്‍ മലയാളികള്‍ നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. കാരണം അത്ര അധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌.എന്റെ ബാച്ചിലെ മുക്കാല്‍ പങ്കും ഇവിടെ എത്തി നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ട്‌. എന്റെ തന്നെ ജൂനിയര്‍ - സീനിയര്‍ സുഹൃത്തുക്കള്‍ വേറെയും.. ഞങ്ങള്‍ ചേര്‍ന്ന് ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്‌. നമ്മള്‍ മലയാളികള്‍ക്ക്‌ സംഘടന ഒഴിച്ച്‌ കൂടാനാകാത്ത ഒരു വിഭവമാണല്ലോ, ഇനി കാര്യം പറഞ്ഞ്‌ തുടങ്ങാം.. അധിക പേരും കല്യാണം കഴിച്ചിട്ടില്ല. കല്യാണം കഴിക്കാത്തവര്‍ക്ക്‌ അനുയോജ്യമായ ബന്ധം സംഘടിപ്പിക്കുക എന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്‌. പക്ഷെ പലരും വളരെ അധികം ധൃതിയുള്ളവരാണ്‌. കാരണം നല്ല ജോലി, നല്ലശമ്പളം ഇനി അടുത്തത്‌ നല്ല ഭാര്യ തന്നെ എന്നാണ്‌ എന്റെയടക്കമുള്ളവരുടെ ലക്ഷ്യം.അങ്ങനെ ജോലിതിരക്കും ബ്ലോഗിങ്ങും കമന്റിങ്ങും കഴിഞ്ഞ്‌ കിട്ടുന്ന ഇടവേളകളില്‍ ഞാനും കേരള മാറ്റ്രിമോണിയില്‍ പെങ്കുട്ട്യൊളെ തപ്പിയിറങ്ങി. പത്ത്‌ മുന്നൂറ്‌ പ്രൊഫൈല്‍ തിരഞ്ഞ്

നിഷ്കാസിതന്‍

നീ മൃതിയടഞ്ഞവന്‍.. ചാനല്‍ ബഹളം കഴിഞ്ഞാല്‍ പിന്നെ, നിന്റെ ശവമെടുപ്പാണ്‌.. വെറുപ്പിനാല്‍ തുന്നി ചേര്‍ത്ത ശവക്കച്ച. തണുത്ത്‌ മരവിച്ച സായംസന്ധ്യ. മരം കോച്ചും തണുപ്പ്‌. തമസ്സില്‍ തന്നെ നിന്റെ ഖബറടക്കം. വെളിച്ചത്തിനായ്‌ കത്തിച്ചു വെച്ച- മണ്‍ചിരാതാരോ ഊതി കെടുത്തി.. അതു നീ തന്നെ ആയിരുന്നില്ലേ?. പുറത്ത്‌ ഒരായിരം പേര്‍ കാത്ത്‌ നില്‍ക്കുന്നു.. നിനക്കായ്‌ ജയ്‌ വിളിച്ചവര്‍.. നിന്റെ നിണത്തിന്നായ്‌- കണ്ഠം പൊട്ടുമാറുഛത്തില്‍ നിലവിളിക്കുന്നു!!. അനന്തപുരിയില്‍.. നിനക്കായ്‌ ഹൃദയത്തില്‍ സിംഹാസനം പണിഞ്ഞവര്‍.. അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക്‌.. നിനക്കിനി ആരാണ്‌ കൂട്ട്‌?. നിന്റെ മൃതിയടഞ്ഞ ചോദനക്കെന്തിനു വിരേതിഹാസം രചിച്ചവരുടെ പരിലാളന?. നീ വെറുമൊരു ജലകണം. അവരോ ജല പ്രവാഹം!!. പാറമടക്കുകളില്‍ തട്ടി പാതി വഴിയില്‍- ഒടുങ്ങുവാനായിരുന്നോ നിന്റെ വിധി?. ഹാ.. കഷ്ടം!!. പട നയിക്കുമ്പോളെന്തിനു നീ- പാളയത്തിലെ പട നയിച്ചു?.. പിന്തിരിഞ്ഞോടുന്നവന്റെ വിധി- നിനക്കെന്തേ അറിയാതെ പോയി?.. കുഴിമാടം പൂര്‍ത്തിയായി. മണ്ണോടു ചേരാന്‍ മനസ്സൊരുക്കുക. നിന്റെ വാസസ്ഥലം എത്ര ക്രൂരം! നിന്റെ വാരിയെല്ലുകള്‍- കോര്‍

പ്രണയിച്ചവര്‍

കുറച്ചു ദിവസങ്ങളായി എന്റെ സുഹൃത്ത്‌ ഒണ്‍ലൈനില്‍ ഇടക്കിടെ വന്ന് ഹലോ ടൈപ്പ്‌ ചെയ്ത്‌ ചാറ്റിങ്ങിന്ന് ക്ഷണിക്കാറുണ്ട്‌. തിരക്കുള്ള സമയമായതുകാരണം 'ബിസി' എന്ന് തിരിച്ചും റ്റൈപ്പ്‌ ചെയ്ത്‌ ഒഴിവാകാറാണ്‌. ദുബായില്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഒരുപാട്‌ കാലം ഒരുമിച്ച്‌ താമസിച്ചിരുന്നു. ജോലി ഇല്ലാതിരുന്ന സമയങ്ങളില്‍ അവനെന്നെ സാമ്പത്തികമായി മാത്രമല്ല, അറിയാവുന്ന പലരെയും നേരിട്ട്‌ കണ്ട്‌ എന്റെ കാര്യത്തിന്നായി വിലപ്പെട്ട സമയവും എനിക്കായി ചിലവഴിച്ചിട്ടുണ്ട്‌. പിന്നെ എന്റെ ജോലിത്തിരക്കിന്റെയും അവന്റെ മീറ്റിങ്ങുകളുടെ ഇടവേളകള്‍ക്കിടയിലും ഞങ്ങള്‍ സൌഹൃദം പുതുക്കി കൊണ്ടിരുന്നു. എന്റെ നാട്ടിലെ ഒരു പ്രബല കുടുംബത്തിലെ അംഗമായിരുന്ന അവന്റെ ചെറുപ്പത്തിലേയുള്ള കൂട്ടുകാരന്‍ ഞാന്‍ മാത്രമായിരുന്നു.എന്റെ അനേകം കൂട്ടുകാരില്‍ ഒരുവന്‍ മാത്രമായിരിന്നു അവനെങ്കിലും, എന്റെ സമയത്തിന്റെ മുക്കാല്‍ പങ്കും അവനെന്റെ കൂടെ തന്നെയായിരുന്നുവെന്ന് ഇന്നു ഞാന്‍ ഓര്‍മിക്കുന്നു.. നിരര്‍ത്‌ഥകമായ ബാല്യകാലസ്മരണകളാകും അവന്റെ പല ചാറ്റിംഗ്‌ വിഷയങ്ങളും..ഒരു നഗരത്തിലാണ്‌ താമസമെങ്കിലും അവന്‍ കുടുംബസമേതം താമസിക്കുന്ന വീട്ടിലേക്ക്‌ വല്ലപ്പോഴും മാത

പ്രവാസം.......

തകര്‍ന്നടിഞ്ഞ ഒരു വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. പകല്‍ മുഴുവന്‍ നീണ്ട യാത്ര..അബുദാബിയില്‍ വെച്ചിട്ടു പോന്ന പുസ്തകങ്ങളും വസ്ത്രങ്ങളും തിരിച്ചെടുക്കുവാന്‍ പറയാന്‍ തുടങ്ങിയിട്ട്‌ ദിവസങ്ങള്‍ ഒരു പാടായിരിക്കുന്നു.പഴയ സുഹൃത്തുകള്‍ ഫ്ലാറ്റ്‌ മാറുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ യാത്ര മാറ്റിവെക്കുവാന്‍ വയ്യ.ആറു മാസം മുന്‍പ്‌ വരെ അവിടെയായിരുന്നു പൊറുതി.കൊടും ചൂടില്‍ നല്ലൊരു വ്യാഴാഴ്ച തന്നെ പുറപ്പെട്ടു. വലിയ ദൂരം ഇല്ല അബൂദാബിയിലേക്ക്‌.. പക്ഷെ, പുറപ്പെട്ട്‌ ഇറങ്ങുവാന്‍ വലിയ ബുദ്ധിമുട്ടാണെനിക്ക്‌.. ഇരുനൂറു കിലോമീറ്റര്‍ അടുത്തിരിക്കുന്നവന്റെ നാറ്റവും സഹിച്ച്‌ വേണം പോകാന്‍.. സുഹൃത്തുക്കളെ മുഴുവന്‍ വിളിച്ച്‌ ഒന്നിളക്കി നോക്കി, ആര്‍ക്കും കൂട്ട്‌ വരാന്‍ വയ്യ. വേനലിന്റെ ശാപം.. ആകെ ഒരു ലാഭമെന്നത്‌ ഒരു കൂട്ടുകാരന്‍ നാട്ടിലേക്ക്‌ പോകുന്നു അവന്റെ കൈയില്‍ വീട്ടിലേക്ക്‌ കത്ത്‌ കൊടുത്ത്‌ വിടാം. കുറെ നാളായി കത്ത്‌ എഴുതാന്‍ ആവശ്യപെടുന്നു..ഫൊട്ടൊ ആവശ്യപ്പെട്ട്‌ തുടങ്ങിയിട്ടും കുറച്ചായി.. ഫോട്ടോയുടെ കാര്യം അവിടെ നില്‍ക്കട്ടെ, കത്ത്‌ അവിടെ ചെന്നിട്ട്‌ എഴുതാമെന്ന് കരുതി പുറപ്പെട്ടു. കത്ത്‌ എഴുതുമ്പോള്‍ നാലഞ്ച്‌ പു