ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്)
സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല..
സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും
ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും
വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും
വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു..
പരാജിതനാകാന്‍ ഉത്സുകനായത്,
ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്...
എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

അഭിപ്രായങ്ങള്‍

sami പറഞ്ഞു…
സ്ത്രീകളെപ്പറ്റി ഇങ്ങനെയൊക്കെ പറയണോ ഇബ്രു?
നിനക്ക് വേണ്ടി അവര്‍ ത്യജിച്ചതൊക്കെ ഒന്നാലോചിച്ചുകൂടെ?

എന്തായാലും ചിന്തകള്‍ക്ക് വഴിനല്‍കുന്നു.....
സെമി
അഭയാര്‍ത്ഥി പറഞ്ഞു…
ചിലനേരത്തു പറയുന്നതു സത്യമണ്‍. എന്നാല്‍ പരാജയത്തിന്റേയും വിജയത്തിന്റേയും പ്രജോദനമാകാന്‍ സ്ത്രീക്കാകും.
പട നയിക്കാനാകില്ല. പടനായകനെ വിജ്രുംഭിത വീര്യവാനാക്കാന്‍ സ്ത്രീക്കു കഴിയും.

അവള്‍ വിജയിക്കുന്നതു ഭാര്യ, പെങ്ങള്‍, അമ്മ എന്ന റോളില്‍ മാത്രമല്ലേ?.
ഭൗതികമായ മേറ്റ്ല്ലാത്തിലും നാരകം നട്ടേടം നാരി നടിച്ചേടം
Adithyan പറഞ്ഞു…
ശക്തിയെ ബലഹീനതയായി കാണുന്നോ ഇബ്രാന്‍?

എന്റെ പരാജയങ്ങളുടെ കാരണക്കാരന്‍ ഞാന്‍ മാത്രമാണ്. പരാജിതനാകാന്‍ ഉത്സുകനായത് എന്റെ ഏറ്റവും വലിയ പരാജയം.
Kalesh Kumar പറഞ്ഞു…
എന്ത്‌ പറ്റി ഇബ്രാന്‍?
വിഷമമാണോ? നൈരാശ്യമാണോ?
എന്തായാലും സംഗതി സത്യമാ!
കുറുമാന്‍ പറഞ്ഞു…
കാലത്തിന്റെ കുത്തൊഴിക്കില്‍, ഈ നാരീ വിദ്വേഷത്തിന്റെ കനലും കെട്ടടങ്ങും ഇബ്രൂ.

ഒരു ഭാവവും സ്ഥായിയല്ല, ഒരു രൂപവും.

മാറ്റങ്ങള്‍ അനിവാര്യമാണ്.
nalan::നളന്‍ പറഞ്ഞു…
പണ്ട് ഇബ്രുവിന്റെ ‘വിവാഹത്തില്‍’ എന്ന പോസ്റ്റിനിട്ട കമന്റിവിടെ ആവര്‍ത്തിക്കാന്‍ തോന്നുന്നു.

ആശകളെന്നും ആശകളാണെന്നിരിക്കെ, അതിരുകള്‍ ഒരു മരീചിക പോലെ.
അതിരുകളെയാണോ തേടിയിരുന്നത്.
ഓരോരോ കാരണളേ!


അതെ ഓരോരൊ കാരണങ്ങളേ
ഇബ്രു തേടുന്നത് കാരണങ്ങളെയല്ലേ!
Rasheed Chalil പറഞ്ഞു…
സ്നേഹത്തിന്റെ അലോസരത്തിനും ഓരു മധുര്യമില്ലേ...

കണെക്കെടുപ്പിനായി നാം ചൂണ്ടുന്ന വിരലില്‍ ഒന്നോഴിച്ച് ബാക്കി മൂന്നും നമുക്കുനേരെ...

കാലം കണക്കുചോദിക്കാതിരിക്കട്ടേ..
Achinthya പറഞ്ഞു…
ഇബ്രൂട്ടാ,
തര്‍ക്കത്തിനില്ല്യ.ചില നേരങ്ങളില്‍ ഇങ്ങനേം തോന്നാം.
അങ്ങാടീയില്‍ തോറ്റു തിരിച്ചെത്തുമ്പോള്‍ അമ്മയായിട്ടായാലൂം,ഭാര്യയായിട്ടായാലും, പെങ്ങളായിട്ടായാലൂം, തോഴിയായിട്ടായാലും,വാക്കുകളുടെ അര്‍ത്ഥം ചികയുമ്പോ ഡിക്ഷണ്‍‍റിയായാലും, ഞങ്ങളില്ല്യാണ്ടെ നീ? സ്ത്രീകളോട് താല്പര്യല്ല്യ? കള്ളം !
തോൽപ്പിക്കാനല്ല, പക്ഷേ ജീവിക്കാന് എന്‍റെ അച്ഛനില്ല്യാണ്ടെ , ഏട്ടന്മാരില്ല്യാണ്ടെ,അനിയന്മാരില്ല്യാണ്ടെ ,എന്നെ കെടുത്തിയവനില്ല്യ്യാണ്ടെ, കെട്ടിയവനില്യാണ്ടെ ? ആലോചിക്കാന്‍ വയ്യ.കൂടിയേ കഴിയൂ...പേരെന്തിട്ടൂ വിളിച്ചാലൂം .
ചില നേരത്ത്.. പറഞ്ഞു…
സമീ..
വിവേചനമില്ലാത്ത വികാരമാണ് ജീവിതം..എന്റെ പകര്‍ത്തിയെഴുതലുകള്‍ എന്റെ വീക്ഷണ ഗതി തന്നെയാണ്. എനിക്ക് വേണ്ടി സ്വപ്നങ്ങള്‍ ത്യജിച്ചവര്‍ക്ക് ജീവിതം കൊണ്ട് യാഥാര്‍ത്ഥ്യം നല്‍കുന്നതിന്റെ അഹങ്കാരമാണിതിന്റെ പ്രചോദനം. അതുകൊണ്ടു തന്നെയാണ് പരാജിതനാകാന്‍ ഉത്സുകനായത്,
ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്...എന്നെഴുതിയതും.
പ്രിയ ഗന്ധര്‍വരേ..
നന്ദി..എന്റെ നിരീക്ഷണത്തിന്റെ വലിപ്പകുറവ് തീര്‍ത്ത് തന്നതിന്.
ആദീ..ജീവിതത്തിന്റെ ഒരു മറുവശം കാണാത്തതെന്ത്?
കലേഷ്.
ഒരു നിരാശയുമല്ല..ആശയുമല്ല..ചില നേരത്തെ ചിന്തകള്‍ മാത്രം :)
കുറുമാന്‍‌ജീ
തിരക്കുകള്‍ക്കിടയിലും അനുഭവത്തിന്റെ കുത്തൊഴുക്കില്‍ ചില ചിന്തകളാണിത്..സ്വത്വത്തെ രൂപപ്പെടുത്താനിത്തരം പ്രേരണകളെ ആശ്രയിക്കാറില്ല..സ്ഥായിയല്ലീ ഭാവം :)
പ്രിയ നളന്‍..
തിരിച്ചെത്തിയതില്‍ വളരെ സന്തോഷം..ഒരേ കമന്റ് തന്നെ ആവര്‍ത്തിച്ചതിനര്‍ത്ഥം ആവര്‍ത്തനവിരസമായി എന്നല്ലല്ലോ?
സഹ്യാ..
ഞാനും തന്റെ അതേ അഭിപ്രായക്കാരന്‍ തന്നെയാണ്..പെറ്റ വയറിനെ തള്ളി പറയുന്ന ഒരു പാട് പേരെ കണ്ടിട്ടുണ്ട്, കേട്ടിട്ടുമുണ്ട്. ഈ പോസ്റ്റ് എന്റെ ജീവിതം മാത്രം പകര്‍ത്തിയെഴുതിയതല്ല..സഹ്യന് സ്വാഗതം..നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു..
ഇത്തിരിവെട്ടാ..
അതെ സ്നേഹത്തിന്റെ മാധുര്യത്താലാണ് പരാജയത്തെ താല്പര്യപ്പെട്ടത് ..ഈ പോസ്റ്റ് ഒരു തള്ളിപ്പറച്ചിലല്ല തന്നെ..
അചിന്ത്യേച്ചീ..
രണ്ട് നാള്‍ മുന്‍പ് എന്റെ സുഹൃത്ത് അടിയന്തിരമായി നാട്ടിലേക്ക് തിരിച്ചു..അമ്മയ്ക്ക് അസുഖം ഏറെയായി എന്നറിഞ്ഞിട്ടായിരുന്നു യാത്ര..യാത്രയ്ക്കിടയില്‍ മരണ വാര്‍ത്തയും വന്നു.ആ മാതാവിന്റെ മരണം വരുത്തുന്ന ആഘാതത്തില്‍ നിന്നുള്ള മോചനമായാണ് എനിക്കീ പോസ്റ്റ്..നന്ദി
Kuzhur Wilson പറഞ്ഞു…
പൊന്നിട്തെക്കു തിരിചു ചെല്ലാന്‍ ഉള്ള്
വെംബലിനെക്കുരിചു എഴുതിയാല്‍ മലയാ‍ള്തില്‍ അതു
അസ്ലീലമാകും.

എങ്കിലും പൊക്കിളിനെ കുരിചു പരയതെ വയ്യ.

യെശുക്രിസ്തു ഒരു പെണ്ണായിരുന്നു
Visala Manaskan പറഞ്ഞു…
എന്റെ ജയത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടാകാം. പക്ഷെ, പരാജയത്തില്‍ ....
ബിന്ദു പറഞ്ഞു…
ചിലനേരത്തെ ചിന്തകളിലൊന്നാണല്ലോ അല്ലേ? :)
അജ്ഞാതന്‍ പറഞ്ഞു…
“പകര്‍ത്തിയെഴുതലുകള്‍ എന്റെ വീക്ഷണ ഗതി തന്നെയാണ്...”

മസ്ജിദുല്‍ അഖ്‌സയുടെ തെക്ക് ഭാഗത്ത് ഖബറടക്കപ്പെടണമെന്ന് അഗ്രഹിക്കുന്നവനോട്‌ തോക്കെടുക്കുന്നതിന് പകരം നി നുണകളില്‍ ആശ്വാസം കണ്‍ദെത്താന്‍ പറഞു.ഇപ്പോള്‍,

വികാരങള്‍ക്ക്‌ അതീതനായവന്‍ വിജേതാവാണു പോലും !

നി ആളത്ര ശരിയല്ല :)
അരവിന്ദ് :: aravind പറഞ്ഞു…
ഹും......ഇബ്രൂ....യോജിപ്പില്ലാ....
:-)) പരാജയത്തിന് വിയെം പറഞ്ഞത് പോലെ സ്വയം ഉത്തരവാദിത്വം ഏല്‍ക്കുന്ന ടൈപ്പ് ആയതിനാലാകാം.
ചില നേരത്ത്.. പറഞ്ഞു…
പ്രിയ വിശാഖം
പ്രത്യുല്‍‌പാദനാവയവങ്ങളെ ചേര്‍ത്ത് അശ്ലീലഭാഷ ചമച്ചവര്‍ക്കെതിരെ എനിക്കും പരാതിയുണ്ട്.

വിശാലാ..വിശാലമായ നന്ദി

സഹ്യാ..പുനര്‍വായനയ്ക്ക് ഏറെ നന്ദി.തെറ്റിദ്ധാരണ മാറിയതില്‍ വളരെ ആശ്വാസം :)

തണുപ്പാ..തിരക്കൊഴിഞ്ഞോ?
ബിന്ദൂ..തീര്‍ച്ചയായും അങ്ങിനെ തന്നെ (വേര്‍പ്പാടിന്റെ കനം കുറച്ചു എനിക്കെന്റെ വരികള്‍)

തുളസീ..നന്ദി.
Sreejith K. പറഞ്ഞു…
Men are from Mars, Women are from Venus

അപ്പൊ അളിയന്മാര്‍ (aliens) തമ്മിലുള്ള ആ സംഘര്‍ഷമാണോ നീ ഇവിടെ സ്വാംശീകരിച്ചിരിക്കുന്നത്. നിന്റെ ഭാവന ഇത്രേം ഉയര്‍ന്നതാണേന്ന് അറിഞ്ഞിരുന്നില്ല. ഭയങ്കരം തന്നെ.
ചില നേരത്ത്.. പറഞ്ഞു…
അരവിന്ദ്‌ജീ
ഞാന്‍ സ്ത്രീകളെ തള്ളി പറഞ്ഞതേയല്ല..ഒരു വേര്‍പാടിന്റെ നൊമ്പരം പറഞ്ഞത് മാത്രമാണ്.
Ajith Krishnanunni പറഞ്ഞു…
ഇബ്രൂ ചിലനേരത്തു മാത്രം തോന്നുന്ന തികച്ചും നൈമിഷികമായ ചിന്തകളാണിവ.
ഇബ്രൂ
ഓരോ വരികളിലും സ്ത്രീയോടുള്ള നിന്റെ താല്‍പര്യക്കുറവിനും മേല്‍..മെറ്റെന്തോ ഒളിഞ്ഞു കിടക്കുന്നു.
ഒരുപക്ഷേ.. വികരങ്ങള്‍ക്ക്‌ അതീതനാകാന്‍ കഴിയാഞ്ഞതാകാം.
bodhappayi പറഞ്ഞു…
പെണ്ണുങ്ങല്‍ പല പേരുപറഞ്ഞു വന്നു കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി അല്ലേ ഇബ്രു. ഇപ്പൊ ദേ ദൈവം വിളിച്ചു, 'നിങ്ങള്‍ക്കു നിങ്ങളെ മാത്രമേ സ്നേഹമൊള്ളൂ" എന്നൊക്കെ പറഞ്ഞു വിട്ടു പോകുന്നു. ആ കെട്ടു അങ്ങു അഴിച്ചു തന്നിരുന്നേല്‍ നമ്മളെങ്കിലും രക്ഷപ്പെട്ടു പോയേനേ... :)
ഇടിവാള്‍ പറഞ്ഞു…
വിജേതാവാകാന്‍ ഒരുമ്പെട്ടിറങ്ങിയാപ്പിന്നെ, ഇതൊന്നും ഒരു പ്രശ്നല്ല, എന്റെ ഇബ്രുവേ !

വക്കാരിയോട്‌ ചോദിച്ചാ കുറേ അഡീഷണല്‍ ടിപ്സ്‌ കിട്ടും ! യേത്‌ ?

വായിക്കാന്‍ വൈകി... ന്നാലും ഇപ്പ വായിച്ചല്ലോ ! നന്നായി
അജ്ഞാതന്‍ പറഞ്ഞു…
എനിക്കിതു ഭയങ്കരമായി ഇഷ്ട്പ്പെട്ടു.വളരെ വളരെ
ഇന്റെറസ്റ്റിങ്ങ് വീക്ഷണം.എല്ലാ വാക്കിലും സ്നേഹം തുളുമ്പുന്നു...

ഇതിനെ എങ്ങിനെയാ ആളുകള് അമ്മേനെ ഇഷ്ടമല്ലാന്നൊക്കെ വായിക്കണേന്ന് മാത്രം മനസ്സിലാവണില്ല്യ... വല്ലപ്പോഴുമെങ്കിലും read between the lines നല്ലതാണ് എന്ന് തോന്നുന്നു എല്ലാം literally എടുക്കാണ്ട്..

വിജുംഭ്രതനായി - അര്‍ത്ഥം എന്താണീ വാക്കിന്റെ?
പറഞ്ഞ് തരൊ?
ചില നേരത്ത്.. പറഞ്ഞു…
ശ്രീജിത്തേ
അളിയന്മാരോ സംഘര്‍ഷമോ മനസ്സിലായില്ല നിന്റെ ജ‌ഞ്ജലിപ്പ്..
അജിത്തേ..വായിക്കാന്‍ സമയം കണ്ടെത്തിയതിന് നന്ദി.
വര്‍ണ്ണമേ..സ്ത്രീകളോട് വിരോധമോ വിദ്വേഷമോ ഇല്ല തന്നെ..സ്നേഹം മാത്രം..
കുട്ടപ്പായി..അതെ..നമുക്കെല്ലാം വാരി കോരി തന്നിട്ട്, ഒരു നാള്‍ വിട്ട് പോകുമ്പോള്‍ നാമറിയുന്നു, നാമറിഞ്ഞിരുന്നതിന്റെ തീവ്രത.
ഇടിവാള്‍ ജീ..ലേറ്റായാലും വായിച്ചതിന് വളരെ നന്ദി..മൂവാണ്ടന്‍ മാവിന്റെ കഥ ചെറുനൊമ്പരമായി നില്‍ക്കുന്നു..
എല്‍ ജീ
കമന്റ് വായിചിട്ട് വളരെ സന്തോഷം തോന്നുന്നു..എഴുത്ത് വേറെ ഒരു രീതിയില്‍ വായിക്കപ്പെടുമെന്ന് കരുതിയതേയില്ലായിരുന്നു..അമ്മയെ തള്ളി പറഞ്ഞെന്നൊരു ആക്ഷേപം കേള്‍കേണ്ടി വന്നതിന്റെ സങ്കടം മാറിയതിപ്പോഴാണ്.
ക്ഷമിക്കണം!! ആ വാക്കിന്റെ അര്‍ത്ഥം എനിക്കും വല്യ പിടിയില്ല..
Unknown പറഞ്ഞു…
ഇബ്രു,
ഒറ്റ നോട്ടത്തില്‍ പറഞ്ഞതെല്ലാം സത്യമെന്ന് തോന്നി. പക്ഷെ എന്തില്‍ നിന്ന് നമ്മള്‍ മോചനം തേടുന്നു? ഈ ബന്ധങ്ങള്‍ (ബന്ധനങ്ങളെന്ന് പറയാന്‍ മനസ്സ് വരുന്നില്ല) പൊട്ടിച്ചെറിഞ്ഞ് ഓടിനടന്ന് ആഹ്ലാദിച്ചവര്‍ പലരും പിന്നീട് നഷ്ടപ്പെട്ടതിന്റെ വിലയെ കുറിച്ചോര്‍ത്ത് ശേഷജീവിതം നശിപ്പിച്ചിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് പോലെ ഇതിനെ ചില നേരത്തെ തോന്നലായി ഞാന്‍ കാണുന്നു.

വിശുദ്ധമായവ ഒരിക്കല്‍ മലിനപ്പെട്ടാല്‍ പിന്നീടൊരിക്കലും ആ വിശുദ്ധി തിരിച്ച് വരില്ല.

സ്വന്തം,
ദില്‍ബാസുരന്‍
പട്ടേരി l Patteri പറഞ്ഞു…
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
പട്ടേരി l Patteri പറഞ്ഞു…
ഏല്ലാ വിജയങ്ങള്‍ക്കു പിറകിലും ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ടു...പിന്നെ എല്ല പരാജയങ്ങല്‍ക്കു പിന്നിലും ഉണ്ടത്രെ 2 സ്ത്രീകള്‍...
നന്മ ഏതെന്നു തിരിചറിഞ്ഞു നന്മയെ സ്വീകരിക്കുകയും തിന്മയെ തിരസ്കരിക്കുകയും ചെയ്യുന്നതല്ലെ വിവേകം.....ആതിനു ഒരു വര്‍ഗ്ഗത്തെ മുഴുവന്‍ കുറ്റപെടുതണൊ???? വീണ്ടും ഒരു ആത്മപരിശോധന നന്ന്...........
ചില നേരത്ത്.. പറഞ്ഞു…
ദില്‍ബാ..പട്ടേരി..
നന്ദിയുണ്ടീ കവിത വായിച്ചതിന്..പക്ഷേ വരികള്‍ക്കിടയിലെ വായന പിഴച്ചു നിനക്കും പട്ടേരിക്കും..
evuraan പറഞ്ഞു…
വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു..

അജയ്യനാകണം എന്നതും ഒരു വികാരമല്ലേ ഇബ്രൂ? വികാരങ്ങളെ ത്യജിക്കാന്‍ ആര്ക്കാവും? സൃഷ്ടാവിനെപ്പോലും ക്ഷിപ്രകോപിയായും, വത്സലനായും, സ്തുതികളില്‍ മതിമറക്കുന്ന വികാരജീവിയായും പുണ്യഗ്രന്ഥങ്ങള്‍ വരച്ചു കാട്ടുന്നു.

അതെ, സ്നേഹിക്കാന്‍ ഭയമാണ്, നഷ്ടപ്പെടുമോ എന്നത് ആകുലതയാണ്.

ആരെയും സ്നേഹിക്കാത്തവന്‍ ഭീരുവല്ലേ? സ്നേഹം നല്‍കുന്ന വേദനകള്‍ക്കിടെയിലെ, ഇത്തിരി സുഖമല്ലേ ജീവിതം തന്നെ?

ഇന്ദ്രിയങ്ങളെ വെന്ന് നിത്യജീവിതത്തിന്റെ സുഖദുഃഖങ്ങളെ അറിയാതെ, ഇവിടെ വീശുന്ന കാറ്റിന്റെ ഗന്ധമറിയാതെ, കാലമൊടുക്കാനൊരുങ്ങത്, ഭീരുത്വമാണ്‍‌.

കൊടികെട്ടിയ പോരാളിയും, അമ്മയുടെ വിളിക്ക് മുമ്പില്‍ പതുങ്ങുന്നു. ജീവിതത്തിന്റെ അദ്ധ്യായങ്ങള്‍ക്കിടെ ചിലപ്പോഴെങ്കിലും അവളുടെ കൈത്തലം തന്റെ മൂര്‍ദ്ധാവൊന്ന് തഴുകിയിരുന്നെങ്കില്‍ എന്നാശിക്കുന്നു.

സ്ത്രീയേ, നിന്റെ മുമ്പില്‍, തോല്‍ക്കാന്‍ ഞാനൊരുക്കമാണ്...

സ്നേഹത്തിന്റെ ആ രണ്ട് നിമിഷം - അതു മതി, മണ്‍‌മറയുവോളം പൊയ്‌പോയതോര്‍ത്തെനിക്ക് കരയുവാന്‍.

ഞാനും നീയും ഇല്ലാതാവും ;എനിക്ക് വേണ്ടി നീയും, നിനക്ക് വേണ്ടി ഞാനുമുതിര്‍ത്ത വിഷാദമുറങ്ങുന്ന നിശ്വാസങ്ങള്‍ കാറ്റിലലിഞ്ഞില്ലാതാവും. ആ കാ‍റ്റ്, അനേകം നാസാരന്ധ്രങ്ങളിലൂടെ വീണ്ടും കയറിയിറങ്ങും, അവരുടെ നിശ്വാസങ്ങളായി.

അന്തമില്ലാത്ത പ്രഹേളിക തന്നെ.

വിഷാദിക്കാത്ത മരക്കഷണം പോലെ അരങ്ങൊഴിയുന്നതിലും, നൊന്തും നോവറിഞ്ഞും സ്നേഹിച്ചും, സ്നേഹിക്കപ്പെട്ടും യവനികയ്ക്ക് പിന്നിലെത്തുന്നതല്ലേ എനിക്കുമിഷ്ടം?
സു | Su പറഞ്ഞു…
ഇബ്രുവിന്റെ ചിന്ത ഇബ്രുവിന്റെ കാഴ്ചപ്പാടില്‍ ശരിയാവും.

സ്ത്രീകളോട് താല്‍പര്യമില്ല. ഉണ്ടാവില്ല.

മാതാവിന്റെ കൈയിലെ ചോറുരുള വായില്‍ കിട്ടുമ്പോള്‍ തോന്നുന്ന സ്വാദ് ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന് കിട്ടാതിരിക്കുമ്പോള്‍ ആ നിസ്സഹായതയില്‍ മാതാവിന്റെ സ്നേഹം അലോസരമായിരുന്നു എന്ന് തോന്നും.

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നിശബ്ദതയില്‍ മുഴുകേണ്ടി വരുന്ന നിസ്സഹായതയില്‍ വഴക്കിനും പിണക്കത്തിനും സ്നേഹത്തോടെ വരുന്ന പെങ്ങളുടെ സ്നേഹവും മറക്കേണ്ടിവരും.

വഴിപിഴച്ച് പോകുന്ന നിസ്സഹയാതയില്‍ എന്നും സ്നേഹത്തോടെ മാത്രം നിയന്ത്രിച്ചിരുന്ന ഭാര്യയെ ഓര്‍ക്കാന്‍ പോലും മടിക്കും.

പരാ‍ജയത്തിനു പിന്നില്‍ സ്ത്രീ ആണോ? സ്ത്രീകള്‍ ഇല്ലല്ലോ എന്ന നിസ്സഹായതയല്ലേ. സ്നേഹത്തിനു മുന്നില്‍ താണു കൊടുക്കാന്‍ മടിക്കുന്ന മനസ്സല്ലേ?
Durga പറഞ്ഞു…
അങ്ങാടീല്‍ തോറ്റതിനു അമ്മയോടോ??:)
ഇബ്രൂനു ധൈര്യമുണ്ടെങ്കില്‍, ഇപ്പോള്‍ തിരൂരു ചെന്ന് അമ്മയുടെ കണ്ണില്‍ നോക്കി ഇതു പറയൂ...

"attachment is the first step towards detachment" they say!
i feel all these are circular.....in the extremes sometimes feelings turn jus opposite...do I sound right?

സ്നേഹവും അധികമായാല്‍ ചെടിക്കും അല്ലേ? :)തിന്നു തിന്നു എല്ലിന്റെടേല്‍ കുത്തുക എന്ന് പഴമക്കാര്‍ പറയും...പത്തുമാസം പ്രതീക്ഷയോടെ, സ്വപ്നങ്ങളോടെ ഒരു കുരുന്നുമുഖം കാണാനുള്ള വെമ്പലോടെ, ആറ്റുനോറ്റിരുന്ന അമ്മയ്ക്ക് ഈ വാക്കുകള്‍ പക്ഷേ പൊറുക്കാനാവും-അതാണ് അമ്മ!

വരികള്‍ക്കിടയില്‍ വായിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്കു മനസ്സിലായത് “ഏറെയിഷ്ടപ്പെടുന്നവ ലഭ്യമല്ലാത്ത നിസ്സഹായത പല പരാജയങ്ങള്‍ക്കും ഹേതുവാകുമ്പോള്‍, മൂലകാരണമായ ഇഷ്ടം അനിഷ്ടമായി മാറുന്നതാ” യിട്ടാണ്..

ഇപ്പോള്‍ സ്ത്രീയെക്കുറിച്ച് പറഞ്ഞു.കുറച്ചൂകൂടി ചിന്തിക്കുമ്പോള്‍ മറ്റുപ്ലതിനെക്കുറിച്ചും ഇങ്ങനെപറയാന്‍ തോന്നും...ചിന്തകള്‍ക്ക് അന്തമില്ല, എന്നാല്‍ അവ അനിവാര്യമാണുതാനും!.....അതാണ് ആത്മസാക്ഷാത്കാരത്തിലേക്കുള്ള വഴി...വഴി തെറ്റി ഭ്രാന്തിലെത്താതിരിക്കട്ടെയെന്ന് ആശംസിക്കുന്നു...കാരണം അതിര്‍വരമ്പുകള്‍ പലപ്പോഴും നേരിയതായിരിക്കും..........

കടയ്ക്കല്‍ കോടാലി വയ്ക്കല്ലേ.... വന്ന വഴി മറക്കല്ലേ...തല മറന്നെണ്ണ തേയ്ക്കല്ലേ....ഇരിക്കും കൊമ്പുവെട്ടല്ലേ...ഇതിലേതൊക്കെ ഇപ്പോളിവിടെ ചേരുംന്നറിയില്ല....

സ്ത്രീയുടെ ശക്തിയെക്കുറിച്ച് മഹാന്മാര്‍ ഏറെ വാഴ്തിയിട്ടുള്ളതല്ലേ? ഇതിനപവാദമായി “ യോഷമാരുടെ വാക്കു കേള്‍ക്കുന്നവന്‍ ഭോഷനെ“ന്നും ചിലയിടത്തു വായിച്ചിട്ടുണ്ട്..ആധികാരികമായ ഒരഭിപ്രായം പറയ്യാനുള്ള അറിവ് എനിക്കില്ല.
ഏതായാലും ഏറ്റവും വലിയ ഗുരുവായ പ്രകൃതി എന്നെ പഠിപ്പിക്കുന്നത് സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങള്‍ ആണെന്നാണ്.

ഇനി ഒന്നു ശ്വാസം വിട്ടോളൂ..എന്നിട്ട് അടി തുടരാം.......“വലതുമാറി, ഇടതാഞ്ഞുവെട്ടി....രണ്ടുചുവടുമുന്നോട്ടുവെച്ച്...” ;-)))
ചില നേരത്ത്.. പറഞ്ഞു…
വഴിപോക്കാ.
ഇതുവഴി വന്നതിന് നന്ദി..
ഏവൂരാന്‍..
ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കമന്റിന് നന്ദി..
വിഷാദിക്കാത്ത മരക്കഷണം പോലെ അരങ്ങൊഴിയുന്നതിലും, നൊന്തും നോവറിഞ്ഞും സ്നേഹിച്ചും, സ്നേഹിക്കപ്പെട്ടും യവനികയ്ക്ക് പിന്നിലെത്തുന്നതല്ലേ എനിക്കുമിഷ്ടം?
എന്റെ നാലുവരി ചിന്തയ്ക്ക് കിട്ടിയ അംഗീകാരം!!!
സൂ.
ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നിശബ്ദതയില്‍ മുഴുകേണ്ടി വരുന്ന നിസ്സഹായതയില്‍ വഴക്കിനും പിണക്കത്തിനും സ്നേഹത്തോടെ വരുന്ന പെങ്ങളുടെ സ്നേഹവും മറക്കേണ്ടിവരും.
എന്റെ നഷ്ടത്തിന്റെ അഗാധം ഒളിഞ്ഞിരിക്കുന്ന വരികളാണവ..നല്ല ഹൃദ്യമായ കമന്റ്..
ദുര്‍ഗാ.
ഞാന്‍ തോറ്റിട്ടുള്ളത് മാതൃസ്നേഹത്തിന്റെ മുന്നില്‍ മാത്രമാണ്..ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതല്ല എന്റെ ചിന്തകള്‍..
മുല്ലപ്പൂ പറഞ്ഞു…
വായിക്കാന്‍ വൈകി ...
ഇപ്പോള്‍ കമെന്റുകളും കൂടി ചേര്‍ത്തു വായിക്കുന്നു..
ചിലനേരത്തെ അല്ല.. നൈമിഷികം ആവട്ടെ ഈ വെറിട്ട ചിന്ത....
ഇബ്രൂ,
നിന്റെ വിജയത്തിന്റെ പുറകില്‍ ഒരുവളെ കണ്ടെത്താന്‍ നിനക്ക് സാധിക്കട്ടെ, ഇന്‍ഷാ അള്ളാ!!!
ഫാരിസ്‌ പറഞ്ഞു…
എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്..

pirakil alle sthree.. appol munnil nilkunna thankal vijayi alle??
ACHU-HICHU-MICHU പറഞ്ഞു…
ഇബ്രൂ...നീ അമ്മയിലും സഹോദരിയിലും ഭാര്യയിലും മാത്രമേ സ്ത്രീയെ കണ്ടിട്ടുള്ളോ...?

സഹപാടിയാല്‍ വഞ്ചിക്കപ്പെട്ട സ്ത്രീ, അയല്‍ വാസിയാല്‍ ഗര്‍ഭിണിയാക്കപ്പെട്ട സ്ത്രീ,സമൂഹത്താല്‍ വേശ്യയാക്കിയ സ്ത്രീ,കാമുകനാല്‍ വില്‍ക്കപ്പെട്ട സ്ത്രീ...

ചില നേരത്ത്‌ അമ്മയിലും സഹോദരിയിലും ഭാര്യയിലും ഇവരെ കണ്ടേക്കാം....

നീ നിന്റെ പരാജയം ബാനര്‍ വച്ച്‌ പരസ്യപ്പെടുത്തുമ്പോള്‍, എന്തേ.... ഇവരുടെ പരാജയം വിസ്മരിക്കുന്നു...?

ഇവരുടെ പരാജയം നാം എവിടെയാണ്‍ എഴുതി ഒട്ടിക്കേണ്ടത്‌. ഇതിന്‍ കാരണം ഞാനോ..നീയോ...നാമെന്ന പുരുഷനോ...???
ചില നേരത്ത്.. പറഞ്ഞു…
പ്രിയ അച്ചു-ഹിച്ചു-മിച്ചു.
പരാജയം എന്നയെന്റെ ചിന്ത ഒരു irony ആയാണ് വായിക്കപ്പെടേണ്ടിയിരുന്നത്. എന്തെങ്കിലും എഴുതുമ്പോള്‍ അതെങ്ങിനെ വായിക്കപ്പെടണം എന്നെനിക്ക് നിര്‍ബന്ധിക്കാനാവില്ലല്ലോ.
മുല്ലപ്പൂവിനും ഫാരിസിനും സ്വാര്‍ത്ഥനും നന്ദി.
യാരോ ഒരാള്‍ പറഞ്ഞു…
പ്രിയ ഇബ്രു..രചനകളില്‍ ഒരു പ്രതിഭയുടെ കയ്യൊപ്പ്-spark-തെളിഞ്ഞു കിടക്കുന്നു. അമ്മയോടും, സഹോദരിയോടും, ഭാര്യയോടുമൊക്കെയുള്ള സ്നേഹം തുള്ളിതുളുബ്ബുന്ന ഈ സ്രൃഷ്ടി, പെറ്റ വയറിനോടുള്ള അവഹേളനം ആണന്നു വിലയിരുത്തിയ സഹൃദയത്വത്തെക്കുറിച്ചോര്‍ത്ത് അത്‍ഭുദം തോന്നുന്നു.
പുള്ളി പറഞ്ഞു…
പാല്പ്പായസത്തിന്‌ കൈപ്പാണ്; പക്ഷേ ആ കൈപ്പ്‌ എനിക്കിഷ്ടമാണ്‍ :)
ബിന്ദു പറഞ്ഞു…
സ്നേഹത്തിനു മുന്നില്‍ പരാജയപ്പെടുന്നു എന്നത് ഇങ്ങനെ എഴുതിയതാണല്ലെ.:)
പുതിയ പോസ്റ്റാണെന്നു കരുതി. മുന്‍‌പ് വായിച്ചതായിരുന്നു, എന്നാലും ഒന്നുകൂടി വായിക്കാന്‍ പറ്റി.:)
qw_er_ty
രാജ് പറഞ്ഞു…
നന്നായിട്ടുണ്ടെടാ, ഇപ്പഴാ ഇത് മനസ്സില്‍ കടന്നിരുന്നത്.
ഒന്നും മനസ്സിലാവിന്നില്ല്യാട്ടോ....

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു. വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി. എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന