ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്കി..
അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി.
അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്,
സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍.
ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു..
യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!
അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി.
അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്,
സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍.
ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു..
യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!
അഭിപ്രായങ്ങള്‍
സമ്മാന പൊതികള്‍ കൊണ്ട് അകലാത്ത യഥാത്ഥ സുഹൃത്തിനെയല്ലേ തേടുന്നത്? എങ്കിലും കൃതജ്ഞത പാതി സൊഹൃദത്തിനെ കൊന്നതെങ്ങനെ? സൌഹൃദം കടപ്പാടിന് വഴി മാറി എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അങ്ങനെയല്ലേ?
സമ്മാനപൊതികളില്‍ ഒരെണ്ണം ഉണ്ടാകുമല്ലോല്ലെ?
[അതുകൊണ്ട് ഇപ്പോള്‍ ഓരോ പ്രാവശ്യവും നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ ധാരാളം ആത്മാര്‍ത്ഥ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു :)]
ഗന്ധര്വജ്നമം ബാക്കി- സമ്മാനങ്ങള്‍ ഏറ്റു വാങ്ങാന്‍
ദില്‍ബാ..
ചിലനേരത്തെ ചിന്തകള്‍ക്ക് കൃത്യമാര്‍ന്ന നിരീക്ഷണം കിട്ടുമ്പോള്‍, വാക്കുകള്‍ പിഴച്ചില്ലെന്ന ആശ്വാസം ഉണ്ടാകുന്നു..
കുറുമാന്‍ജീ
ഇവിടെ അടുത്തുണ്ടോ? അതോ ശനിയാഴ്ച വീട്ടില്‍ തന്നെയാണോ? നന്ദി..ഇതുവായിച്ചതിന്..പക്ഷേ സമ്മാനമില്ല :)
തുളസീ..
നഗരത്തില്‍ സൌഹൃദങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നത് സമ്മാനങ്ങളാണ്.
വക്കാരീ..
പിശുക്കും സുഹൃത്തുക്കളെ അകറ്റും :)
ഗന്ധര്‍വരേ.
നന്ദി.
ഇതുപോലെ കാച്ചിക്കുറുക്കിയ കുറച്ച് വരികള്‍!
അസൂയ തോന്നുന്നു ഇബ്രാന്‍!
ആ വിലപിടിപ്പുള്ള സമ്മാനം നീ എനിക്കൊന്ന് തന്ന് നോക്കിക്കേ, കൃതജ്ഞത തന്ന് ഞാന്‍ ഈ സൌഹൃദം കലക്കില്ല. സത്യം. ആ വിലപിടിപ്പുള്ള സമ്മാനം ഇല്ലെങ്കില്‍ വേണ്ട, ആ കൊച്ചുസമ്മാനങ്ങള്‍ ആയാലും മതി. നമ്മള് എന്നും സുഹൃത്തുക്കള്‍ ആയിരിക്കും, അമ്മയാണെ ആയിരിക്കും.
ഒരു ആവറേജ് കാളയുടെ ആവറേജ് മൂത്രത്തിന് എത്ര മീറ്റര്‍ നീളം വരും കലേഷേ ? :):):):):):)
(കലേഷേ, നൂഡിത്സ് അടുപ്പേലിട്ടിട്ടുണ്ട്. ഒരു റ്റൂ മിനിറ്റ്സ്, ഞാന്‍ പൊക്കോളാം:))
നന്നായിരിക്കുന്നു.
സമ്മാനങ്ങള്‍ കൊടുക്കുന്നതും വാങ്ങുന്നതും വല്ലാത്ത ഒരു ബാധ്യതയാണ്. ഒന്നാമതേ ഈ കിട്ടുന്നതോരോന്നും ഓര്‍ത്തിരുന്ന് സമാനമായ വിശേഷങ്ങളില്‍ തിരിച്ച് കൊടുക്കണം. അവിടെയാണ് പക്വമതിയായ ഒരു ഭാര്യയുടെ സെക്രട്ടേറിയല്‍ സപ്പോര്‍ട്ട് വേണ്ടി വരുന്നത്.
എന്നാല്‍ എല്ലാ സമ്മാനങ്ങളു അങ്ങനെയല്ല. ചിലതൊക്കെ മനസ്സറിഞ്ഞ് കൊടുത്തിട്ടുണ്ട്. ഒരു കസിന്റെ പുതിയ ഫ്ലാറ്റില്‍ കേറിത്താമസത്തിന് പോയപ്പോള്‍ ഒരു ‘അന്ത്യ അത്താഴത്തിന്റെ ഫോട്ടോ’ സമ്മാനിച്ചു. അത് അപ്പോള്‍ തന്നെ ആ ഫ്ലാറ്റിന്റെ വിസിറ്റിംഗ് മുറിയില്‍ തൂക്കപ്പെട്ടു.
പിന്നീട് അവിടെ ചെല്ലുമ്പോഴൊക്കെ ഒരു സാറ്റിസ്ഫാക്ഷന് തോന്നാറുണ്ട്. കൊടുത്ത സമ്മാനത്തിന്റെ പ്രത്യേകത കൊണ്ടാണ്....
ഇബ്രൂ നാന്നായി
കൃതന്ജ്ഞത് ഞാന്‍ കാണിക്കുകയേയില്ല..
മലര്‍മങ്ക മണിമാരനൊക്കെയുമാവാം.
(ആ മലര്‍മങ്ക അങ്ങിനെയല്ലെന്നൊരു സംശയം ബാക്കി. ഗുരുക്കളേ.....)
നന്നായി, ഇബ്രൂ.
ചില നേരത്ത് ‘ഇത് മതിയാകുമോ?’ എന്ന ചിന്ത...
മറ്റു ചില നേരങ്ങളില്‍ ‘ഇത്രയ്ക്കു വേണോ?’ എന്നും...
എങ്കിലും ആരും തന്നെ പിന്നീട് കാണുമ്പോഴൊക്കെ കൃതജ്ഞത പ്രകടിപ്പിക്കാറില്ല.
അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും അരോചകമാകും...
പിന്നെ സമ്മാനങ്ങള്‍ക്ക് ബന്ധങ്ങള്‍ക്കിടയില്‍ മോശമല്ലാത്ത സ്ഥാനമുണ്ട്...
നന്നായെന്നു പറഞ്ഞാല്‍ അകല്ച്ചയാവില്ലല്ലോ!
പോക്കറ്റില്‍ നിന്നും സിഗററ്റിനും ചായയ്ക്കും കരുതിയിരുന്ന പണം അധികാരത്തോടെ അടിച്ചുമാറ്റിയിരുന്നതായിരുന്നു ഒരു കാലത്ത് സൌഹൃദത്തിന്റെ അളവുക്കോല്‍.
സമ്മാനം കൊടുക്കുന്നതും വാങ്ങുന്നതും ഇന്നും ജ്യാള്യതയോടുകൂടി മാത്രം.
ഔപചാര്യങ്ങളുടെ കാപട്യങ്ങള്ക്കപ്പുറം നന്മയുടെ പുഞ്ചിരി കാണുമാറാകട്ടെ!
മൈ ഫോണ്‍ നമ്പര്‍ ഈസ് 223346
മനോഹരം..അതിമനോഹരമായി എഴുതിയിരിക്കുകയും ചെയ്യുന്നു...:-)
മനോഹരം..അതിമനോഹരമായി എഴുതുകയും ചെയ്തിരിക്കുന്നു...:-)
സമ്മാനങ്ങളെ കൃതജ്ഞയില് മുക്കിക്കൊല്ലുമ്പോള്‍ കാപട്യതയാകുന്നോ? സൊഹൃദം തന്നെ സമ്മാനമെന്ന് സുഹൃത്തിനോട് പറയാഞ്ഞതെന്തേ?
പക്ഷേ സൌഹൃദം തീരാന്‍ സമ്മാനം?
പാതി സുഹ്രിത്തുക്കളെ എല്ലാം തിര്ച്ചറിയാനാണല്ലേ ഈ പൊതികള്‍..
അസ്സലായി... :) ഞാന്‍ വരില്ല ട്ടോ ആ പൊതി സ്വീകരിക്കാന്‍..
പക്ഷെ അതൊക്കെ തിരിച്ചു കൊടുക്കാന്‍ വേണ്ടി ഡയറിയില്‍ എഴുതണമെന്നു ശ്രീമതി പറയുമ്പോള്‍ വാങ്ങേണ്ടിയില്ലയിരുന്നുവെന്നു തോന്നും
സൌഹ്ര്ദം എന്നത് ഒരു പ്രേമം പോലെ തന്നെയാണു .. സമ്മാനപൊതിക്ക് ക്ര്തഞ്ജതക്ക് പകരം പുഞ്ചിരിക്കുന്നവന് നിന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കും എന്ന് പറയാന്‍ സാധിക്കുമോ? ഞാന്‍ പറഞ്ഞുവല്ലോ പ്രേമം പോലെതന്നെയാണു സൌഹ്ര്ദവും അതൊരു സമ്മാനം കൊണ്ടോ ക്ര്തഞ്ജത ഇല്ലാത്ത പുഞ്ചിരി കൊണ്ടോ ഉണ്ടാവുന്നതല്ല ആയിത്തീരുന്ന ഒന്നല്ല ഒരു പക്ഷെ വെറുപ്പില്‍ നിന്നാവാം ആത്മാര്‍ത്ഥ സ്നേഹം ഉടലെടുക്കുക , നമ്മള് ദിവസം കാണുന്നവനെ നമ്മള് കണാതെ മറ്റൊരു നല്ല ചങ്ങാത്തത്തിനുവേണ്ടി അലയുന്നു... ഒരു പക്ഷെ അടുത്തുള്ളവര്‍ അകലുംബോഴായിരിക്കും .... നമ്മുടെ മനസ്സിണ്റ്റെ ഉള്ളില്‍ ആത്മാര്‍ത്ഥമായി കിടന്നിരുന്ന സ്നേഹം നമ്മള് തന്നെ തിരിച്ചറിയുക. സ്നേഹം അലോസരപ്പെടുത്തുന്ന കേവലമൊരു പ്രതിഭാസമല്ല,
മനസ്സില്‍ കുളിര്‍മഴ പെയ്യിക്കുന്ന സംഗീതം പോലും ചില സമയങ്ങളില്‍ നമ്മെ അലോസരപെടുത്താറുണ്ട്, സ്നേഹവും അതു പോലെ തന്നെ..... രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഹോട്ടലില്‍ നിന്ന് വയറുനിറയെ ഭക്ഷണം കഴിച്ച് വരുന്ന മകനെ ... ആവലാതിയോടെ ഉറങ്ങാതെ ..രാത്രിയിലെ ഭക്ഷണവും വിളമ്പി കാത്തിരിക്കുന്ന അമ്മ.. ഒരുപിടി കഴിച്ചുറങ്ങിക്കൊ എന്ന് മകനോട് പറയുംബോള് ഒരു പക്ഷെ ആവാക്കുകല് തികച്ചും അലോസരമുണ്ടാക്കിയേക്കാം ..... സ്നേഹം മനസ്സില്‍ ഉണ്ടെങ്കിലേ അത് തിരിച്ചറിയാനും കഴിയൂ
നിണ്റ്റെ കഥകളില്‍ അറിയാതെ തന്നെ നിണ്റ്റെ സ്വഭാവങ്ങള്‍ കടന്ന് കയറുന്നു .. തികച്ചും സ്വാഭാവികമാവാം അതു, വിവാഹം പോലും അവിശ്വാസതയുടെ കൂട്ടികെട്ടലുകള്‍ ആണന്നു " വിവാഹത്തില്‍" സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു ഞാനും നീയും അവിശ്വാസത്തിണ്റ്റെ സന്തതികള്‍ എങ്കില്‍ നമ്മള് വെച്ച് പുലര്‍ത്തുന്ന വിശ്വാസത്തിനു എന്ത് പ്രസക്തി (വഞ്ചന എന്നാല്‍ അവിശ്വാസം എന്നര്‍ത്ഥംകൂടിയുണ്ട്)
കഥാക്ര്ത്ത് രമേഷനില്‍ നിണ്റ്റെ തന്നെ ചില നിഴലുകള്‍ നീ അറിയാതെ കടന്ന് കൂടിയോ എന്നൊരു സംശയം .... ആത്മാംശമില്ലാത്ത കഥകള്‍ ജഡത്തിനു തുല്ല്യമാണു ..... മല്ലിക.... എന്തോ ഇബ്രു കളം മാറി ചവിട്ടിയിരിക്കുന്നു... നല്ല കഥ എന്നു തന്നെ പറയാം... സ്നേഹമാണല്ലോ മല്ലികയെ ആത്മഹത്യയിലേക്ക് നയിച്ചത്.. അരിഗോണികള്‍ ... വയന ശരിക്കും ഒഴികിപോയി ...വളരെ നല്ലത്, ..അങ്ങനെയായിരുന്നു അന്ന് വായിച്ചപ്പേ്പ്പാള് എണ്റ്റെ ചങ്ങാതി ഇബ്രാഹിമിനെ (ഇബ്രു അല്ല ട്ടോ) ഓര്‍മ്മ വന്നു .... സ്വപനങ്ങളും സങ്കല്പങ്ങളും അവന് പറഞ്ഞ് പറഞ്ഞ് യഥാര്ത്ഥമാക്കുംഅഭിപ്രായങ്ങള് ശത്രുതാപരമായല്ല.. തികച്ചും ആത്മാര്‍ത്ഥതയോട് തന്നെ.... എഴുതുക .. വായിക്കാനും കമ്മണ്റ്റ് എഴുതാനും ഞാന്‍ തയ്യാര്‍
വീണ്ടും കാണാം
‘കുഴലൂത്തുകാരനിലെ’ ആ ഹൃദ്യത, അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും അതാ വലിയ മനുഷ്യന്റെ നന്മയാണ്,കലാകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ എളിമയാണ്, മഹത്തമാണ്,
പൊസ്റ്റുകള്‍ വായിച്ച് വരുന്നു, മുഴുവന്‍ വയിക്കട്ടെ,
ഒരുപാട് പറയാനുണ്ട്.