ചില നേരത്ത്.

ഞായറാഴ്‌ച, ഏപ്രിൽ 22, 2007

 

പ്രവാചകന്‍


പഠിക്കുന്ന കാലത്ത്, വിശ്വാസികളും അവിശ്വാസികളും അരാജകവാദികളും ഒരു ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്നു. വിശ്വാസികളുടെ പ്രേരണ സഹിയ്ക്ക വയ്യാതെ, ദൈവീക ശക്തി പരീക്ഷിയ്ക്കാന്‍ അവിശ്വാസികളില്‍ പെട്ട ചില മദ്യപന്മാര്‍ ഉദ്യമിച്ചു. പച്ച വെള്ളം പോലെ തോന്നിപ്പിച്ചിരുന്ന മദ്യവും കുടിക്കാനുള്ള വെള്ളവും ഒരേ പോലെയുള്ളപാത്രത്തില്‍ നിറച്ച് രാത്രി സമയത്ത് കഴിയ്ക്കുവാന്‍ തന്ത്രപൂര്‍വ്വം വ്യത്യസ്തയിടങ്ങളില്‍, ഡോര്‍മിറ്ററിയില്‍നിറച്ചു വെച്ചു. പാതിരാത്രിയിലെ ദു:സ്സഹമായ പീഢകള്‍ക്കിടയില്‍ ദാഹശമനത്തിന് വിശ്വാസികള്‍ക്ക് ദൈവം പച്ചവെള്ളം ഏത് ഇരുട്ടിനിടയ്ക്കും തെരഞ്ഞെടുത്ത് നല്‍കുമെന്ന് അവിശ്വാസികള്‍ പ്രവചിച്ചു.

രാത്രികള്‍ ഒരുപാട്, വിശ്വാസികള്‍ പച്ചവെള്ളവും അവിശ്വാസികള്‍ പച്ചവെള്ളവും മദ്യവും കഴിച്ച് ഉണര്‍ന്നെണീറ്റു.അവിശ്വാസികളില്‍ ചിലര്‍, വിശ്വാസത്തിലേയ്ക്ക് മടങ്ങാന്‍, കുമ്പസരിയ്ക്കാന്‍ തീരുമാനിച്ചിരുന്ന പ്രഭാതങ്ങളിലൊരു പ്രഭാതത്തില്‍ഡോര്‍മിറ്ററിയിലെ വിശ്വാസികളിലൊരാളെ ചോര ഛര്‍ദ്ദിച്ച് ആശുപത്രിയിലെത്തിച്ചു.
രാത്രികളിലെ വിശ്വാസപരീക്ഷണം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ച ആ ദിവസത്തില്‍, ചോര ഛര്‍ദ്ദിച്ച വിശ്വാസി, പരീക്ഷണ നാള്‍തൊട്ട് കഴിച്ച് കൊണ്ടിരുന്നത്, ആദ്യ തവണ ഒരു കവിളെങ്കിലും മദ്യമായിരുന്നുവെന്ന് വെളിപ്പെടുത്തി. അത്തരം പ്രഭാതത്തിലെ ലഹരി വിമ്മിഷ്ടം ഒഴിവാക്കിയിരുന്നത് കഠിനതരമായ പ്രാര്‍ത്ഥനകള്‍ കൊണ്ടായിരുന്നുവെന്നയാള്‍ സമ്മതിച്ചു.

ദൈവത്തെ രക്ഷിയ്ക്കാന്‍ അയാളക്കാലത്ത് നുണ പറയുകയായിരുന്നുവെന്ന് മനസ്സിലാക്കിയ അവിശ്വാസികള്‍ അയാള്‍ക്കൊരു ചെല്ലപ്പേരിട്ടു.
“ പ്രവാചകന്‍”.

ലേബലുകള്‍:


ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 8:22 AM
അഭിപ്രായങ്ങള്‍:
കടുകട്ടി ഇതിവൃത്തം കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യവാനായ ഇബ്രുവേ..
വിശ്വാസിയവിശ്വാസി ആരാര്‌? പ്രവാചകന്‍ ആരെന്നു മാത്രം തെളിഞ്ഞു
 
നുണയരായ ദൈവരക്ഷകരൊക്കെ തന്നെയല്ലെ ഇബ്രുവെ നമ്മള്‍.
നാം രക്ഷിച്ചില്ലെങ്കില്‍ ദൈവത്തിന്ന്‌ പിന്നെ ആരുണ്ട്‌.
എന്റെ വ്യഭിചാരം നിര്‍ത്തിയത്‌, എന്റെ കള്ളുകുടി നിര്‍ത്തിയത്‌,
എന്റെ മോഷണങ്ങളില്‍ ഞാന്‍ മാന്‍സാന്തരപ്പെട്ടത്‌, എന്നിലെ കൊലപാതകിയില്‍ നിന്നും എന്നെ
രക്ഷിച്ചത്‌ -- അങ്ങിനെ എല്ലാം എല്ലാം പരമകാരുണികനായ ദൈവമെന്ന്‌ വിശ്വസിച്ച്‌ നാമും,
ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നതിലൂടെ ദൈവവും നിലനില്‍ക്കുന്നു.
നമുക്ക്‌ ദൈവം വേണം.ദൈവത്തിന്‌ നാമും.
നമുക്ക്‌ പാപം ചെയ്യണം- പൊറുക്കുന്ന പിതാവും വേണം
അല്ലെങ്കില്‍ ഒരിതില്ല ഈ ജീവിതത്തിന്ന്‌.
ഈ പരസ്പരബന്ധത്തിലല്ലെ ഇതിന്റെ കെട്ടുറപ്പ്‌.
 
ദൈവം നല്ലവനായി നില്‍ക്കേണ്ടത് പ്രവാചകന്റെ അവശ്യമായിരുന്നു. കുറ്റം സ്വയം ഏറ്റെടുത്ത് അവന്‍ ദൈവത്തെ രക്ഷിച്ചു. അവന്‍ തന്നെ പ്രവചകന്‍.

ഇബ്രൂ അവതരണം മനോഹരമായി.
 
ഒരു കഥ ഓര്‍മ്മ വരുന്നു. മിടുക്കനായ ഒരു പ്രസംഗകന്‍ ഒരു പള്ളിയില്‍ പ്രസംഗിക്കാന്‍ വരുന്നു. വഴിയില്‍ വച്ച് ആ പള്ളിയിലെ വികാരിയെ കണ്ടുമുട്ടി. വികാരി പറഞ്ഞു ഇന്ന് നിങ്ങള്‍ ഈ പള്ളിയില്‍ പ്രസംഗിക്കാന്‍ വരുമെന്ന് ദൈവ നിശ്ചയമാവാം. പ്രാസംഗികന്‍ പറഞ്ഞു. എങ്കില്‍ എന്റെ നിശ്ചയമനുസരിച്ച് ഞാന്‍ തിരിച്ചു പോകുന്നു.
ഇങ്ങനെ സംഭവിക്കുമെന്നതാകാം യഥാര്‍ഥ ദൈവ നിശ്ചയം എന്ന് വികാരി.

മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിക്കാന്‍ ഒരു ദൈവം കുരിശിലേറുമ്പോള്‍ ഒരു ദൈവത്തെയെങ്കിലും രക്ഷിക്കാന്‍ ഒരു പ്രവാചകനെങ്കിലും നുണ പറയേണ്ടതല്ലയോ.
 
അങ്ങനെ ഇടക്കിടക്കെങ്കിലും ഇതു വഴി ഒക്കെ ഇറങ്ങെന്റെ ഇബ്രൂവേ......നിന്റെ എഴുത്ത് ഞങ്ങള്‍ മിസ്സ് ചെയ്യുന്നു.
 
ചിന്തോദ്ദീപകം. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അടി നടക്കുന്ന ഈ നേരം കെട്ട നേരത്ത് ‘പ്രവാചകന്‍‘ ചിന്തിപ്പിക്കുന്നു.
ഇബ്രുവിന് അഭിനന്ദനങ്ങള്‍.

ദൈവ രക്ഷരൊക്കെ നുണയന്‍മാരെന്ന പോലെ
ദൈവങ്ങളൊക്കെയും നുണയന്‍ മാര്‍ തന്നെ ഒരിക്കലല്ലെങ്കില്‍ മറ്റൊരുക്കല്‍ അവരൊക്കെയും നുണ പറഞ്ഞതായി നമുക്ക് കാണാം.
 
പ്രാര്‍ത്ഥനയും, മദ്യവും ഒരുപോലെ..
സത്യത്തേയും, ബോധത്തേയും മറയ്ക്കുന്നു.
ബാക്കിവരുന്നത്‌, പിന്നെയും, സ്ഥല-കാലങ്ങളുടെ സ്ഥായിയായ പകല്‍.
ആശയവും, അവതരിപ്പിച്ച രീതിയും നന്ന്.
 
നല്ല സുന്ദരന്‍ പോസ്റ്റ്, ഇബ്രൂ..!

ദൈവം പാവം..! പാവമായ ദൈവത്തെ രക്ഷിക്കേണ്ടതു് വിശ്വാസിയുടെ കടമ തന്നെ: അതിനി മറ്റൊരു മനുഷ്യനെ കൊന്നിട്ടാണെങ്കിലും, നുണ പറഞ്ഞാണെങ്കിലും..
 
എന്റെ ദൈവമേ....
എന്നിട്ടാണോ ഇദ്ദേഹം ‘കൊറിയയില്‍ വന്നാല്‍ എഴുതാന്‍ പറ്റുമോ’ എന്ന് എന്നോട് ചോദിക്കുന്നത്.
ഇബ്രു ചേട്ടാ...ഉഷാറായിട്ടുണ്ട് കേട്ടാ....;)
 
ഇബ്രു,
ഇതാണു് ദൈവം.
നല്ല പോസ്റ്റു്.:)
 
ആരാടോ താന്‍? സര്‍മ്മദോ? തൈറ്റാരോ സുസുകിയോ?
 
ഞാന്‍ ഈ നീലകുറിഞ്ഞി പൂത്തതു കാണാന്‍ വന്നതാ!
നല്ല പ്രസണ്ടേഷന്‍.
ഇടക്കൊക്കെ വിടാതെ എഴുതെന്റെ ചങ്ങാതീ.
വായിക്കാനല്ലെ ഞങ്ങളൊക്കെ ഇവിടെ! :)
 
ഈ എഴുത്ത് ഇഷ്ടപ്പെട്ടു ഇബ്രൂ...
 
നമ്മക്ക് മാത്രം ണ്ടാക്കാനും, സം രക്ഷിക്കാനും, കുരിശിലേറ്റാനും കഴിയണ ദൈവം ! ഹോ നമ്മടെ ഒരു കാര്യം!

ഡാലിക്കുട്ട്യേ ,മനുഷ്യകുലത്തെ രക്ഷിക്കാന്‍ ഇവടെ ഏതെങ്കിലും ദൈവം കുരിശിലേറീണ്ടോ?ചരിത്രത്തിന്‍റെ ഓരൊ പ്രതിസന്ധിയിലും ഒരു ഇരയെ സമൂഹം തന്നെ കണ്ടെത്തിക്കോളും. പിന്നീട് ഈ ഇരയെ അവതാരമാക്കി, അവന്‍റ് മരണം ദൈവനിയോഗമാക്കി മാറ്റിയാല്‍ ഒരുപാട് കുറ്റബോധത്തില്‍ നിന്നും നമ്മക്ക് രക്ഷപ്പെടാം.

ഇബ്രൂട്ടാ , ഈ വടംവലി മനസ്സിന്ന് ഒഴിവായിട്ടില്ല്യാ ഇനീം ല്ലെ.നന്നായിണ്ട് ട്ടോ
സ്നേഹം , സമാധാനം.
 
അചിന്ത്യാമേ,
“കുരിശിലേറ്റുമ്പോള്‍“ എന്ന് തിരുത്തിവായിക്കാം. അവിടെ ഉദ്ദേശിച്ച ഇരയെ തന്നെ ഞാനും ഉദ്ദേശിച്ചത്, ദൈവത്തമല്ല.
 
നല്ല പോസ്റ്റ്... നല്ല സമയത്തുതന്നെ...

ദില്ബുവിന്റെ കമന്റിന് 100 മാര്ക്ക്....
 
അതു ശരി.. അപ്പോള്‍ ഇങ്ങനെയാണല്ലെ പ്രവാചകന്‍ ഉണ്ടായത്qw_er_ty
 
ദൈവം-മറവിയെക്കുറിച്ചുള്ള ഓര്‍മ്മ പോലെ ഒരു വാക്ക്. എന്നു തോന്നുന്നു ചിലപ്പോഴൊക്കെ, ഇതു വായിക്കുമ്പോഴും...:)
നല്ല എഴുത്ത് ഇബ്രൂ....:)
 
ഇബ്രൂ,

“ ദൈവത്തെ രക്ഷിയ്ക്കാന്‍ അയാളക്കാലത്ത് നുണ പറയുകയായിരുന്നുവെന്ന് മനസ്സിലാക്കിയ അവിശ്വാസികള്‍ അയാള്‍ക്കൊരു ചെല്ലപ്പേരിട്ടു.
“ പ്രവാചകന്‍”. “ - മനസ്സിലൊരു കലമ്പല്‍ നാമ്പിട്ടു ഈ വരി വായിച്ചപ്പോള്‍.

ആദ്യം ‘കര്‍ഷകനെ’വായിച്ചതോര്‍മിക്കുന്നു. ഇപ്പോ പ്രവാചകനും!

കര്‍ഷകനില്‍ നിന്നും പ്രവാചകനിലേക്കുള്ള സമയദൂരം മാനിക്കുന്നു. തുടര്‍ന്നും നല്ലത് മാത്രം വരട്ടേ എന്നാശാംസിക്കുന്നു.

സസ്നേഹം
ദൃശ്യന്‍
 
പ്രവാചകാ.... ഈ ബൂലോകത്തെ രക്ഷിക്കൂ..
 
hello, ithu kollam
 
എന്തോന്നാഴേ ഈ എഴുതി വച്ചിരിക്കുന്നത്.....

പഴിക്കുന്ന കാലത്ത് വിഷ്വാസികളും അവിഷ്വാസികളും അഴായഗവാഥികളും ഒഴു ഡോഴ് മെഴ്ഴ്ഴ്റിയില്‍ താമേച്ചിഴുന്നോ. അഥു ശഴി. ആഴു പഴഞ്ഞേടേ നിങ്ങളോഠ് അങ്ങനെ താമേക്കാന്‍. പിന്നെന്തോന്നാഴേ. ഭഗവാന്‍‍‍‍ തന്ന കള്‍സ് പഴീഷേണത്തിനുപയോഗിച്ചെന്നോ.. നിന്നെയൊക്കെ കയ്യീക്കിട്ടീരുന്നേലേ...

ഷെമിയെഴേ... ബാക്കീം കൂഴെ കഴിക്കേട്ടേ.. നൂറ്റിയിരുപതിന്റെ കിക്കില്‍ തന്റെ പോഴ്സ്റ്റ് ബായിക്കാന്‍ നല്ല ഴസം. ഏതാ സാതനം. കൊട്ടുവടിയോ മൂലവെട്ടിയോ? ബാക്കിയുണ്ടേല്‍ ഒഴു തൊണ്ണൂഴ്....ബ്വാ...ബ്വാ...
 
കൊള്ളാം... നല്ല ലേഖനം
:)
 
മകനേ നിന്നില്‍ നാം പ്രസാദിച്ചിരിക്കുന്നു
മനുഷ്യരായ എന്‍റെ ശത്രുക്കള്‍ നിന്നെ ഊരുവിലക്കിയാല്‍
നീ എന്‍റെ കൂടെ വരിക
-ബ്ലോഗുന്ന പിശാച്
 
ഈശ്വരാ..ഈ ബ്ലോഗില്‍ വന്ന് കഥകള്‍ വായിക്കുമ്പോള്‍ എനിക്ക്‌ എപ്പോഴും ഞാനെഴുതിയതൊക്കെ ചുരുട്ടിക്കൂട്ടി അടുപ്പിലിട്ട്‌ മുണ്ടാണ്ട്‌ കുത്തിയിരിക്കാന്‍ തോന്നും.

സത്യം സത്യമായിട്ടു തന്നെ പറയട്ടെ എഴുതണത്‌ പലതും ഭാഷയുടെ 'കടുപ്പം; മൂലം മനസ്സിലാകാറുമില്ല.എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക്‌ വായിക്കാനായി ചപ്പടാച്ചി സാധനങ്ങള്‍ പോസ്റ്റ്‌ ചെയ്യണം എന്നല്ല ഇതിനര്‍ഥം.
-.പുതിയത്‌ ഇനി എന്നാണ്‌ വരുന്നത്‌.
 
ന്റെ പടച്ചോനേ.... ഈ ദുന്യാവില് മൊത്തം ങ്ങള പടപ്പല്ലേ....
മഷെ...കലക്കി.. ആശയവും അവതരണവും മികച്ചത്.
 
ഇബ്രു..എന്തെങ്കിലും ഒന്ന് എഴുത്‌ ..ബ്ലോഗിലല്ലെങ്കിലും സ്വന്തം പുസ്തകമെടുത്ത്‌ രണ്ടു വരി കുത്തിക്കുറിക്കാന്‍ മറക്കരുത്‌.

മിക്കപ്പോഴും ഇവിടെ വരു M, നിരാശയോടെ മടങ്ങും. :)
 
ഭൂമിയിലെ ആദ്യത്തെ നുണ ഏതെന്ന് ചോദിച്ചാൽ ഞാൻ പറയും:ദൈവമെന്ന്.ആദ്യത്തെ നുണയനാവട്ടെ ദൈവത്തിന്റെ തന്തപ്പടിയും.
 
ഭൂമിയിലെ ആദ്യത്തെ നുണ ഏതെന്ന് ചോദിച്ചാൽ ഞാൻ പറയും:ദൈവമെന്ന്.ആദ്യത്തെ നുണയനാവട്ടെ ദൈവത്തിന്റെ തന്തപ്പടിയും.
 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]