ചില നേരത്ത്.

ഞായറാഴ്‌ച, ഏപ്രിൽ 22, 2007

 

പ്രവാചകന്‍


പഠിക്കുന്ന കാലത്ത്, വിശ്വാസികളും അവിശ്വാസികളും അരാജകവാദികളും ഒരു ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്നു. വിശ്വാസികളുടെ പ്രേരണ സഹിയ്ക്ക വയ്യാതെ, ദൈവീക ശക്തി പരീക്ഷിയ്ക്കാന്‍ അവിശ്വാസികളില്‍ പെട്ട ചില മദ്യപന്മാര്‍ ഉദ്യമിച്ചു. പച്ച വെള്ളം പോലെ തോന്നിപ്പിച്ചിരുന്ന മദ്യവും കുടിക്കാനുള്ള വെള്ളവും ഒരേ പോലെയുള്ളപാത്രത്തില്‍ നിറച്ച് രാത്രി സമയത്ത് കഴിയ്ക്കുവാന്‍ തന്ത്രപൂര്‍വ്വം വ്യത്യസ്തയിടങ്ങളില്‍, ഡോര്‍മിറ്ററിയില്‍നിറച്ചു വെച്ചു. പാതിരാത്രിയിലെ ദു:സ്സഹമായ പീഢകള്‍ക്കിടയില്‍ ദാഹശമനത്തിന് വിശ്വാസികള്‍ക്ക് ദൈവം പച്ചവെള്ളം ഏത് ഇരുട്ടിനിടയ്ക്കും തെരഞ്ഞെടുത്ത് നല്‍കുമെന്ന് അവിശ്വാസികള്‍ പ്രവചിച്ചു.

രാത്രികള്‍ ഒരുപാട്, വിശ്വാസികള്‍ പച്ചവെള്ളവും അവിശ്വാസികള്‍ പച്ചവെള്ളവും മദ്യവും കഴിച്ച് ഉണര്‍ന്നെണീറ്റു.അവിശ്വാസികളില്‍ ചിലര്‍, വിശ്വാസത്തിലേയ്ക്ക് മടങ്ങാന്‍, കുമ്പസരിയ്ക്കാന്‍ തീരുമാനിച്ചിരുന്ന പ്രഭാതങ്ങളിലൊരു പ്രഭാതത്തില്‍ഡോര്‍മിറ്ററിയിലെ വിശ്വാസികളിലൊരാളെ ചോര ഛര്‍ദ്ദിച്ച് ആശുപത്രിയിലെത്തിച്ചു.
രാത്രികളിലെ വിശ്വാസപരീക്ഷണം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ച ആ ദിവസത്തില്‍, ചോര ഛര്‍ദ്ദിച്ച വിശ്വാസി, പരീക്ഷണ നാള്‍തൊട്ട് കഴിച്ച് കൊണ്ടിരുന്നത്, ആദ്യ തവണ ഒരു കവിളെങ്കിലും മദ്യമായിരുന്നുവെന്ന് വെളിപ്പെടുത്തി. അത്തരം പ്രഭാതത്തിലെ ലഹരി വിമ്മിഷ്ടം ഒഴിവാക്കിയിരുന്നത് കഠിനതരമായ പ്രാര്‍ത്ഥനകള്‍ കൊണ്ടായിരുന്നുവെന്നയാള്‍ സമ്മതിച്ചു.

ദൈവത്തെ രക്ഷിയ്ക്കാന്‍ അയാളക്കാലത്ത് നുണ പറയുകയായിരുന്നുവെന്ന് മനസ്സിലാക്കിയ അവിശ്വാസികള്‍ അയാള്‍ക്കൊരു ചെല്ലപ്പേരിട്ടു.
“ പ്രവാചകന്‍”.

ലേബലുകള്‍:


ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 8:22 AM 29 അഭിപ്രായങ്ങള്‍

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]