പുറത്ത് മഴ തകര്‍ത്താടുന്നു...
വീട്ടുപറമ്പിലെ കുളം നിറയുമായിരിക്കും. തുള്ളിക്കൊരുകുടം കണക്കാണു മഴ പെയ്യുന്നത്. നാളെ മുതല്‍ കുളി കുളത്തില്‍ വെച്ചാകാം.കിണറ്റിലെ വെള്ളം ബക്കറ്റ് വെച്ച് കോരിയെടുക്കുവാന്‍ മാത്രം നിറയുമായിരിക്കും...അയല്‍പക്കത്തെ കുട്ടികള്‍ തല നിറയെ എണ്ണ തേച്ച് കുളത്തില്‍ കുളിക്കുവാന്‍ വരും. എണ്ണ പാട കെട്ടി വെള്ളത്തില്‍ കലരും എന്ന് എത്ര പറഞ്ഞാലും അവറ്റകള്‍ കേള്‍ക്കില്ല.സോപ്പ് വെള്ളത്തില്‍ കലര്‍ത്തരുതെന്ന് പറഞ്ഞിട്ടും ഫലമില്ല!!..
പെരുമഴക്കാലം....
അതിരു ഇടിഞ്ഞ് കുളത്തിന്റെ വലിപ്പം കൂടാതിരിക്കുവാനായി കാലവര്‍ഷാരംഭത്തിന്ന് മുമ്പായി കുളം കിളച്ച് അതിരുകള്‍ വൃത്താകൃതിയില്‍ കൈക്കോട്ട് ഉപയോഗിച്ച് വൃത്തിയായി തേച്ച് മനോഹരമാക്കിയിട്ടുണ്ടാകും. കുളത്തിലേക്ക് ഇറങ്ങുവാനായി തെങ്ങിന്‍ തടി ഉപയോഗിച്ച് പടികള്‍ ഉണ്ടാക്കാറുണ്ട്.മഴക്കാലത്ത് ഈ പടികള്‍ നിറയുന്നതിന്നനുസരിച്ചാണു വീട്ടില്‍ നിന്ന് കുളിക്കുവാന്‍ അനുവാദം കിട്ടുക. നാലോ അഞ്ചോ പടികളില്‍ വെള്ളം നിറഞ്ഞാല്‍ നിര്‍ത്തികൊള്ളണം അതായിരുന്നു നിയമം.
മഴ പെയ്തു കൊണ്ടേയിരിക്കുകയാണു.. ഇടക്ക് ശക്തി കുറഞ്ഞും പിന്നീട് പൂര്‍വ്വാധികം ശക്തിയോട...