ചില നേരത്ത്.

ചൊവ്വാഴ്ച, ജൂൺ 21, 2005

 

ibru

സുഹൈബ്‌ ഇപ്പോള്‍ സൌദി അറബിയയില്‍ ആണു. നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ ഇടക്കിടെ വിളിക്കാറുണ്ട്‌. എന്റെ ആത്മസുഹൃത്തുക്കളില്‍ ഒരാളാണു അവന്‍. വിവാഹ ജീവിതത്തിലേക്ക്‌ പ്രവേശിക്കുവാനൊരുങ്ങുന്ന അവനെ ദൈവം അനുഗ്രഹിക്കട്ടെ!..
പെരുമഴക്കാലത്ത്‌, റോഡും തോടും പാടവും വെള്ളം നിറഞ്ഞു കവിഞ്ഞിരിക്കും.സ്കൂളിലേക്ക്‌ പാടം വഴി പോകുമ്പോള്‍ കുറച്ച്‌ സമയം ലാഭിക്കുവാന്‍ കഴിയാറുണ്ട്‌. വെള്ളം മുറ്റി നില്‍ക്കുന്ന പാടത്തു കൂടെ ഒരു ഏേകദേശ ധാരണ വെച്ചാണു വരമ്പ്‌ നോക്കി പോകാറു. ഒരിക്കല്‍ പാടത്തു കൂടെ ഞാന്‍ മുമ്പിലും സുഹൈബ്‌ പിന്നിലും ആയി നടക്കുകയായിരുന്നു. എന്തൊക്കെയോ സംസാരിച്കൊണ്ടിരുന്ന ഞാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ അവനെ കാണുന്നില്ല!!..
ഞാന്‍ സ്വതവേ ഒരു പേടിക്കാരന്‍ ആണു. മനുഷ്യന്മാരെ എനിക്ക്‌ ഒരിക്കലും പേടി തോന്നിയിട്ടില്ല. ഭൂത പ്രേത പിശാചുക്കളെ കുറിച്ച്‌ എനിക്ക്‌ അതിഭയങ്കരമായ ഭയമാണുള്ളത്‌ അത്‌ ഇന്നും അങ്ങനെ തന്നെയാണു..സ്കൂളിലേക്ക്‌ പോകുന്ന വഴിയില്‍ പേടി തോന്നുന്ന കുറച്ചു സ്ഥലങ്ങള്‍ ഉണ്ട്‌.അതിലൊന്ന് കണ്ണാമ്പാല എന്ന സ്ഥലമാണു.. സുഹൈബിനെ കാണാതായ സ്ഥലം ഏെകദേശം ഈ സ്ഥലത്തിന്നടുത്താണു. ഞാന്‍ ആകെ പരിഭ്രമിച്ചു നില്‍ക്കുകയാണു. ഇനിയും സ്കൂളിലേക്ക്‌ ഒരു പാട്‌ പ്രേതസ്ഥലങ്ങള്‍ താണ്ടി വേണം പോകാന്‍, ഒരു വിധം വിദ്യാര്‍ത്ഥികള്‍ ആരും ഈ വഴി വരാറുമില്ല. എന്ത്‌ ചെയ്യുമെന്ന് ആലോചിച്ച്‌ നില്‍ക്കുമ്പോഴാണു ആകെ
നനഞ്ഞ്‌ കുളിച്ഛ്‌ സുഹൈബ്‌ വിളിക്കുന്നു..
വേനല്‍ കാലത്ത്‌ ആളുകള്‍ പാടത്ത്‌ കൃഷി ചെയ്യല്‍ ഒരു പതിവാണു, ഞങ്ങളുടെ നാട്ടില്‍ സ്ത്രീകള്‍ വെള്ളരി, തണ്ണിമത്തന്‍,വെണ്ടയ്ക്ക,തക്കാളി തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്യാറുണ്ട്‌.ഈ പച്ചക്കറികള്‍ നനക്കുവാന്‍ വേണ്ട വെള്ളത്തിന്നായി പാടത്ത്‌ തന്നെ ചെറിയ കുളം കുഴിക്കാറാണു പതിവ്‌. വര്‍ഷക്കാലമാകുമ്പോള്‍ അത്തരം കുളങ്ങള്‍ പാടത്ത്‌ പലയിടങ്ങളിലായി ഉണ്ടാകും. സുഹൈബ്‌ അത്തരം ഒരു കുളത്തില്‍ വഴിയറിയാതെ ചെന്ന് വീണത്‌ കാരണം പുത്തന്‍ പുസ്തകങ്ങളും മലേഷ്യയില്‍ നിന്ന് അവന്റെ ഉപ്പ കൊണ്ടുവന്ന പുത്തന്‍ കുടയും എല്ലാം നനഞ്ഞ്‌ സ്കൂളില്‍ വരാന്‍ പറ്റാത്ത അവസ്ഥയിലാണു.


ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 8:05 AM
അഭിപ്രായങ്ങള്‍: ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]