ചില നേരത്ത്.

തിങ്കളാഴ്‌ച, ജൂൺ 20, 2005

 

ibru: എന്റെ ലോകം 2

പതിവു കാഴ്ചകള്‍...മടുപ്പിക്കുന്നുവെങ്കിലും കണ്ടേ മതിയാകൂ. വീട്ടിലേക്കു അതിരാവിലെ തന്നെ ഫോണ്‍ ചെയ്തു..എന്താണെന്നറിയില്ല. ഒരു തരം വല്ലായ്മ തോന്നി തുടങ്ങിയിട്ട്‌ കുറച്‌ചു ദിവസങ്ങളായി..
നാട്ടിലേക്ക്‌ പോകുന്നില്ലേന്ന് പലരും ചോദിച്‌ചു. എന്തിനു പോകണം ?. കൂട്ടുകാരൊക്കെ പലയിടത്തുമായി. ഉപ്പയും ഉമ്മയും വിളിക്കുന്നുണ്ടെങ്കിലും പോകുവാനേ തോന്നുന്നില്ല. വരുമ്പഴേ പറഞ്ഞിരുന്നു, അഞ്ച്‌ വര്‍ഷത്തേക്ക്‌ തിരിച്‌ചു വിളിക്കരുതെന്ന്. വര്‍ഷം നാലാകുന്നു. എന്റെ ഗ്രാമചിന്തകള്‍ മങ്ങി തുടങ്ങി. കാരാറ്റ്‌ കടവത്തെ ഇളം കാറ്റേറ്റ്‌ അലസമായി ഇരുന്നിരുന്നതും,വള്ളം വാടകക്ക്‌ വാങ്ങി തുഴയാന്‍ പഠിച്‌ചഠും എല്ലാം...
അറമുഛാച്‌ച മരിച്‌ച വിവരം ഇ മെയില്‍ വഴി സുഹൈബ്‌ അറിയിച്‌ചു.അറമുഛാച്‌ചയ്ക്കു കാരാറ്റു കടവത്തു ഒരു ഓല മേഞ്ഞ ചായപീടികയുണ്ടായിരുന്നു. പണിയില്ലാത്തവര്‍ ചീട്ടുകളിക്കുവാനും പനങ്കുരു കളിക്കുവാനും ഒത്തു കൂടിയിരുന്നത്‌ കടവത്ത്‌ ആയിരുന്നു. അതു കൊണ്ടു തന്നെ തരക്കേടില്ലാത്ത രീതിയില്‍ കച്‌ചവടം അറമുഛാഛക്കുണ്ടായിരുന്നു.പുഴ മീന്‍ പിടിക്കുന്നവര്‍ വഞ്ചി അടുപ്പിച്‌ചിരുന്നതും കാരാറ്റ്‌ കടവത്തായിരുന്നു.
തിരൂര്‍-പൊന്നാനി പുഴയുടെ തീരത്ത്‌ ആ മനോഹരമായ കടവില്‍ ചകിരിചോറിന്റെ ദുര്‍ഗന്ധം ആര്‍ക്കും അലോസരമുണ്ടാകിയിരുന്നില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം കടവു വഴി പാലം വരുന്ന
വിവരം അറിഞ്ഞപ്പോള്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തരാവുകയും പിന്നെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.
സുഹൈബിന്റെ അമ്മാവന്റെ വീട്‌ ഞാന്‍ കാണുന്ന കാലത്ത്‌ ഒാല മെഞ്ഞിട്ടായിരുന്നു. വള്ളത്തോള്‍ സ്കൂളിലേക്ക്‌ പോകുമ്പോള്‍ അവന്റെ കൂടെ കൂടുവാനായി ഞാന്‍ അതു വഴി പോകുമായിരുന്നു. ഇളം കാറ്റു വീശുന്ന പുഴ അരികിലൂടെ നടന്നു പൊകുമ്പോള്‍ എനിക്കു എന്റെ അമ്മാവന്റെ വീട്ടിലേക്ക്‌ പോകുന്നത്‌ പോലെയാണു തോന്നിയിരുന്നതു. എന്റെ അമ്മാവന്റെ വീടും ഒരു പുഴ വക്കത്ത്‌ ആയിരുന്നു. പക്ഷെ അത്‌ കുറച്‌ചു ദൂരെ കോട്ട്‌ എന്ന സ്ഠലത്തായിരുന്നു.
ഇപ്പോള്‍ കാണുന്ന ട്രാന്‍സ്ഫൊര്‍മര്‍-കൂട്ടായി കടവു റോഡു അന്നു ടാര്‍ ചെയ്തിട്ടില്ല. കനത്ത മഴ തുടങ്ങുന്ന ജൂണ്‍ മാസത്തില്‍ ഞാനും സുഹൈബും വള്ളത്തോള്‍ സ്ക്കൂളില്‍ പോകാന്‍ തുടങ്ങി. അതു വരെയ്ക്കും ഞാന്‍ കാക്കുമാഷുടെ സ്കൂളിലും സുഹൈബ്‌ ബോര്‍ഡു സ്കൂളിലുമായിരുന്നു പടിച്‌ചിരുന്നത്‌. രണ്ടു സ്കൂളും ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസ്‌ വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്റെ കൂടെ പറ്റിച്‌ചിരുന്ന എന്റെ കൂട്ടുകാരിയായിരുന്ന റീജ പക്ഷെ ചേന്നര സ്കൂളിലാണു ചേര്‍ന്നത്‌.
സുഹൈബ്‌ എന്റെ അയല്‍പക്കത്തേക്ക്‌ വീടു മാറി വന്നിട്ടു അധികകാലം ആയിരുന്നില്ല. എങ്കിലും, അവന്റെ കൂട്ട്‌ എനിക്ക്‌ വളരെ സന്തോഷമായിരുന്നു.


ചില നേരത്ത്.. പോസ്റ്റ് ചെയ്തത്  # 4:47 PM
അഭിപ്രായങ്ങള്‍:
കൊള്ളാം ഇബ്രു...

സുഖമുള്ള ഒരു നൊസ്റ്റാള്‍ജിയ തോന്നുന്നു. കൂടുതല്‍ എഴുതുക.
 
പ്രിയ കലേഷ്‌,
എഴുതുക എന്നത്‌,അതും കുട്ടിക്കാലത്തെ ചില ഓര്‍മകള്‍ ചിലര്‍ക്കെങ്ങിലും രസകരമല്ലാത്തതാകും.
കുറിപ്പ്‌ വായിഛതിന്നും പ്രോത്സാഹിപ്പിക്കുന്നതിന്നും നന്ദി അറിയിക്കുന്നു.
 
ഇബ്രൂ,

വായിച്ചുട്ടോ. ഇബ്രുവിന്റെ കുട്ടിക്കാലം അറിയാന്‍ പറ്റുന്നത് രസമുള്ള ഒരു കാര്യം ആണ്. ഇനിയും എഴുതൂ. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
 
നന്ദി സൂ...
കുട്ടിക്കാലം കഴിഞ്ഞ്‌ ഞാന്‍ പോളിടെക്ക്നിക്കില്‍ പഠിക്കുമ്പോള്‍ എനിക്ക്‌ ഒരു കൂട്ടുകാരിയുണ്ടായിരുന്നു-സൂ,എന്ന പേരില്‍ വിളിക്കപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്ന -സുധര്‍മ- ഇന്നലെ അവളുടെ വിവാഹമായിരുന്നു.അവള്‍ക്ക്‌ ദൈവം നല്ലത്‌ വരുത്തട്ടെ..എന്റെ നോട്ടുബുക്കുകളിലും റെക്കോര്‍ഡ്‌ ബുക്കിലും എത്ര പ്രാവശ്യം എഴുതരുതെന്ന് പറഞ്ഞാലും ഉപദേശങ്ങള്‍ വാരിനിറച്ചിരുന്ന സുധര്‍മയ്ക്ക്‌ അവ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമാറാകട്ടെ.
മറ്റൊരു സൂ..
നിങ്ങളുടെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ തെറ്റുകള്‍ കുറക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നു.
നന്ദി ഒരിക്കല്‍ കൂടി...
 
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം

ആര്‍ക്കൈവുകള്‍

June 2005   July 2005   August 2005   September 2005   November 2005   December 2005   January 2006   February 2006   March 2006   April 2006   June 2006   July 2006   September 2006   October 2006   November 2006   February 2007   April 2007   April 2008   November 2008   January 2009   April 2009   May 2009   June 2009   October 2009   December 2010   May 2013   June 2013   November 2017  

This page is powered by Blogger. Isn't yours?

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റുകള്‍ [Atom]