ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Ente Lookam 3

സുഹൈബ്‌ എന്നോട്‌ സ്കൂളിലേക്ക്‌ പോകുവാന്‍ പറഞ്ഞു. പേടിതൊണ്ടനായ ഞാന്‍ എങ്ങിനേ തനിച്ച്‌ പോകും?. അന്ന് പത്തരയ്കുള്ള സ്ക്കൂളിലേയ്ക്ക്‌ വളരെ വൈകിയാണു എത്തിച്ചേര്‍ന്നത്‌. ഞാനും സുഹൈബും പഠിക്കുവാന്‍ മോശമല്ലാത്തത്‌ കാരണം ടീച്ചര്‍ തല്ലാതെ വിട്ടു.
സുമംഗലി ടീച്ചര്‍ക്കു ചെറുതായിട്ട്‌ മീശ ഉണ്ടായിരുന്നു. എന്റെ ഉപ്പയെ ടീച്ചര്‍ക്ക്‌ അറിയാമായിരുന്നു. മിക്ക പി. റ്റി. എ മീറ്റിങ്ങിലും എന്റെ ഉപ്പ പങ്കെടുക്കുമായിരുന്നു. ഹെഡ്‌ ടീച്ചര്‍ കല്യാണി കുട്ടി ടീച്ചര്‍ എന്റെ ഉപ്പയെയും പഠിപ്പിച്ചിരുന്നു.സുമംഗലി ടീച്ചര്‍ക്ക്‌ എന്നോട്‌ വളരെ അധികം വാത്സല്യം ആയിരുന്നു. അത്‌ ഒരു കണക്കിനു വലിയ പ്രശ്നവും ആയിരുന്നു. ഇംഗ്ലീഷ്‌ ആയിരുന്നു ടീച്ചര്‍ പഠിപ്പിച്ചിരുന്നത്‌ എന്നാണു എന്റെ ഓര്‍മ. ഹോംവര്‍ക്ക്‌ ആദ്യം നോക്കി തുടങ്ങുന്നത്‌ എന്റെ പുസ്തകം മുതലായിരുന്നു. കല്യാണി ടീച്ചറുടെ മകന്‍ വിജു ഇതേ സ്കൂളില്‍ ആയിരുന്നു പഠിച്ചിരുന്നത്‌.
ഒരു രാഷ്ട്രീയക്കാരന്റെ മകനായിരുന്നത്‌ കൊണ്ടായിരിക്കണം സുഹൈബ്‌ എന്നെ സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക്‌ വിജുവിന്നു എതിരാളിയായി മത്സരിക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌.... ഏേഴാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ഞാന്‍ ആദ്യമായി മത്സരിച്ചതും തോറ്റതും.ആലോചിക്കുമ്പോള്‍ ഇന്നും ചിരിക്കുവാന്‍ വക നല്‍കുന്ന ഒരു പാട്‌ ഓര്‍മകള്‍ ആദ്യത്തെ മത്സരം എനിക്കു സമ്മാനിച്ചു. അഞ്ചാം ക്ലാസ്സ്‌ മുതല്‍ ഞാനായിരുന്നു ക്ലാസ്‌ ലീഡര്‍.അങ്ങിനെ ഏേഴാം
തരത്തില്‍ എത്തിയപ്പോള്‍ സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക്‌ ഹെഡ്‌ ടീച്ചറുടെ മകനായ വിജുവുമായി മത്സരിക്കുവാന്‍ പെണ്‍കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് സുഹൈബിനോടു പറഞ്ഞു.അവന്‍ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞ്‌ മത്സരിക്കുവാന്‍ തീരുമാനമെടുത്തു. വിജുവിനു എന്നേക്കാള്‍ ഇമേജ്‌ ഉണ്ടായിരുന്നു. ടീച്ചറുടെ മകനെന്ന ഇമേജ്‌ കൂടാതെയാണിത്‌. ഇതൊക്കെ ഞാന്‍ കൂട്ടുകാരോട്‌ പറഞ്ഞെങ്കിലും അവര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. അങ്ങനെ മത്സരിക്കുവാന്‍ തീരുമാനിച്ചു.പൊടിപാറിയ പ്രചരണ പരിപാടികള്‍...മിഠായി വിതരണം, ഹൊംവര്‍ക്ക്‌ ചെയ്തു കൊടുക്കല്‍, ബലൂണ്‍ വിതരണം, അനൂപിന്റെ മേല്‍നോട്ടത്തില്‍ വിജുവിനെ പറ്റി അപവാദ പ്രചരണം, ഭീഷണിപ്പെടുത്തല്‍ തനി ബീഹാര്‍ സ്റ്റൈല്‍. എതിരാളികള്‍ ഒട്ടും മോശമായിരുന്നില്ല.. മധുവിന്റെ വക കൊടുമ്പിരികൊണ്ട അപവാദ പ്രചരണം സുഹൈബിനെ ആകെ തളര്‍ത്തി. കാരണം,സുഹൈബിന്റെ ഇഷ്ടതാരം നിഷ അവനേക്കാള്‍ ഏേറെ എന്നെയാണു ഇഷ്ടം എന്ന് ആരോടൊ പറഞ്ഞുവെത്രെ..
ഞങ്ങലുടെ ക്യാമ്പില്‍ ആകെ മ്ലാനത..
അനൂപ്‌ തന്നെ വിഷയം സമര്‍ത്‌ഥമായി കൈകാര്യം ചെയ്തു. മധുവിനെ സ്വകാര്യമായി രണ്ടെണ്ണം താങ്ങി വിട്ടു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

വിശ്വാസം

വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ് അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ, നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു. വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍, നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു. ദൈവമേ ഞാന്‍ വിശ്വാസിയാകാം.. അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ.. സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്- നരകമോ സ്വര്‍ഗ്ഗമോ?