ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2005 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്റെ വീട്‌

അങ്ങനെ നീണ്ട ഒന്നരമാസത്തെ പരിശ്രമം തീർന്നുകിട്ടി. ജോലി തിരക്കിന്റെ സമ്മർദ്ദത്താൽ കാര്യമായൊന്നും ബ്ലോഗുവാൻ പറ്റിയിരുന്നില്ല. വല്ലപ്പോഴും ഒന്നു കമന്റിയതൊഴിച്ചാൽ തലയിൽ മുഴുവൻ സബ്‌ കോണ്ട്രാക്റ്റ്‌ ക്ലോസുകൾ ആയിരുന്നു. കണ്ൺ തെറ്റിയാൽ പെയ്‌മന്റ്‌ ടേം മാറ്റി അഗ്രീമെന്റ്‌ ഒപ്പിടീക്കും. മാലപടക്കം പോലെ സബ്‌ കോണ്ട്രാക്റ്റ്‌ വന്നപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. നെറ്റും വേണ്ട കമ്പ്യൂട്ടറും വേണ്ട എന്നങ്ങു തീരുമാനിച്ചു. ജീവിച്ച്‌ പോണ്ടെ?? .പിന്നെ അതിനിടക്ക്‌ നാട്ടിലൊന്ന് പോയി അടിച്ച്‌ പൊളിച്ച്‌ തിരിച്ച്‌ വരണം. പത്ത്‌ ദിവസത്തിന്ന് പോയിട്ട്‌ വരാൻ അനുമതി കിട്ടിയിട്ട്‌ വേണ്ടെന്ന് വെച്ചു.വീട്ടുകാരെ കാണാൻ അതു ധാരാളം മതി..പക്ഷെ അതുപോരല്ലോ?.. ഇതിനിടയ്ക്ക്‌ രാത്രിയിലെപ്പെഴോ വീട്‌ കിനാവ്‌ കണ്ടു.എന്റെ വീട്‌..ഇളം പച്ച ചുമരുകളിൽ ഞാനെപ്പെഴോ വരച്ചിട്ട അക്ഷരമാലകളും അക്കങ്ങളും എന്നെ മാടിവിളിക്കുന്നു.വർഷങ്ങൾക്ക്‌ മുൻപെ അവയെല്ലാം മായ്ച്ചിട്ടുണ്ടെന്ന് അറിയാഞ്ഞല്ല..പക്ഷെ ഓർമ്മകളിൽ പതിഞ്ഞിരിക്കുന്ന ചിത്രമതാണ്‌.അകത്തെ മുറികളിലെവിടെയോ നിന്ന് വാതരോഗം ബാധിച്ച്‌ കിടപ്പിലായ കാരണവർ എന്തിനോ വിളിക്കുന്നു. ഓട്ടുകിണ്ടിയിൽ വെച്ച