ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2005 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പെരുമഴക്കാലം

പുറത്ത്‌ മഴ തകര്‍ത്താടുന്നു... വീട്ടുപറമ്പിലെ കുളം നിറയുമായിരിക്കും. തുള്ളിക്കൊരുകുടം കണക്കാണു മഴ പെയ്യുന്നത്‌. നാളെ മുതല്‍ കുളി കുളത്തില്‍ വെച്ചാകാം.കിണറ്റിലെ വെള്ളം ബക്കറ്റ്‌ വെച്ച്‌ കോരിയെടുക്കുവാന്‍ മാത്രം നിറയുമായിരിക്കും...അയല്‍പക്കത്തെ കുട്ടികള്‍ തല നിറയെ എണ്ണ തേച്ച്‌ കുളത്തില്‍ കുളിക്കുവാന്‍ വരും. എണ്ണ പാട കെട്ടി വെള്ളത്തില്‍ കലരും എന്ന് എത്ര പറഞ്ഞാലും അവറ്റകള്‍ കേള്‍ക്കില്ല.സോപ്പ്‌ വെള്ളത്തില്‍ കലര്‍ത്തരുതെന്ന് പറഞ്ഞിട്ടും ഫലമില്ല!!.. പെരുമഴക്കാലം.... അതിരു ഇടിഞ്ഞ്‌ കുളത്തിന്റെ വലിപ്പം കൂടാതിരിക്കുവാനായി കാലവര്‍ഷാരംഭത്തിന്ന് മുമ്പായി കുളം കിളച്ച്‌ അതിരുകള്‍ വൃത്താകൃതിയില്‍ കൈക്കോട്ട്‌ ഉപയോഗിച്ച്‌ വൃത്തിയായി തേച്ച്‌ മനോഹരമാക്കിയിട്ടുണ്ടാകും. കുളത്തിലേക്ക്‌ ഇറങ്ങുവാനായി തെങ്ങിന്‍ തടി ഉപയോഗിച്ച്‌ പടികള്‍ ഉണ്ടാക്കാറുണ്ട്‌.മഴക്കാലത്ത്‌ ഈ പടികള്‍ നിറയുന്നതിന്നനുസരിച്ചാണു വീട്ടില്‍ നിന്ന് കുളിക്കുവാന്‍ അനുവാദം കിട്ടുക. നാലോ അഞ്ചോ പടികളില്‍ വെള്ളം നിറഞ്ഞാല്‍ നിര്‍ത്തികൊള്ളണം അതായിരുന്നു നിയമം. മഴ പെയ്തു കൊണ്ടേയിരിക്കുകയാണു.. ഇടക്ക്‌ ശക്തി കുറഞ്ഞും പിന്നീട്‌ പൂര്‍വ്വാധികം ശക്തിയോട

പുതിയ മാനേജര്‍

പുതിയ പ്രോജക്ടിലേക്ക്‌ രണ്ടാമത്തെ പ്രോജക്ട്‌ മാനേജര്‍ കുറച്ചു ദിവസം മുന്‍പ്‌ ചാര്‍ജെടുത്തു. വന്ന ദിവസം തന്നെ അദ്ദേഹത്തിന്ന് ഒരു കാര്യം മനസ്സിലായി.ആരും കമ്പനിക്ക്‌ വേണ്ടിയല്ല അവനവന്റെ ബോസ്സുമാരെ സുഖിപ്പിച്ചാണു കഴിയുന്നത്‌ എന്ന്,ഏെറ്റവും വലിയ സോപ്പ്‌ വീരന്‍ സെക്രട്ട്രി രവിയെ സ്വകാര്യമായി വിളിച്ച്‌ വലിയ വായില്‍ ചീത്ത വിളിച്ച്‌ അഹ്‌മദ്‌ അന്‍വര്‍ ഖലാഫി എന്ന മാനേജ്‌മന്റ്‌ ബിരുദാനന്തര ബിരുദധാരി തന്റെ വരവറിയിച്ചു. പിന്നെ ഊഴമനുസരിച്ച്‌ പ്ലാനിംഗ്‌ എന്‍ജിനീയര്‍ ആദില്‍, കണ്‍സ്ട്രക്ഷന്‍ മാനേജര്‍, ടെക്നിക്കല്‍ മാനേജര്‍ നാസര്‍ സാനി മൊഹമ്മദ്‌ തുടങ്ങി എല്ലാവര്‍ക്കും വേണ്ടത്ര കൊടുത്തു. തൊട്ടടുത്ത ദിവസം രണ്ടാം നിരക്കാര്‍ക്കും കൊടുത്തു തുടങ്ങിയെന്ന് പ്രൊജെക്റ്റ്‌ മാനേജറുടെ റൂമിന്റെ അടുത്തു കൂടെ പോയപ്പോള്‍ മനസ്സിലായി. പ്രൊക്വര്‍മന്റ്‌ ഏന്‍ജിനീയര്‍ റഷീദ്‌ ഖാനെ ചീത്ത വിളിക്കുന്നത്‌ കേട്ടപ്പോള്‍ 'ചോര തിളച്ചു ഞരമ്പുകളില്‍..' ഒരു ഭാരതീയനെ കേവലമായ ഈ ഈജിപ്‌ഷ്യന്‍ ചീത്ത വിളിക്കുകയോ?.. യൂസുഫ്‌ ദാദ കെനിയക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ പിതാമഹന്മാര്‍ ഗുജറാത്തികളായിരുന്നു. ഇപ്പോഴും ഭാരതീയ സംസ്ക്കാരം സൂക്ഷിക്ക

Ente Lookam

സുഹൈബ്‌ എന്നോട്‌ സ്കൂളിലേക്ക്‌ പോകുവാന്‍ പറഞ്ഞു. പേടിതൊണ്ടനായ ഞാന്‍ എങ്ങിനേ തനിച്ച്‌ പോകും?. അന്ന് പത്തരയ്കുള്ള സ്ക്കൂളിലേയ്ക്ക്‌ വളരെ വൈകിയാണു എത്തിച്ചേര്‍ന്നത്‌. ഞാനും സുഹൈബും പഠിക്കുവാന്‍ മോശമല്ലാത്തത്‌ കാരണം ടീച്ചര്‍ തല്ലാതെ വിട്ടു. സുമംഗലി ടീച്ചര്‍ക്കു ചെറുതായിട്ട്‌ മീശ ഉണ്ടായിരുന്നു. എന്റെ ഉപ്പയെ ടീച്ചര്‍ക്ക്‌ അറിയാമായിരുന്നു. മിക്ക പി. റ്റി. എ മീറ്റിങ്ങിലും എന്റെ ഉപ്പ പങ്കെടുക്കുമായിരുന്നു. ഹെഡ്‌ ടീച്ചര്‍ കല്യാണി കുട്ടി ടീച്ചര്‍ എന്റെ ഉപ്പയെയും പഠിപ്പിച്ചിരുന്നു.സുമംഗലി ടീച്ചര്‍ക്ക്‌ എന്നോട്‌ വളരെ അധികം വാത്സല്യം ആയിരുന്നു. അത്‌ ഒരു കണക്കിനു വലിയ പ്രശ്നവും ആയിരുന്നു. ഇംഗ്ലീഷ്‌ ആയിരുന്നു ടീച്ചര്‍ പഠിപ്പിച്ചിരുന്നത്‌ എന്നാണു എന്റെ ഓര്‍മ. ഹോംവര്‍ക്ക്‌ ആദ്യം നോക്കി തുടങ്ങുന്നത്‌ എന്റെ പുസ്തകം മുതലായിരുന്നു. കല്യാണി ടീച്ചറുടെ മകന്‍ വിജു ഇതേ സ്കൂളില്‍ ആയിരുന്നു പഠിച്ചിരുന്നത്‌. ഒരു രാഷ്ട്രീയക്കാരന്റെ മകനായിരുന്നത്‌ കൊണ്ടായിരിക്കണം സുഹൈബ്‌ എന്നെ സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക്‌ വിജുവിന്നു എതിരാളിയായി മത്സരിക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌.... ഏേഴാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ഞാന്‍

Ente Lookam 3

സുഹൈബ്‌ എന്നോട്‌ സ്കൂളിലേക്ക്‌ പോകുവാന്‍ പറഞ്ഞു. പേടിതൊണ്ടനായ ഞാന്‍ എങ്ങിനേ തനിച്ച്‌ പോകും?. അന്ന് പത്തരയ്കുള്ള സ്ക്കൂളിലേയ്ക്ക്‌ വളരെ വൈകിയാണു എത്തിച്ചേര്‍ന്നത്‌. ഞാനും സുഹൈബും പഠിക്കുവാന്‍ മോശമല്ലാത്തത്‌ കാരണം ടീച്ചര്‍ തല്ലാതെ വിട്ടു. സുമംഗലി ടീച്ചര്‍ക്കു ചെറുതായിട്ട്‌ മീശ ഉണ്ടായിരുന്നു. എന്റെ ഉപ്പയെ ടീച്ചര്‍ക്ക്‌ അറിയാമായിരുന്നു. മിക്ക പി. റ്റി. എ മീറ്റിങ്ങിലും എന്റെ ഉപ്പ പങ്കെടുക്കുമായിരുന്നു. ഹെഡ്‌ ടീച്ചര്‍ കല്യാണി കുട്ടി ടീച്ചര്‍ എന്റെ ഉപ്പയെയും പഠിപ്പിച്ചിരുന്നു.സുമംഗലി ടീച്ചര്‍ക്ക്‌ എന്നോട്‌ വളരെ അധികം വാത്സല്യം ആയിരുന്നു. അത്‌ ഒരു കണക്കിനു വലിയ പ്രശ്നവും ആയിരുന്നു. ഇംഗ്ലീഷ്‌ ആയിരുന്നു ടീച്ചര്‍ പഠിപ്പിച്ചിരുന്നത്‌ എന്നാണു എന്റെ ഓര്‍മ. ഹോംവര്‍ക്ക്‌ ആദ്യം നോക്കി തുടങ്ങുന്നത്‌ എന്റെ പുസ്തകം മുതലായിരുന്നു. കല്യാണി ടീച്ചറുടെ മകന്‍ വിജു ഇതേ സ്കൂളില്‍ ആയിരുന്നു പഠിച്ചിരുന്നത്‌. ഒരു രാഷ്ട്രീയക്കാരന്റെ മകനായിരുന്നത്‌ കൊണ്ടായിരിക്കണം സുഹൈബ്‌ എന്നെ സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക്‌ വിജുവിന്നു എതിരാളിയായി മത്സരിക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌.... ഏേഴാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ഞാന്‍

ibru

സുഹൈബ്‌ ഇപ്പോള്‍ സൌദി അറബിയയില്‍ ആണു. നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ ഇടക്കിടെ വിളിക്കാറുണ്ട്‌. എന്റെ ആത്മസുഹൃത്തുക്കളില്‍ ഒരാളാണു അവന്‍. വിവാഹ ജീവിതത്തിലേക്ക്‌ പ്രവേശിക്കുവാനൊരുങ്ങുന്ന അവനെ ദൈവം അനുഗ്രഹിക്കട്ടെ!.. പെരുമഴക്കാലത്ത്‌, റോഡും തോടും പാടവും വെള്ളം നിറഞ്ഞു കവിഞ്ഞിരിക്കും.സ്കൂളിലേക്ക്‌ പാടം വഴി പോകുമ്പോള്‍ കുറച്ച്‌ സമയം ലാഭിക്കുവാന്‍ കഴിയാറുണ്ട്‌. വെള്ളം മുറ്റി നില്‍ക്കുന്ന പാടത്തു കൂടെ ഒരു ഏേകദേശ ധാരണ വെച്ചാണു വരമ്പ്‌ നോക്കി പോകാറു. ഒരിക്കല്‍ പാടത്തു കൂടെ ഞാന്‍ മുമ്പിലും സുഹൈബ്‌ പിന്നിലും ആയി നടക്കുകയായിരുന്നു. എന്തൊക്കെയോ സംസാരിച്കൊണ്ടിരുന്ന ഞാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ അവനെ കാണുന്നില്ല!!.. ഞാന്‍ സ്വതവേ ഒരു പേടിക്കാരന്‍ ആണു. മനുഷ്യന്മാരെ എനിക്ക്‌ ഒരിക്കലും പേടി തോന്നിയിട്ടില്ല. ഭൂത പ്രേത പിശാചുക്കളെ കുറിച്ച്‌ എനിക്ക്‌ അതിഭയങ്കരമായ ഭയമാണുള്ളത്‌ അത്‌ ഇന്നും അങ്ങനെ തന്നെയാണു..സ്കൂളിലേക്ക്‌ പോകുന്ന വഴിയില്‍ പേടി തോന്നുന്ന കുറച്ചു സ്ഥലങ്ങള്‍ ഉണ്ട്‌.അതിലൊന്ന് കണ്ണാമ്പാല എന്ന സ്ഥലമാണു.. സുഹൈബിനെ കാണാതായ സ്ഥലം ഏെകദേശം ഈ സ്ഥലത്തിന്നടുത്താണു. ഞാന്‍ ആകെ പരിഭ്രമിച്ചു നില്‍ക്കുകയാണു. ഇന

MVC-025F

MVC-025F Originally uploaded by ibru .

ibru: എന്റെ ലോകം 2

പതിവു കാഴ്ചകള്‍...മടുപ്പിക്കുന്നുവെങ്കിലും കണ്ടേ മതിയാകൂ. വീട്ടിലേക്കു അതിരാവിലെ തന്നെ ഫോണ്‍ ചെയ്തു..എന്താണെന്നറിയില്ല. ഒരു തരം വല്ലായ്മ തോന്നി തുടങ്ങിയിട്ട്‌ കുറച്‌ചു ദിവസങ്ങളായി.. നാട്ടിലേക്ക്‌ പോകുന്നില്ലേന്ന് പലരും ചോദിച്‌ചു. എന്തിനു പോകണം ?. കൂട്ടുകാരൊക്കെ പലയിടത്തുമായി. ഉപ്പയും ഉമ്മയും വിളിക്കുന്നുണ്ടെങ്കിലും പോകുവാനേ തോന്നുന്നില്ല. വരുമ്പഴേ പറഞ്ഞിരുന്നു, അഞ്ച്‌ വര്‍ഷത്തേക്ക്‌ തിരിച്‌ചു വിളിക്കരുതെന്ന്. വര്‍ഷം നാലാകുന്നു. എന്റെ ഗ്രാമചിന്തകള്‍ മങ്ങി തുടങ്ങി. കാരാറ്റ്‌ കടവത്തെ ഇളം കാറ്റേറ്റ്‌ അലസമായി ഇരുന്നിരുന്നതും,വള്ളം വാടകക്ക്‌ വാങ്ങി തുഴയാന്‍ പഠിച്‌ചഠും എല്ലാം... അറമുഛാച്‌ച മരിച്‌ച വിവരം ഇ മെയില്‍ വഴി സുഹൈബ്‌ അറിയിച്‌ചു.അറമുഛാച്‌ചയ്ക്കു കാരാറ്റു കടവത്തു ഒരു ഓല മേഞ്ഞ ചായപീടികയുണ്ടായിരുന്നു. പണിയില്ലാത്തവര്‍ ചീട്ടുകളിക്കുവാനും പനങ്കുരു കളിക്കുവാനും ഒത്തു കൂടിയിരുന്നത്‌ കടവത്ത്‌ ആയിരുന്നു. അതു കൊണ്ടു തന്നെ തരക്കേടില്ലാത്ത രീതിയില്‍ കച്‌ചവടം അറമുഛാഛക്കുണ്ടായിരുന്നു.പുഴ മീന്‍ പിടിക്കുന്നവര്‍ വഞ്ചി അടുപ്പിച്‌ചിരുന്നതും കാരാറ്റ്‌ കടവത്തായിരുന്നു. തിരൂര്‍-പൊന്നാനി പുഴയുടെ തീരത്ത്‌
me.... 
me..Breathing in,, 
me...from my office.. 

എന്റെ ലോകം

രാവിലെ അഞ്ചുമണിക്ക്‌ സജിത്‌ ആണു കാലില്‍ തൊട്ട്‌ ഒോര്‍മപ്പെടുത്തിയത്‌.ഷാര്‍ജ വിമാനത്താവളം വികസനം പൂര്‍ത്തിയാകുവാന്‍ ഇനിയും നാലുകള്‍ ഏേറെ ഉണ്ട്‌. രാവിലത്തെ നെരത്തെയുള്ള എഴുന്നേല്‍ക്കല്‍ വലിയ പ്രശ്നം തന്നെ.പതിനഞ്ച്‌ മിനുറ്റിനകം കുളിച്‌ തയാറായി.ഇനി കമ്പനി വക വാഹനം വരുന്നത്‌ കാത്ത്‌ നില്‍ക്കണം. നാട്ടിലായിരുന്നെങ്കില്‍ സംസാരിചു നില്‍ക്കുവനെങ്കിലും ആരെങ്കിലും ഉണ്ടാകും.ഇവിടെ ദുബായില്‍ പല്ല് കൊഴിഞ്ഞ ഒരു അറബി സ്ത്രീ പതിമൂന്നാം നമ്പര്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നുണ്ടാകും.മോണ കാട്ടി ഒരു ചിരി പാസാക്കും കണ്ട ഉടനെ, ഞാനും ഒരു ചിരി മറുപടി നല്‍കും. പിന്നെയും അരമണിക്കൂര്‍ കഴിയണം കമ്പനി വണ്ടി വരുവാന്‍....റോഡ്‌ മുറിചു കടന്ന ഉടനെ വന്നു ഒരു മലയാളി മങ്ക നിസ്സാന്‍ കാറില്‍, ആരെയോ കാത്തു നില്ല്ക്കുകയാണൂ അവര്‍... (തുടരും)..