ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2006 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കഥാകൃത്ത്‌ രമേഷ്‌

കഥാകൃത്ത്‌ രമേഷ്‌ റേഷൻ ഷാപ്പിലേക്ക്‌ ദീർഘമായ വഴിയിലൂടെ തുണിസഞ്ചിയും കന്നാസുമേന്തി പോകുമ്പോൾ കഥാതന്തു മനസ്സിലിട്ട്‌ ഭാവനയുടെ പൊടിപ്പും തൊങ്ങലുമുള്ള മാറും മുലയും ചേർത്ത്‌ ചെറുമാസികകളുടെ എഡിറ്റർമാർക്ക്‌ ഭോഗിക്കാനായി അയച്ചു കൊടുത്തു. തിരിച്ചയച്ച രചനകൾ നിരാശയുടെ ശുക്ലം പരത്താതെ നാലായി മടക്കി ചിതലരിക്കും വരെ സൂക്ഷിച്ചു. നിരന്തരമായ എഴുത്തുകുത്തലിനിടയ്ക്ക്‌ രമേഷിന്റെ ഭാഷയ്ക്ക്‌, കഥാകാരന്‌ അവശ്യം വേണ്ട പക്വത കൈവന്നതിനാൽ ഞാൻ,നീ,നമ്മൾ,നിങ്ങൾ,എന്നെ,നിന്നെ തുടങ്ങിയ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വാക്കുകളുടെ മുഴച്ചുനിൽക്കൽ ഒഴിവായികിട്ടിയിരുന്നു. സംഭാഷണ ശകലങ്ങൾ മനോഹരമായും സാന്ദർഭികമായും കഥയിൽ ചേർത്ത്‌ ഒഴുക്കോടെയുള്ള വായന സാദ്ധ്യമാക്കാനും കഴിഞ്ഞു. ഭൂത-വർത്തമാന-ഭാവി കാലഭേദങ്ങളെ ബുദ്ധിപരമായ സന്നിവേശത്തിലൂടെ പാകത വരുത്തി. കഥാമൽസരങ്ങൾക്ക്‌ അയക്കുന്ന രചനകൾ, മൽസരവിജയികളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റി ഭാരവാഹികളുടെ ചിന്താഗതിക്കനുസരിച്ച്‌ രൂപപ്പെടുത്തി. ഉദാഹരണത്തിന്‌ മംഗലം വായനശാലാ ചെറുകഥാമൽസരത്തിനയച്ച കഥയിൽ പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തെ കുറിച്ചും കസ്തൂർബ ട്രസ്റ്റ്‌ നടത്തിയ തന്തയില്ലായ്മക്കെതിരെയും സാമാന്യ സാ

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

ഞാനാര്?

നീയാര്? എന്ന് ചോദിക്കപ്പെട്ടതിന് ശേഷം മാത്രമാണ് ഞാന് ആരെന്ന് അന്വേഷിയ്ക്കാന് തുടങ്ങിയത്. ഞാനാര്? ഞാന്.. പ്രണയത്താന് ചവിട്ടിയരയ്ക്കപ്പെടാത്ത യൌവ്വനം. രതിയില് ആലസ്യം പുല്കാത്ത കാമം. മദ്യത്തിന് രുചി നുകരാത്ത രസമുകുളം. പുഞ്ചിരിയില് തുടങ്ങുന്ന സൌഹൃദം. അറിവുള്ളവന്റെ അടിമ, അറിഞ്ഞിടാത്തവര്ക്കായുള്ള എളിമ. അശരണര്ക്കായ് പൊഴിക്കും കണ്ണുനീര്- അഗതികള്ക്ക് നല്കും സാന്ത്വനം. എന്നില് എന്നെ തിരയുന്ന ഞാന്, നിന്നിലെ നന്മയില് എന്നെകണ്ടെത്തുന്ന ഞാന്, എങ്ങിനെയെന്നാല്?.. നിന്നില് കണ്ട നന്മയെയായിരുന്നു ഞാന് എന്നില് തിരഞ്ഞത്. ഞാന് പരാജിതനായതും, പിന്നെ ജയിച്ചതും നിന്നെ കണ്ടെത്തിയപ്പോഴാണ്.. നീ പ്രണയമല്ല, കാമമല്ല, രതിയല്ല. നീ നിസ്വാറ്ത്ഥന് സ്നേഹസമ്പന്നന് ജ്ഞാനി. നീ സൌഹൃദങ്ങളാല് ജയിച്ചവന്. ഞാന് നിന്റെ ഉദാരതയില് വീണ്ടെടുക്കപ്പെട്ടവന്. എന്നില് നീ നിന്നെ തിരയാന് തുടങ്ങിയപ്പോള്, ഞാന് മറ്റൊരു ജ്ഞാനിയെ തേടിയിറങ്ങി. നിന്റെ ഉദാരതയില് മനം മടുത്തല്ല- എന്നിലെ നന്മയില്ലായ്മയെന്ന നഗ്നത, അനാവരണം ചെയ്യപ്പെടുമെന്ന് ഭയന്നതിനാലാണ്.