ഇവിടെ ദുബായില്‍ ഒരു പാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്.സിവില്‍ എന്‍ജിനീയറിങ്ങിന്റെ അനന്തസാദ്ധ്യതകള്‍ നമ്മള്‍ മലയാളികള്‍ നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. കാരണം അത്ര അധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.എന്റെ ബാച്ചിലെ മുക്കാല്‍ പങ്കും ഇവിടെ എത്തി നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ട്. എന്റെ തന്നെ ജൂനിയര്‍ - സീനിയര്‍ സുഹൃത്തുക്കള്‍ വേറെയും..
ഞങ്ങള്‍ ചേര്‍ന്ന് ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്. നമ്മള്‍ മലയാളികള്‍ക്ക് സംഘടന ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവമാണല്ലോ,
ഇനി കാര്യം പറഞ്ഞ് തുടങ്ങാം..
അധിക പേരും കല്യാണം കഴിച്ചിട്ടില്ല. കല്യാണം കഴിക്കാത്തവര്‍ക്ക് അനുയോജ്യമായ ബന്ധം സംഘടിപ്പിക്കുക എന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. പക്ഷെ പലരും വളരെ അധികം ധൃതിയുള്ളവരാണ്. കാരണം നല്ല ജോലി, നല്ലശമ്പളം ഇനി അടുത്തത് നല്ല ഭാര്യ തന്നെ എന്നാണ് എന്റെയടക്കമുള്ളവരുടെ ലക്ഷ്യം.അങ്ങനെ ജോലിതിരക്കും ബ്ലോഗിങ്ങും കമന്റിങ്ങും കഴിഞ്ഞ് കിട്ടുന്ന ഇടവേളകളില്‍ ഞാനും കേരള മാറ്റ്രിമോണിയില്‍ പെങ്കുട്ട്യൊളെ തപ്പിയിറങ്ങി. പത്ത് മുന്നൂറ് പ്രൊഫൈല്‍ തിരഞ്ഞ്