ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുറുക്കൻ

വിശാലമായ ഖബറിസ്ഥാനിലെ പുരാതനമായ മാളത്തിലിരുന്ന് ഓരിയിടാൻ മക്കളേയും കൊച്ചുമക്കളേയും മൂത്തകുറുക്കൻ കാരണവർ കുറുക്കൻ ഓർമ്മിപ്പിക്കുമ്പോൾ സൂര്യൻ അറബിക്കടലിലേക്ക് മായാൻ തുടങ്ങിയിരുന്നു. അപ്പോൾ കൊച്ചു കുറുക്കൻ ചോദിച്ചു, "എന്തിനാണ് വല്യച്ഛാ, സന്ധ്യാ നേരത്ത് നമ്മളെല്ലാവരും പള്ളിയിലെ ബാങ്ക് വിളിക്കുന്നതിനൊപ്പം ഓരിയിടുന്നത്?' അപ്പോൾ മംഗലം വലിയ പള്ളിയിലെ മുക്രി മഗ്‌രിബ് ബാങ്ക് വിളിയ്ക്കാനായി മുരടനക്കി തൊണ്ടയൊരുക്കുന്ന ശബ്ദം പുറപെട്ടു. അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ... മൈക്കിലൂടെ ഖബറിസ്ഥാന്റെ അതിർത്തിയും കടന്ന് ആ ബാങ്കൊലി കൂട്ടായിക്കടവ് വരെ ചെന്നു, അവിടെ വെച്ച് മറ്റൊരു ബാങ്കൊലിയുമായി ചേർന്ന് അടുത്ത വരിയുടെ ഗർഭം ധരിച്ചു. അനാദികാലം മുതൽ തുടരുന്ന ഖബറിസ്ഥാനിലെ പുരാതന ഗുഹകളിൽ സ്ഥിരതാമസക്കാരായ കുറുക്കന്മാരുടെ ഓരിയിടൽ കിതച്ച് കിതച്ച് ബാങ്കൊലിയ്ക്കൊപ്പം ഓടിയെത്തി. അതിന്റെ പ്രതിധ്വനിയിൽ കുറുക്കന്മാർ പരസ്പരം ആശ്വസിച്ചു. ഇന്നത്തെ പകലും അതിജീവിയ്ക്കാനായിരിക്കുന്നു. "കുഞ്ഞേ, ഈ സന്ധ്യാ നേരത്തെ ഓരിയിടലിനും പിന്നിൽ പണ്ടെങ്ങോ സംഭവിച്ചൊരു കഥയുണ്ട്. അതു പറഞ്ഞു തരാം." മുത്തശ്ശൻ കുറുക്കൻ ഇളം

വാറന്റ്

അക്കാലത്ത് , പോലീസുകാരെയോ അവരുടെ ഇതര ആളുകളെയോ കാത്തിരിക്കുന്നത് അപൂർവ്വതയായിരുന്നില്ല. വിശാലമായ വരാന്തയിൽ കമിഴ്ന്ന് കിടക്കുമ്പോൾ, പുറത്ത് വളർന്ന്  വളഞ്ഞ നരച്ച രോമങ്ങൾ അയാളുടെ മകൾ  പറിച്ചെടുക്കുകയായിരുന്നു. അപ്പോഴാണ്‌  പോലീസുകാരൻ വാറന്റുമായി കടന്ന് വന്നത്. മകൾ, വാറന്റ് വായിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ  വസ്ത്രം മാറി, പോകാൻ തയ്യാറായി വന്നു. വില്പത്രം നേരത്തെ തയ്യാറാക്കി വെച്ചിരുന്നതിനാൽ മകൾക്ക്  സമ്പാദ്യം എങ്ങിനെ ചെലവഴിക്കണമെന്ന് നിശ്ചയമായും അറിയുന്നുണ്ടാകുമെന്ന് അയാള് കരുതിയുറപ്പിച്ചു. വാറന്റിൽ, അജ്ഞാതനായൊരാളെന്നെ എവിടെയോ കണ്ടുമുട്ടിയിട്ടുണ്ടെന്നതായിരുന്നു കുറ്റം.