ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആവാസ വ്യവസ്ഥ.

മുസ്ല്യാർക്ക് എങ്ങോട്ട് തിരിയാനും ഒരാൾ വേണമായിരുന്നു. ദേര ദുബായിൽ നിന്ന് ഖുസൈസിലേക്ക്, തെരുപ്പറമ്പിൽ അബ്ദുല്ലാക്കയുടെ മൂത്തമകനെ കാണാൻ, മൂന്നാം നമ്പർ ബസ്, പഴയ ദുബൈ സിനിമയുടെ അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ മതിയാവുമെന്ന് നൂറാവർത്തി പറഞ്ഞു കാണും. ദുബൈ സിനിമ എവിടെയെന്നാണ് എപ്പോഴും സംശയം. ഇക്കോലത്തിലൊക്കെ ഉടുപ്പിടാവോ എന്ന് മൊയ്തീൻ‌ക്കയോട് ചോദിച്ചതോർമ്മയില്ലേ, അവിടെയായിരുന്നു ദുബൈ സിനിമ. സംസാരം തീർന്നപ്പോൾ, നദീമിന് എഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആവാസ വ്യവസ്ഥയുടെ ചിത്രം ഓർമ്മ വന്നു. ജലത്തിനടിയിലെ സസ്യങ്ങൾക്കിടയിൽ നിന്ന് വളഞ്ഞ് പുളഞ്ഞൊരു നീർക്കോലി, ജലവിതാനത്തിനടിയിൽ ബാക്കി ഉടലും മീതെ തലയുമായി, തുഴഞ്ഞു നിൽക്കുന്ന കൊച്ചു തവളയെ ലക്ഷ്യമാക്കി കുതിക്കുന്ന രംഗം. ചിത്രം ആ നിശ്ചലതയിൽ അല്ലായിരുന്നുവെങ്കിൽ, കിട്ടാവുന്ന എന്തെങ്കിലും കൊണ്ട് ആ തവളയെ രക്ഷിക്കണമെന്ന് , സിലബസ് വർഷങ്ങൾക്ക് ശേഷം മാറുന്നത് വരേയ്ക്കും ആ ചിത്രം കാണുമ്പോൾ നദീമിനു തോന്നാറുണ്ടായിരുന്നു. ആവാസ വ്യവസ്ഥയിൽ നീർക്കോലിയുടെ ഭക്ഷണം തവളയാണ്, കൊച്ചു തവളകൾ. നദീം മുഴുത്ത കല്ലൊന്നെടുത്ത് കൊച്ചു തവളയ്ക്ക് നേരെയെറിഞ്ഞു. ഉഭയജീവിയാണെന്ന ബോധം നഷ്ട

ദുബൈയിലെ മറ്റൊരു ഡ്രൈവിംഗ് ലൈസൻസ്.

പതിനഞ്ചാം തവണയും കാർ മുന്നോട്ടെടുക്കാനാഞ്ഞപ്പോൾ ഗിയർ മാറ്റാതിരുന്നത് കാരണം മുരൾച്ച കൂടുതലായി. എന്ന് വെച്ചാൽ, പതിനഞ്ച് ടെസ്റ്റുകളിലും ഇതേ തെറ്റ് പരിഭ്രമം കാരണം ആവർത്തിച്ചിരിക്കുന്നു. ജേഞ്ച് ഗിയർ!! പരിശോധകൻ അലോസരപ്പെട്ടു. സജിത്തിന്റെ മുഖം രക്തവർണ്ണമായി. ബ്രേക്കമർത്തി ഗിയർ ചേഞ്ച് ചെയ്തു. അനന്തരം വൺ പോയിന്റ് ത്രീ എഞ്ചിൻ നിസ്സാൻ സണ്ണി കാറിന്റെ ആക്സിലേറ്ററിൽ അമർത്തിയപ്പോൾ അനുസരണയില്ലാത്ത കുതിരയെ പോലെ മുന്നോട്ട് കുതിച്ചു. പരിശോധകൻ അപ്രതീക്ഷിതമായി മുന്നോട്ടാഞ്ഞു. സജിത്ത് അപ്പോഴുറപ്പിച്ചു, പതിനാറാം തവണ ടെസ്റ്റ് കൊടുക്കുമ്പോൾ കുറച്ച് കൂടെ ശ്രദ്ധിക്കണമെന്ന്. ഡ്രൈവിംഗ് സ്കൂളിന്റെ ഗേറ്റിൽ നിന്ന് പുറത്തേക്കുള്ള കച്ച പാർക്കിലൂടെ വണ്ടിയെടുത്ത് ലെബനോൺ റോഡിലെത്തിക്കാൻ പറഞ്ഞപ്പോൾ ഉറപ്പിച്ചു. കച്ച റോഡ് വഴി വണ്ടിയോടിക്കേണ്ടി വന്ന ഒരാളും ഇത് വരെ ടെസ്റ്റിൽ വിജയിച്ചിട്ടില്ല. എങ്കിലും, ഒരു യു ടേൺ എടുത്തതിന് ശേഷം വന്ന ആദ്യത്തെ ബസ് സ്റ്റോപ്പെത്തിയപ്പോൾ കേട്ടു. ബാർക്കിംഗ്! അറബി ഇൻസ്പെക്ടർ തന്നോടാവില്ല എന്നാണ് സജിത്ത് കരുതിയത്. പക്ഷേ വീണ്ടും ഇളകിയിരുന്ന് ഇൻസ്പെക്ടർ പറഞ്ഞു. ബാർക്കിംഗ് ,യാ ! ഹബീബി. സജിത്ത് വണ്ടി പരമ

പൊന്നാനിയെ പറ്റി, പൊന്നാനിയില്‍ നിന്നല്ലാതെ.

എട്ട് മണിക്കെഴുന്നേറ്റാല്‍ , നാട്ടില്‍ ഒമ്പതരയായിക്കാണും അപ്പോഴേക്കും വിജയസാദ്ധ്യതകള്‍ അറിയാനൊക്കും എന്നായിരുന്നു വെള്ളിയാഴ്ച വൈകി കിടക്കുമ്പോള്‍ ഓര്‍ത്തത് . പക്ഷേ രാവിലെ അഞ്ചിനൊന്നെഴുന്നേറ്റു , വീണ്ടും അഞ്ചേകാലിനെഴുന്നേറ്റു , അഞ്ചരയ്ക്ക് . ഉറക്കം ആകാംക്ഷ കാരണം ഉടക്കിയുടക്കി ഇല്ലാതായി . നാട്ടിലേക്ക് വിളിച്ചപ്പോള്‍ കരണ്ടില്ലെന്നാണ് പറഞ്ഞത് . ടി വി ഓണ്‍ ചെയ്തു, പിന്നെ ആറരയാവട്ടെ എന്ന് കരുതി തിരിച്ചുറങ്ങാന്‍ കിടന്നു . ‘ ഇത്തവണയും തോറ്റാല്‍’ എന്നൊരു ടൈറ്റിലില്‍ മനോരാജ്യം കണ്ടു . വീണ്ടുമുണര്‍ന്നപ്പോള്‍ കൃത്യം ഏഴ് , നാട്ടില്‍ എട്ടര . വീട്ടില്‍ കരണ്ട് വന്നിട്ടില്ല . പക്ഷേ , മുറ്റത്ത് രണ്ട് ടി വി തയ്യാറാക്കിയിരിക്കുന്നു . ഇന്‍‌വെര്‍ട്ടര്‍ വെച്ച് , പ്രവര്‍ത്തിക്കുന്ന ടി വി യ്ക്കു മുന്നില്‍ യു ഡി എഫിന്റെ പ്രാദേശിക നേതാക്കളുടെ പടയ്ക്ക് , ഉമ്മയും അയല്‍‌വാസികളും ചായ ഒരുക്കുന്ന തിരക്കിലാണെന്ന് വിവരം . ടി വി ഓണ്‍ ചെയ്തപ്പോള്‍ ഫലം അറിവായി തുടങ്ങിയിരിക്കുന്നു . യു ഡി എഫ് പയ്യെ പയ്യെ ലീഡുകളില്‍ മുന്നേറുന്നു . മനോരമയില്‍ നിന്നും കൈരള

വിധിയെഴുത്തുകളിലെ ആഹ്ലാദങ്ങള്‍!

നാം വിജയിച്ചിരിക്കുന്നു. ജയ് ഹിന്ദ്! ഇമേജിന് രാജീവിനോട് (സാക്ഷി) കടപ്പെട്ടിരിക്കുന്നു .

യു ഡി എഫിന് വോട്ട് ചെയ്യുക!

അവസരവാദ രാഷ്ട്രീയത്തിനെതിരെ, വർഗ്ഗീയതക്കെതിരെ, പുരോഗതിയ്ക്ക് വേണ്ടി യു ഡി എഫിനെ വിജയിപ്പിക്കുക. ജയ് ഹിന്ദ്! ഇമേജ് (കടപ്പാട്): രാജീവ് (സാക്ഷി)

മരണവാര്‍ത്തകള്‍

യ്യോ! എന്ത് നല്ലൊരു ജീവിതമായിരുന്നു ഹംസാജിയുടേത്! അദ്ദേഹം കേരള പൊതുജന പാര്‍ട്ടി എന്ന കെ.പൊ.പായുടെ സ്ഥാപക നേതാവും ആജീവനാന്ത തലവനുമായിരുന്നു. തന്റെ പലചരക്കു കടയ്ക്ക് മുന്നില്‍ നടന്നിരുന്ന സകല അനീതികള്‍ക്കെതിരെയും സന്ധിയില്ലാതെ വാചക കസര്‍ത്തിലൂടെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. കുമാരന്റെ അമ്പലത്തിലേക്കുള്ള ഉത്സവവരവില്‍ സകല മതനേതാക്കളുടേയും വിലക്കിനെ അവഗണിച്ച് തോളത്തിടാറുള്ള തോര്‍ത്ത്മുണ്ട് തലയില്‍ കെട്ടി അദ്ദേഹം നടത്തിയിരുന്ന നൃത്തച്ചുവടുകള്‍ ഏവരേയും പുളകം കൊള്ളിക്കുന്നതായിരുന്നു. തല്‍ഫലമായി കെട്ട്പ്രായം എത്തിയ മകള്‍ക്ക് സ്വസമുദായത്തില്‍ നിന്ന് വരനെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും വര്‍ഷാവര്‍ഷമുള്ള നൃത്തച്ചുവടുകളേയും മുഖം നോക്കാതെയുള്ള വാചകകസര്‍ത്തുകളേയും അദ്ദേഹം മരണം വരെ കൈവെടിയുകയുണ്ടായില്ല. മതം നോക്കിയുള്ള കൊലപാതകങ്ങളിലേക്ക് ജനം തിരിഞ്ഞപ്പോള്‍ ഹാജിയുടെ പാര്‍ട്ടി മതേതര പാര്‍ട്ടിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുക്കള്‍ കൊല്ലപ്പെടുമ്പോള്‍ ഹിന്ദുക്കളും മുസ്ലിംങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ മുസ്ലിംങ്ങളും അങ്ങാടിയിലേക്കിറങ്ങാന്‍ ധൈര്യപ്പെട്ടിരുന്ന ആ ദുഷിച്ച കാലത്ത

ഇതു മതിയോടോ?

‘വേണ്ടത്ര ക്രൂരതയായി, ഇനി തുറക്കൂ, നിന്റെ ദയാവായ്പും കാരുണ്യവും കണ്ണീരുമെല്ലാം.’ വേണ്ടത്ര ഒഴുകിയോ നിന്റെ കണ്ണീര്‍? ഇത്രമതിയെന്ന് നിജപ്പെടുത്തിയോ നിന്റെ ദയാവായ്പ്? ഉവ്വ്, അത്രയും ചെയ്തു. എന്നാലിനിയൊരു കളിയുണ്ട്, നീ നിന്നെ തന്നെ അട്ടിമറിക്കുന്നൊരു കളി! പറയട്ടെ? കയ്യില്‍ കിട്ടിയൊരു പലഹാരം പകുത്ത് നല്‍കിയ കാലത്ത് നീ പഠിച്ച പാഠമുണ്ട്, അതങ്ങ് മറന്നേക്കൂ. അതേത് പാഠം? ഞാന്‍ ചോദിച്ചു. ശരിക്കും ഒരു പാഠമല്ല, ഒരുപാടുണ്ട് , അതെല്ലാം മറന്നേക്കൂ. ഇനി വേണ്ടത് നീ ഭയങ്കര ശക്തനാണെന്ന് കരുതലാണ്. നിനക്കൊരു തെറ്റാടിയുണ്ടെന്ന് കരുതൂ, നിന്റെ കാരണവന്മാര്‍ വെട്ടിപ്പിടിച്ച് കെട്ടിയ മതിലിനപ്പുറത്ത് കുറേ കുരുവികളുണ്ടെന്നും കരുതൂ. അവയിടയ്ക്കിടക്ക് നിന്റെ ഇടങ്ങളിലേക്ക് കൊത്തിപ്പറിയ്ക്കാനെത്തുന്നത് നിനക്കറിയുമെന്ന് വിചാരിക്കൂ. ‘എന്നെല്ലാം വിചാരിച്ചു’ ഞാന്‍ പറഞ്ഞു. ഇനി ചെറുകല്ലുകള്‍ വെച്ച് ആ കുരുവികളെ ഉന്നം വെയ്ക്കൂ. എന്തിനാടാ അവയെ കൊല്ലുന്നേ? ഒച്ച വെച്ചാല്‍ പോവില്ലേ? എന്ന് ചിലര് പറയും, കേള്‍ക്കരുത്! എല്ലാറ്റിനേം കൊല്ലേണ്ടടാ, മതിലിനു മുകളിലൂടെ തൊടിയിലേക്കെത്തുന്നവയേ കൊന്നാല്‍ പോരേ? എന്ന് വേറെ ചിലര് പറയും, കേള്‍ക്കരുത