ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2005 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രണയ കഥ

എല്ലാവര്‍ക്കും ഒരു പ്രണയ കഥ പറയാനുണ്ടാകും. എനിക്ക്‌ പറയുവാനുള്ളത്‌ ഏകപക്ഷീയമായ ഒരു പ്രണയാനുഭവമാണ്‌. സ്കൂള്‍ പഠനം കഴിഞ്ഞ്‌ അത്യവശ്യം രാഷ്ട്രീയവും പിന്നെ അല്ലറചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി നടക്കുന്ന സമയം. പ്രഭാതത്തിലെ പത്രവായനയും ചായകുടിയും കഴിഞ്ഞാല്‍ പിന്നെ നാട്‌ തെണ്ടാനിറങ്ങും. അത്തരം ഒരു അലച്ചിനിടയില്‍ ആണ്‌ എന്റെ പ്രണയം ആരംഭിക്കുന്നത്‌.എന്റേത്‌ ഒരു രാഷ്ട്രീയാഭിമുഖ്യമുള്ള കുടുംബമായതിനാല്‍ നാട്ടില്‍ നാലാളറിയും.ഒരു കണക്കിനത്‌ നല്ലതായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ പിതാമഹന്മാരുണ്ടാക്കിയിരുന്ന നല്ലപേര്‌ പല തെമ്മാടിത്തരങ്ങള്‍ക്കും ഒരു മറയായി ഞാന്‍ ഉപയോഗിച്ചിരുന്നു. എന്റെ നാട്ടില്‍ വളരെ നല്ല നിലയില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന വായനശാലയുണ്ട്‌. രാവിലെ ഈ വായനശാല തുറന്നിരുന്നത്‌ അക്കാലത്ത്‌ ഞാനായിരുന്നു.പ്രശസ്തനായ മുന്‍കാല നിയമസഭാ സ്പീക്കര്‍ സംഭാവന ചെയ്ത ധാരാളം പുസ്തകങ്ങള്‍ അവിടെ അലമാരികളില്‍ നിറഞ്ഞിരുന്നു. ഒഴിവ്‌ ദിവസങ്ങളില്‍ നിരവധി പേര്‍ പുസ്തകം വായിക്കുവാനും വാങ്ങുവാനുമായി അവിടെ എത്താറുണ്ടായിരുന്നു. അത്തരമൊരു ദിനത്തിലാണ്‌ സജ്‌ന കയറിവന്നത്‌. ഏെതോ ഒരു നോവല്‍ എടുത്ത്‌ രെജിസ്റ്റര്‍ ചെയ്യാന്‍ അട