ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2006 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവിഹിതഗര്‍ഭം -ഒരു സംഗീതാവിഷ്കാരം.

നായിക ഗര്‍ഭിണിയായപ്പോഴാണ് വാദ്യോപകരണങ്ങള്‍ സംഗീതം പൊഴിക്കാന്‍ തുടങ്ങിയത്. മാനഭംഗത്തിന്റെ നായകനെ തിരഞ്ഞ് നാട്ടുകാര്‍ നിശ്ശബ്ദമായി , എങ്കിലുംഒരു മൂളിപ്പാട്ടിന്റെ താളത്തോടെ, മുറുമുറുപ്പോടെ അന്വേഷണം തുടങ്ങിയതപ്പോഴാണ്. ആ സംഗീതം സ്കൂളിന്റെ-സംഗീതവേദിയുടെ- പരിസരത്തെ ഹോട്ടലുകളിലും പെട്ടികടയിലും പലചരക്ക് പീടികകളിലും താളലയത്തോടെ, നേരിയ ശബ്ദവിതാനത്തോടെ മുഴങ്ങി കേട്ടു. സംശയത്തിന്റെ സംഗീതം കൂടുതല്‍ വ്യാപകമാകാന്‍ തുടങ്ങിയപ്പോള്‍ നായകനെ പറ്റിയുള്ള ഊഹങ്ങള്‍ ശുദ്ധ സംഗീതത്തില്‍ കലര്‍ത്തിയ പോപ് സംഗീതം പോലെ പ്രചുരപ്രചാരം നേടി തുടങ്ങി. വിരസമായ ദിനങ്ങളില്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പക്കമേളവുമായി രംഗം കൊഴുപ്പിക്കാനെത്തി. അവര്‍ക്ക് പ്രതിഫലമുണ്ട് ഈ നാടകത്തില്‍, അവര്‍ക്ക് മാത്രം. നായിക പ്രായപൂര്‍ത്തിയെത്താത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയായതിനാല്‍ സ്കൂളിലേക്ക് നാടക വേദി നീങ്ങി തുടങ്ങി. ചെറുപ്പക്കാര്‍ ഇത്തവണ മുഴക്കിയ ചെണ്ടവാദ്യം മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴേക്കും നായകന്‍ അലസമായി നീങ്ങിയ ദിനത്തിന്റെ ആനുകൂല്യം മുതലെടുത്ത് സ്ഥലം വിടുമ്പോള്‍ പാടിയ പാട്ട് അജ്ഞാതഗീതമാണ്. നായിക തനിക്ക് കിട്ടിയ താളപെരുക്കത്തിന്റെ കാഠിന്യത്

സ്വപ്നവ്യാഖ്യാനം.

“ഉഷ്ണവാതകാറ്റ് അതിന്റെ ഉഗ്രസംഹാരശേഷിയോടെ ആഞ്ഞുവീശുന്നു. പ്രാ‍ര്‍ത്ഥനക്കിരിക്കുന്നവരുടെ വസ്ത്രങ്ങളിലേക്കും ശരീരത്തിലേക്കും മണല്‍തരികള്‍ പടര്‍ന്ന് കയറുന്നു.വൈകി പ്രാര്‍ത്ഥനയ്ക്കെത്തിയവരായിരിക്കും അവരെന്ന് തീര്‍ച്ച.പ്രാര്‍ത്ഥനയ്ക്ക് വേണ്ട രീതിയിലല്ല അവരുടെ വസ്ത്രധാരണം.അവര്‍ക്കായി മറ്റുള്ളവര്‍ ഇടം നല്‍കാ‍ന്‍ തയ്യാറായതോടെ എനിക്കും പ്രാര്‍ത്ഥിക്കാനാകുന്നു. പെരിങ്ങോടന്‍ കെട്ടിടത്തിന്റെ മുകളില്‍ നിലയില്‍ പ്രാര്‍ത്ഥിക്കുകയാകുമെന്ന് എന്റെ പ്രാര്‍ത്ഥനാനേരത്ത് ഓര്‍മ്മ വന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം എന്റെ അടുത്തായുണ്ടായിരുന്ന ഫിലിപ്പിന സ്ത്രീ, അവള്‍ തോളോട് ചേര്‍ന്ന റ്റീ ഷര്‍ട്ടും മുട്ടൊപ്പം വരുന്ന ട്രൌസേഴ്സ് ആയിരുന്നു ധരിച്ചിരുന്നത്, ഖുറാന്റെ പ്രതിയെവിടെയെന്നാരാഞ്ഞു. എന്റെ കയ്യിലുണ്ടായിരുന്ന ഗ്രന്ഥം രാ‍ജ്, പ്രാര്‍ത്ഥനയ്ക്ക് മുമ്പുണ്ടായിരുന്ന ധര്‍മ്മോപദേശ സമയത്ത് വായിച്ചിരുന്നത് ഞാനോര്‍ത്തു. ഫിലിപ്പിന വീണ്ടും ചോദ്യം ആവര്‍ത്തിച്ചത് അവഗണിച്ച് ഞാന്‍ പാതി അന്ധതയോടെ രാജിനെ തിരഞ്ഞ് മുകള്‍നിലയിലേക്ക് തപ്പിതടഞ്ഞ് കയറാനാരംഭിച്ചു. വിശ്വാസികളുടെ ധൃതിയിലുള്ള തിരിച്ച് പോക്ക് കാരണം എന്റെ യാത്ര ദുഷ്കരമാകുന്നു. എന

വിശ്വാസം

വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ് അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ, നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു. വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍, നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു. ദൈവമേ ഞാന്‍ വിശ്വാസിയാകാം.. അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ.. സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്- നരകമോ സ്വര്‍ഗ്ഗമോ?

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു. വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി. എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ

വിവാഹത്തില്‍

വിവാഹത്തില്‍, ആശകള്‍ക്ക് അതിര് തീര്‍ക്കുന്നു. സഹശയനത്തിന്റെ വാഗ്ദാനം നല്‍കി, ആചാരപൂര്‍വ്വം വഞ്ചിക്കപ്പെടുന്നു. പുഷ്പവൃഷ്ടി, സ്വാസ്ഥ്യത്തില്‍ നിന്നുള്ളയാത്രാമൊഴിയായിരുന്നറിയുമ്പോഴേയ്ക്കും, സഹശയനത്തിന്റെ ബന്ധനങ്ങള്‍, ഗറ്ഭത്തില്‍ ചിരിക്കാന്‍ തുടങ്ങുന്നു.

കഥാകൃത്ത്‌ രമേഷ്‌

കഥാകൃത്ത്‌ രമേഷ്‌ റേഷൻ ഷാപ്പിലേക്ക്‌ ദീർഘമായ വഴിയിലൂടെ തുണിസഞ്ചിയും കന്നാസുമേന്തി പോകുമ്പോൾ കഥാതന്തു മനസ്സിലിട്ട്‌ ഭാവനയുടെ പൊടിപ്പും തൊങ്ങലുമുള്ള മാറും മുലയും ചേർത്ത്‌ ചെറുമാസികകളുടെ എഡിറ്റർമാർക്ക്‌ ഭോഗിക്കാനായി അയച്ചു കൊടുത്തു. തിരിച്ചയച്ച രചനകൾ നിരാശയുടെ ശുക്ലം പരത്താതെ നാലായി മടക്കി ചിതലരിക്കും വരെ സൂക്ഷിച്ചു. നിരന്തരമായ എഴുത്തുകുത്തലിനിടയ്ക്ക്‌ രമേഷിന്റെ ഭാഷയ്ക്ക്‌, കഥാകാരന്‌ അവശ്യം വേണ്ട പക്വത കൈവന്നതിനാൽ ഞാൻ,നീ,നമ്മൾ,നിങ്ങൾ,എന്നെ,നിന്നെ തുടങ്ങിയ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വാക്കുകളുടെ മുഴച്ചുനിൽക്കൽ ഒഴിവായികിട്ടിയിരുന്നു. സംഭാഷണ ശകലങ്ങൾ മനോഹരമായും സാന്ദർഭികമായും കഥയിൽ ചേർത്ത്‌ ഒഴുക്കോടെയുള്ള വായന സാദ്ധ്യമാക്കാനും കഴിഞ്ഞു. ഭൂത-വർത്തമാന-ഭാവി കാലഭേദങ്ങളെ ബുദ്ധിപരമായ സന്നിവേശത്തിലൂടെ പാകത വരുത്തി. കഥാമൽസരങ്ങൾക്ക്‌ അയക്കുന്ന രചനകൾ, മൽസരവിജയികളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റി ഭാരവാഹികളുടെ ചിന്താഗതിക്കനുസരിച്ച്‌ രൂപപ്പെടുത്തി. ഉദാഹരണത്തിന്‌ മംഗലം വായനശാലാ ചെറുകഥാമൽസരത്തിനയച്ച കഥയിൽ പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തെ കുറിച്ചും കസ്തൂർബ ട്രസ്റ്റ്‌ നടത്തിയ തന്തയില്ലായ്മക്കെതിരെയും സാമാന്യ സാ

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

ഞാനാര്?

നീയാര്? എന്ന് ചോദിക്കപ്പെട്ടതിന് ശേഷം മാത്രമാണ് ഞാന് ആരെന്ന് അന്വേഷിയ്ക്കാന് തുടങ്ങിയത്. ഞാനാര്? ഞാന്.. പ്രണയത്താന് ചവിട്ടിയരയ്ക്കപ്പെടാത്ത യൌവ്വനം. രതിയില് ആലസ്യം പുല്കാത്ത കാമം. മദ്യത്തിന് രുചി നുകരാത്ത രസമുകുളം. പുഞ്ചിരിയില് തുടങ്ങുന്ന സൌഹൃദം. അറിവുള്ളവന്റെ അടിമ, അറിഞ്ഞിടാത്തവര്ക്കായുള്ള എളിമ. അശരണര്ക്കായ് പൊഴിക്കും കണ്ണുനീര്- അഗതികള്ക്ക് നല്കും സാന്ത്വനം. എന്നില് എന്നെ തിരയുന്ന ഞാന്, നിന്നിലെ നന്മയില് എന്നെകണ്ടെത്തുന്ന ഞാന്, എങ്ങിനെയെന്നാല്?.. നിന്നില് കണ്ട നന്മയെയായിരുന്നു ഞാന് എന്നില് തിരഞ്ഞത്. ഞാന് പരാജിതനായതും, പിന്നെ ജയിച്ചതും നിന്നെ കണ്ടെത്തിയപ്പോഴാണ്.. നീ പ്രണയമല്ല, കാമമല്ല, രതിയല്ല. നീ നിസ്വാറ്ത്ഥന് സ്നേഹസമ്പന്നന് ജ്ഞാനി. നീ സൌഹൃദങ്ങളാല് ജയിച്ചവന്. ഞാന് നിന്റെ ഉദാരതയില് വീണ്ടെടുക്കപ്പെട്ടവന്. എന്നില് നീ നിന്നെ തിരയാന് തുടങ്ങിയപ്പോള്, ഞാന് മറ്റൊരു ജ്ഞാനിയെ തേടിയിറങ്ങി. നിന്റെ ഉദാരതയില് മനം മടുത്തല്ല- എന്നിലെ നന്മയില്ലായ്മയെന്ന നഗ്നത, അനാവരണം ചെയ്യപ്പെടുമെന്ന് ഭയന്നതിനാലാണ്.