ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2007 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മികച്ച കര്‍ഷകന്‍.

“പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടിയിരിക്കുന്നു.. ശവം തീനികഴുകന്മാര്‍ പ്ലാസ്റ്റിക്ക് തിന്ന്, ഞങ്ങളുടെ ശവം ഭക്ഷിക്കാന്‍ പോലും എത്താതായിരിക്കുന്നു..കഴുകന്മാര്‍ ചത്തൊടുങ്ങിയിരിക്കുന്നു.. ” എന്റെ പാര്‍സീ സുഹൃത്ത് വളരെ ഖേദത്തോടെയാണ് അത് പറഞ്ഞത്, എന്നിലെ കര്‍ഷകഹൃദയമുണര്‍ന്നത് അതില്‍ പിന്നെയാണ്. ഗ്രാമത്തിലെ വസതിയില്‍ ഞാനൊരു പന്തല്‍ കെട്ടി , പാര്‍സികള്‍ക്കായി അതില്‍ കഴുകന്‍ കുഞ്ഞുങ്ങളെ വിരിയിച്ചു.. ആദ്യത്തെ വിളവ് പാര്‍സി സുഹൃത്തിനയച്ചു ..അയാളെനിക്കൊരു പാര്‍സി തൊപ്പി സമ്മാനം നല്‍കി.. എനിക്ക് ആദ്യത്തെ പാരിതോഷികം.. പന്തല്‍ വെറുതെയാവരുതല്ലോ..ശവം തീനി കഴുകന്മാര്‍ക്ക് വംശനാശവും സംഭവിക്കരുത്.. വീണ്ടും മുട്ടകള്‍ വിരിയിച്ചു..അപ്രതീക്ഷിതമായി ബോസ്നിയയില്‍ നിന്നും വന്ന ഓര്‍ഡറിന് കഴുകന്‍ കുഞ്ഞുങ്ങളെ അയക്കാനൊത്തു.. ചുടു ചോരയില്‍ കുളിച്ച ശവശരീരങ്ങള്‍ അവ ഭക്ഷിക്കുന്നില്ലെന്ന പരാതി വന്നപ്പോള്‍ ഞാന്‍, എന്റെയും വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും ഹൃദയം ചുരത്തിയ നിണം നല്‍കി കഴുകന്‍ കുഞ്ഞുങ്ങളെ വളര്‍ത്തി.. അവ പാലെസ്തീനിലും അഫ്‌ഗാനിലും ഈയിടെ ഇറാഖിലും നല്ല പ്രകടനം നടത്തിയപ്പോള്‍, ഇന്ത്