𝗶𝗣𝗵𝗼𝗻𝗲 𝗫 ന്റെ 𝗙𝗮𝗰𝗲 𝗜𝗗 വിശേഷങ്ങൾ. ജീവിതത്തിൽ ഒരിക്കലോ മറ്റോ മാത്രമേ ഭാവി, ഭൂതം വർത്തമാനം വിളിച്ച് പറയുന്നവരുടെ അടുത്ത് പോയിരുന്നിട്ടുള്ളൂ. കാക്കാലത്തികൾ എന്നായിരുന്നു, വീട് തോറും കയറിയിറങ്ങുന്ന ഈ സ്ത്രീകളെ വിളിച്ചിരുന്നത്. ഒരിക്കൽ നിർബന്ധത്തിന് വഴങ്ങി ചെന്നിരുന്നപ്പോൾ അവർ പറഞ്ഞു, മുപ്പത്തിമൂന്ന് വയസ്സ് വരെ കഷ്ടകാലമാണ്. എന്റെ ഇരുപതുകളിൽ ആയിരുന്നു അത്. കൈ കാണിക്കാൻ മടി കാണിച്ചപ്പോൾ മുഖം നോക്കിയാണെന്ന് ലക്ഷണം പറഞ്ഞത്.ഈ ലക്ഷണം, പിന്നീട് വല്ല കാൽ വെച്ച് കുത്തി മുറിവ് പറ്റിയാലോ, വാപ്പാന്റെ അടുത്ത് നിന്ന് കട്ട ചീത്ത കേട്ടാലോ ഉമ്മ ഈ സംഭവം എടുത്തിട്ട് സമാധാനിപ്പിക്കുമായിരുന്നു. കുറേ കാലം കഴിഞ്ഞ് സ്ഥിരം കാക്കാലത്തിയെ കണ്ടപ്പോൾ, ഉമ്മ പറയുന്നത് കേട്ടു, അവരെ ഭർത്താവ് വിട്ടു പോയതും മറ്റും. ശരിയായിരുന്നാലും തെറ്റായിരുന്നാലും കാക്കാലത്തിയുടെ റെവന്യൂ സോഴ്സ് അന്യന്റെ മുഖവും കൈപ്പത്തിയുമായിരുന്നു. മുഖം കാക്കാലത്തിയ്ക്ക്ക് മാത്രമല്ല ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിളിനും (Apple Inc.) വരുമാനമാർഗ്ഗമാകുകയാണ്. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണല്ലോ വെപ്പ്. അതായത് വികാരത്തിന്റെ സെക്കണ്