പഠിക്കുന്ന കാലത്ത്, വിശ്വാസികളും അവിശ്വാസികളും അരാജകവാദികളും ഒരു ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്നു. വിശ്വാസികളുടെ പ്രേരണ സഹിയ്ക്ക വയ്യാതെ, ദൈവീക ശക്തി പരീക്ഷിയ്ക്കാന്‍ അവിശ്വാസികളില്‍ പെട്ട ചില മദ്യപന്മാര്‍ ഉദ്യമിച്ചു. പച്ച വെള്ളം പോലെ തോന്നിപ്പിച്ചിരുന്ന മദ്യവും കുടിക്കാനുള്ള വെള്ളവും ഒരേ പോലെയുള്ളപാത്രത്തില്‍ നിറച്ച് രാത്രി സമയത്ത് കഴിയ്ക്കുവാന്‍ തന്ത്രപൂര്‍വ്വം വ്യത്യസ്തയിടങ്ങളില്‍, ഡോര്‍മിറ്ററിയില്‍നിറച്ചു വെച്ചു. പാതിരാത്രിയിലെ ദു:സ്സഹമായ പീഢകള്‍ക്കിടയില്‍ ദാഹശമനത്തിന് വിശ്വാസികള്‍ക്ക് ദൈവം പച്ചവെള്ളം ഏത് ഇരുട്ടിനിടയ്ക്കും തെരഞ്ഞെടുത്ത് നല്‍കുമെന്ന് അവിശ്വാസികള്‍ പ്രവചിച്ചു. രാത്രികള്‍ ഒരുപാട്, വിശ്വാസികള്‍ പച്ചവെള്ളവും അവിശ്വാസികള്‍ പച്ചവെള്ളവും മദ്യവും കഴിച്ച് ഉണര്‍ന്നെണീറ്റു.അവിശ്വാസികളില്‍ ചിലര്‍, വിശ്വാസത്തിലേയ്ക്ക് മടങ്ങാന്‍, കുമ്പസരിയ്ക്കാന്‍ തീരുമാനിച്ചിരുന്ന പ്രഭാതങ്ങളിലൊരു പ്രഭാതത്തില്‍ഡോര്‍മിറ്ററിയിലെ വിശ്വാസികളിലൊരാളെ ചോര ഛര്‍ദ്ദിച്ച് ആശുപത്രിയിലെത്തിച്ചു. രാത്രികളിലെ വിശ്വാസപരീക്ഷണം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ച ആ ദിവസത്തില്‍, ചോര ഛര്‍ദ്ദിച്ച വിശ്വാ...