അവിവാഹിതര്‍ക്ക് ദുബായ് സ്വര്‍ഗ്ഗമാണ്.
പക്ഷെ താമസിക്കാന്‍ ഒരിടം കിട്ടാന്‍ ഇത്ര ബുദ്ധിമുട്ട് ഉള്ള സ്ഥലം വേറെ ഉണ്ടാകില്ല. പ്രത്യേകിച്ച് അവിവാഹിതര്‍ക്ക്.
ഫ്ലാറ്റുകള്‍, കുടുംബമായി ജീവിക്കുന്നവര്‍ക്ക് മാത്രമേ വാടകയ്ക്ക് നല്‍കൂ. ബാച്ച്‌ലേഴ്സ് താമസിക്കുന്നത് പല വിഭാഗമായാണ്.
Non Smoking Non Drinking Muslims(NNM), Non Smoking Non Drinking Hindus(NNH),Non Smoking Non Drinking Christians(NNC)
എന്നിങനെ. ക്രെസന്റ് ടീം, ത്രിശൂല്‍ ടീം, ക്രോസ്സ് ടീം എന്നും ചില വിഭാഗങള്‍ ഉണ്ട്. ബസ് സ്റ്റോപുകളിലും കഫ്റ്റേരിയകള്‍ക്ക് സമീപവും
ഇത്തരം റൂമുകളിലെ ഒഴിവ് വിവരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ആര്‍ക്കും കാണാം. ഇവിടെ വന്ന സമയത്ത് NNM അന്തേവാസിയായിരുന്നു.
കൂടെ പഠിച്ചവര്‍ വന്ന് തുടങിയപ്പോള്‍ മാറി താമസിച്ചു. രണ്ട് വര്‍ഷത്തിനിടയ്ക്ക് ഒരുപാട് തവണ താമസ സ്ഥലം മാറിയിട്ടുണ്ട്.
ഇത്തരം വിഭാഗീയത എങനെ ഉണ്ടായി എന്ന് അന്വേഷിച്ചാല്‍ നൂറായിരം കാരണങള്‍ നിരത്താനുണ്ടാകും. സ്വജാതി വാസം വലിയ
ഗുണമില്ലെന്ന് മാത്രമല്ല ഒരുപാട് ദോഷവുമാണ്. നഗരത്തിലെ തിരക്കില്‍ നിന്നും മാറി ഫ്ലാറ്റ് കുറഞ വാടകയ്ക് കിട്ടാനുണ്ടെന്ന് അറിഞപ്പോള്‍,
Non Smokin...