ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് ,
അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്.

തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ-
വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്.

നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല-
എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്.

മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍,
തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്-
‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്.

നീ പകലും വെളിച്ചവുമാണ്.
ഞാന്‍ കൂരിരുട്ടും ചീവീടും.

നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍-
അസ്വസ്ഥനാണെന്നറിയുക..
ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ,
ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്.

ഇതൊരു യാത്രാമൊഴിയല്ല.
പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

അഭിപ്രായങ്ങള്‍

രാജ് പറഞ്ഞു…
ഇബ്രു ഒരു ഗായകനാണു്. മറ്റനേകം പേര്‍ക്കുവേണ്ടി പ്രണയത്തിന്റെ വിഹ്വലതകള്‍ പാടുന്ന ഗസല്‍ ഗായകന്‍.
അജ്ഞാതന്‍ പറഞ്ഞു…
"ചാഹാത്തോ ബഹുത്ത്‌
നാ ചാഹേ തുഛേ
ചാഹത്ത്‌ പേ മഗര്‍
കോയി സോര്‍ നഹി"
Adithyan പറഞ്ഞു…
കലക്കി ഇക്കാ...

പ്രേമിക്കുന്നതിനേക്കാൾ സുഖമില്ലേ പൊയ്പ്പോയ വസന്തങ്ങളെപ്പറ്റിയോർത്ത്‌ ദുഖിക്കുന്നതിന്‌...

Baby won't you tell me why there is sadness in your eyes
I don't wanna say goodbye to you
Love is one big illusion I should try to forget
but there is something left in my head

You're the one who set it up now you're the one to make it stop
I'm the one who's feeling lost right now
Now you want me to forget every little thing you said
but there is something left in my head

I won't forget the way you're kissing
The feeling so strong were lasting for so long
But I'm not the man your heart is missing
That's why you go away I know
Unknown പറഞ്ഞു…
വീണ്ടും ഞാന്‍.. നീ..!!

ഞാന്‍ ഇഷ്ടപ്പെടുന്നു.. എഴുത്തിലെ ആ വ്യതിരിക്തതയെ..
Kalesh Kumar പറഞ്ഞു…
ഇബ്രു, ഇങ്ങനെയൊരു സാധനം വായിച്ച് ഉൾക്കൊള്ളണമെങ്കിൽ അത് പ്രണയവേദന എന്താണെന്ന് അറിയാത്തവരെക്കൊണ്ട് പറ്റില്ല!ജീവിതത്തിൽ പ്രണയവേദന അറിഞ്ഞിരിക്കുന്നത് നല്ലതാടോ. ഒരിക്കലും നിരാശനാകരുത്.
ഫാസ്റ്റ് പോയാ‍ൽ സൂപ്പർ ഫാസ്റ്റും സൂപ്പർ എക്സ്പ്രസ്സും സൂപ്പർ ഡീലക്സ് എക്സ്പ്രസ്സും ഒക്കെ വരും!
ഇബ്രു..
നന്നായിരിക്കുന്നു...
നമ്മളില്‍ പലര്‍ക്കും പറയാനുണ്ടാകും ഒരുപാട്‌... മനസ്സിനുള്ളില്‍
ഒളിപ്പിച്ചുവെച്ചിരിക്കുന്ന,പ്രവാസിയുടെ പ്രണയം. ഒരു സീസ്മോഗ്രാഫിനും ഡിട്ടെക്റ്റ്‌ ചെയ്യാന്‍ കഴിയാത്ത, ഹൃദയത്തിന്റെ
ഉള്ളറകളില്‍ ഉറഞ്ഞുകൂടിയ മഞ്ഞിന്‍ തുള്ളി...
തമ്പുരു കാവല്‍ നില്‍ക്കുന്ന പൂജാമുറിയില്‍, നിലവിളക്കിനുമുന്‍പില്‍ തന്റെ കഥാകാരനെ പ്രണയിക്കുന്ന ഒരാള്‍...
ഗന്ധര്‍വ്വനെപോലെ കടന്നു വന്ന് ദേവിക്കു കൂട്ടായി, പിന്നെ ഗന്ധര്‍വ്വനു ശാപമോക്ഷം ലഭിച്ചപ്പോഴും മറ്റൊരു "അഹല്യ"യാകാന്‍ വിധിക്കപ്പെട്ട ഒരാള്‍........
ഡയറിയുടെ ഓരോ താളുകളിലും പകര്‍ത്തിയ കണ്ണും, കാതും, കവിളിണയും, മുടിയിഴകളും പിന്നെ നീണ്ടു കൊലുന്നനെയുള്ള കാലുകളും..എവിടെയോ മറഞ്ഞു നില്‍കുന്ന ആ രൂപത്തിനെ "Perfect ratio"യില്‍ ഒരു കുളിര്‍മഴയുടെ അകമ്പടിയോടെ പകര്‍ത്താന്‍ ശ്രമിക്കുന്ന ഒരാള്‍.
നഷ്ടപ്പെട്ട നീലാംബരിയെ തേടി "ത്രേതയുഗവും" കടന്ന്.ജനമേജയന്റെ ആദിത്യവും സ്വീകരിച്ച്‌ ഈ കലിയുഗത്തിലും കാത്തിരിക്കുന്ന ക്രോണിക്‌ ബാച്ചിലേഴ്സ്‌.
"സ്വയം വരം കഴിഞ്ഞു".അനിവാര്യമായ വേര്‍പാടിലും അകലെയിരുന്നു പ്രണയം കൈമാറുന്ന ചിലര്‍.
ആഴിയില്‍ ചെന്നു ചേരാന്‍ വെമ്പല്‍ കൊള്ളുന്ന പുഴയെ പോലെ സ്വയം വരം കാത്തിരിക്കുന്നവര്‍ .
അങ്ങനെ എത്രെയെത്ര....
സൂഫി പറഞ്ഞു…
......................

കോയി ജബ് തുമാരാ ഹൃദയ് തോട് ദെ...
തടപ്‌താ ഹുവാ ജബ് കോയി ചോട് ദെ..
തബ് തും മേരെ പാസ് ആനാ പ്രിയെ
മേരാ ദർഖുലാ ഹെ ഖുലാഹി രഹേഗാ തുമാരെ ലിയേ..

......................


സൂഫി
ഉള്ളിൽ നിന്നും അതേ പടി ഇറങ്ങി വരുന്ന വാക്കുകൾ..!
ഭംഗിയും.. ആർദ്രതയുമുണ്ടവയ്ക്ക്‌..!
reshma പറഞ്ഞു…
' വ്യതിരിക്തത'ന്ന് വെച്ചാ എന്താ?
evuraan പറഞ്ഞു…
ഇബ്രു,

നന്നായിരിക്കുന്നു.

ആറാം ഖണ്ഡികയില്‍ “നിന്നെ ഉന്മാദമാക്കുമ്പോള്‍” എന്നത് “നിന്നെ ഉന്മാദയാക്കുമ്പോള്‍” എന്നാവും ഉദ്ദേശിച്ചത് അല്ലെ..?

രേഷ്മെ, വ്യതിരിക്തത --- അതൊരു പുതിയ സാധനമാണെന്ന് തോന്നുന്നു. :)
അരവിന്ദ് :: aravind പറഞ്ഞു…
ഇബ്രുവിന്റെ കവിത നന്ന്.
കവിതകളുമായി എനിക്കു വലിയ പരിചയം പോരാ.കോള്‍ഗേറ്റും പെപ്സോഡന്റും ഒക്കെ പരീക്ഷിച്ചെങ്കിലും ഇപ്പോളും സാധനം കടിച്ചാല്‍ പൊട്ട്ണില്ല. പക്ഷേ ഇതിന്റെ ചില വരികള്‍ ലളിതം, ഹൃദ്യം.

രേഷ്മാ, ഈ വ്യതിരിക്തത, വ്യതിരിക്തത എന്നു വച്ചാല്‍......
.....
ഡ്രിസില്‍ പറഞ്ഞു തരും.
അരവിന്ദ് :: aravind പറഞ്ഞു…
ഇബ്രുവിന്റെ കവിത നന്ന്.
കവിതകളുമായി എനിക്കു വലിയ പരിചയം പോരാ.കോള്‍ഗേറ്റും പെപ്സോഡന്റും ഒക്കെ പരീക്ഷിച്ചെങ്കിലും ഇപ്പോളും സാധനം കടിച്ചാല്‍ പൊട്ട്ണില്ല. പക്ഷേ ഇതിന്റെ ചില വരികള്‍ ലളിതം, ഹൃദ്യം.

രേഷ്മാ, ഈ വ്യതിരിക്തത, വ്യതിരിക്തത എന്നു വച്ചാല്‍......
.....
ഡ്രിസില്‍ പറഞ്ഞു തരും.
സു | Su പറഞ്ഞു…
ഞാന്‍ ഒരു കമന്റ് വെച്ചിരുന്നു. അതെവിടെപ്പോയി?

ഇബ്രുവേ നീയിങ്ങനെ അധീരന്‍ ആയാല്‍ കാര്യം ശരിയാവില്ലല്ലോ ;)
അജ്ഞാതന്‍ പറഞ്ഞു…
വ്യതിരിക്തത,അധീരന്‍....
ഒന്നോടിവാന്റെ ഡ്രിസീലേ
വ്യതിരിക്തത എന്നാല്‍ വ്യത്യസ്തത തന്നയല്ലേ ആവോ?
Unknown പറഞ്ഞു…
തുളസിയെയ്‌... മ്മളിബിടെ തന്നെ ഉണ്ടെയ്‌.. എല്ലാബരും കൂടെ പറഞ്ഞപ്പോ.. നമ്മക്കും ബേജാറായി.. ഒരു ശബ്ദതാരാവലിയും നോക്കി അജ്മാന്‍ മുയുമന്‍ ഓടി നടന്നു. എബിടെ കിട്ടാന്‍..!! എന്റെ റബ്ബേ.. അബസാനം ഒരു മലയാളം-ഇംഗ്ലീഷ്‌ ഡിക്ഷണറി ഒപ്പിച്ചെടുത്തു. കടലാസ്‌ മറിക്കാന്‍ തൊടങ്ങി.. ബ്യതിരിക്തതയും നോക്കീട്ട്‌. അബസാനം കിട്ടി മോനെ.. അര്‍ത്ഥം നമ്മ ബിജാരിച്ചത്‌ തന്നെ..!! രേശ്മക്കുട്ട്യേയ്‌.. ഏവൂരേട്ടോയ്‌... അരവിന്ദേട്ടോയ്‌... ഇംഗ്ലീസില്‍ ആ സാധനത്തിന്റെ അര്‍ത്ഥം ഇമ്മാതിരി ബരും..
distint, what is different, seperated,
ഇനി ആ ഡിക്സണറി മ്മളെ പറ്റിച്ചോ ആവോ..
ഒരു ഗ്ലാസ്‌ ബെള്ളം കുടിച്ചോട്ടെ മ്മ..!!
reshma പറഞ്ഞു…
അപ്പടിയാ..വ്യതിരിക്തതയെ കൈയ്യോടെ പെറുക്കിയെട്ക്കാം. വ്യതിരിക്തമായ വ്യക്തിത്വങ്ങളുള്ള മലയാളികൾ‍ ഒരുമിച്ചു കൂടിയാൽ‍ വ്യക്തമായ രക്തചൊരിച്ചൽ ഉറപ്പ്.പുട്ടും കടലയും വ്യതിരിക്തമാണെൻകിലും അവയുടെ സമ്മേളനം അവാച്യം.സമാധാനായി!!ഇനി രണ്ടു ദിവസം എല്ലാം വ്യതിരിക്തമയം ആയിരിക്കും.
ഡ്രിസിൽ‍ ,ഈ ഉപകാരം താൻകൾക്കൊരു ഉപദ്രവം ആയാലും എനിക്കു വ്യതിരിക്തമായ ഓർമ്മയായിരിക്കും.
ഈ പേജിലെ കസർത്തിൻ ഇബ്രു മുഷിയില്ലാന്ന് കരുതുന്നു..
Unknown പറഞ്ഞു…
നമ്മ ഇംഗ്ലീസില്‍ പറഞ്ഞു... നിമ്മ മലയാളത്തില്‍ പറഞ്ഞു.. അടിപൊളി..!!
അതും വ്യതിരിക്തമാണോ ആവോ..
ചില നേരത്ത്.. പറഞ്ഞു…
പെരിങ്ങോടരേ..
പാടാന്‍ ശ്രമിക്കുന്ന ഗായകന്‍, പാടാന്‍ ശ്രമിച്ച് പരാജയപെട്ട ഗായകന്‍.
തുളസീ.
എനിക്ക് ‘ഷായരി‘ പഠിപ്പിച്ച് തന്നിരുന്ന ഹിന്ദി സുഹൃത്ത് നാട്ടില്‍ പോയിരിക്കുവാ. തിരിച്ച് വന്നാല്‍ ഞാന്‍ മനോഹരമായ മറ്റൊന്നുമായി അവിടെ വരാം.
അനിലേട്ടാ..
സ്വീകരിച്ചിരിക്കുന്നു ആ പുഞ്ചിരി.
ആദിത്യാ.
നന്ദി. എനിക്കേറ്റവും ഇഷ്ടം ബ്രയാന്‍ ആദംസിന്റെ പ്രണയ ഗാനങ്ങളാണിഷ്ടം.
ഡ്രിസ്സിലേ..
ഞാന്‍, നീ എന്നിവ തമ്മിലുള്ള വ്യതിരിക്തതയെ പറ്റി പഠിക്കാന്‍ ഞാന്‍ അജ്മാനിലേക്ക് വരാന്‍ തയ്യാറാണ്.
കലേഷ്..
ആ ബസ് ഞാന്‍ എന്നേ പറഞ്ഞു വിട്ടു. വിവാഹാശംസകള്‍.
ഇളംതെന്നലേ..
ഈ സാന്നിദ്ധ്യത്തിന് വളരെ നന്ദി.
സൂഫീ.
പകുതി പറഞ്ഞ് നിറ്ത്തിയ ആ കഥ തുടരൂ.
മേഘമേ..
ഹീര എന്ന പെണ്‍കുട്ടി വല്ലാത്ത നൊമ്പരമുണറ്ത്തി.
രേഷ്മാ.
കമന്റാനുള്ള അവകാശം നിങ്ങളുടേതാണ്.വാക്കോ വഴക്കോ എന്തായാലും വ്യതിരിക്തമായതായാല്‍ നന്നായിരുന്നു :)
ഏവൂ.
എന്റെ ഭാഷയ്ക്ക് ഏച്ചുകൂട്ടലിന്റെ അഭംഗി(?)യുണ്ടെങ്കിലും ‘ഉന്മാദമാക്കപ്പെടുമ്പോള്‍‘ ശരി തന്നെയല്ലേ?.സംശയം..
അരവിന്ദ് ജീ
പ്രണയങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലേ?. ഊരക മലയിലെ ആ വിശ്വവിദ്യാലയകാലത്ത്.
സൂ.
ഞാനും ആ കമന്റ് കണ്ടിരുന്നു. സാരമില്ല. രണ്ടാമത് കമന്റി സാന്നിദ്ധ്യം അറിയിച്ചല്ലോ..നന്ദി.
ഉമേഷ്::Umesh പറഞ്ഞു…
വ്യതിരേകം എന്നു വെച്ചാൽ വ്യത്യാസം എന്നർത്ഥം. വ്യതിരേകമുള്ള എന്നാണു വ്യതിരിക്തത്തിന്റെ അർ‍ത്ഥം. വ്യത്യാസമുള്ള, വേർ‍പെട്ട എന്നൊക്കെ അർ‍ത്ഥം.

വേർ‍തിരിച്ചു കാണാൻ പറ്റുന്നതു് എന്ന അർ‍ത്ഥത്തിൽ ഇതു് നല്ല ഒരു വാക്കാണു്. വേർ‍തിരിച്ചു കാണിക്കുക എന്നതിനും ഒരു നല്ല വാക്കുണ്ടു് - വ്യവച്ഛേദിക്കുക.

ഇബ്രൂ, കവിത കൊള്ളാം. എന്നാലും ഒന്നുരണ്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കട്ടേ?

ആദ്യത്തെ വാക്യത്തിൽ “എന്തുകൊണ്ടെന്നാൽ“ എന്നും “കിടക്കുന്നതിനാലാണു്” എന്നും രണ്ടും കൂടി വേണ്ട. “എന്തുകൊണ്ടെന്നാൽ“ എന്നതു് ഉപേക്ഷിക്കുക.

“കൂരിരുട്ടു്” അല്ലേ ശരി?

“യൌവ്വനം” അല്ല, “യൌവനം” ആണു ശരി.

ആശംസകളോടെ,

- ഉമേഷ്
Kalesh Kumar പറഞ്ഞു…
ഡ്രിസിൽ ചോദിച്ചു :കലേഷേ.. ഖലീല്‍ ജിബ്രാന്‍ 20 വര്‍ഷം അക്ഷരങ്ങള്‍ കൊണ്ട്‌ പ്രണയിച്ച ഒരു മേസിയാദ ഉണ്ടായിരുന്നു. ഇവിടെ ഖലീല്‍ ഇബ്രാന്‍ പ്രണയിക്കുന്ന വല്ല കേസിയാദയും ഉണ്ടോ ആവോ...

കലേഷ് പറയുന്നു : ഇതാ ഒരു തെളിവ്. ഇബ്രാന്റെ “കേസിയാദ”യെ കൂറിച്ചാണോ ഇത്???

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!