പഠിക്കുന്ന കാലത്ത്, വിശ്വാസികളും അവിശ്വാസികളും അരാജകവാദികളും ഒരു ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്നു. വിശ്വാസികളുടെ പ്രേരണ സഹിയ്ക്ക വയ്യാതെ, ദൈവീക ശക്തി പരീക്ഷിയ്ക്കാന്‍ അവിശ്വാസികളില്‍ പെട്ട ചില മദ്യപന്മാര് ഉദ്യമിച്ചു. പച്ച വെള്ളം പോലെ തോന്നിപ്പിച്ചിരുന്ന മദ്യവും കുടിക്കാനുള്ള വെള്ളവും ഒരേ പോലെയുള്ളപാത്രത്തില്‍ നിറച്ച് രാത്രി സമയത്ത് കഴിയ്ക്കുവാന്‍ തന്ത്രപൂര്‍വ്വം വ്യത്യസ്തയിടങ്ങളില്‍, ഡോര്‍മിറ്ററിയില്‍നിറച്ചു വെച്ചു. പാതിരാത്രിയിലെ ദു:സ്സഹമായ പീഢകള്‍ക്കിടയില്‍ ദാഹശമനത്തിന് വിശ്വാസികള്‍ക്ക് ദൈവം പച്ചവെള്ളം ഏത് ഇരുട്ടിനിടയ്ക്കും തെരഞ്ഞെടുത്ത് നല്‍കുമെന്ന് അവിശ്വാസികള്‍ പ്രവചിച്ചു.
രാത്രികള്‍ ഒരുപാട്, വിശ്വാസികള്‍ പച്ചവെള്ളവും അവിശ്വാസികള്‍ പച്ചവെള്ളവും മദ്യവും കഴിച്ച് ഉണര്‍ന്നെണീറ്റു.അവിശ്വാസികളില്‍ ചിലര്‍, വിശ്വാസത്തിലേയ്ക്ക് മടങ്ങാന്‍, കുമ്പസരിയ്ക്കാന്‍ തീരുമാനിച്ചിരുന്ന പ്രഭാതങ്ങളിലൊരു പ്രഭാതത്തില്‍ഡോര്‍മിറ്ററിയിലെ വിശ്വാസികളിലൊരാളെ ചോര ഛര്‍ദ്ദിച്ച് ആശുപത്രിയിലെത്തിച്ചു.
രാത്രികളിലെ വിശ്വാസപരീക്ഷണം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ച ആ ദിവസത്തില്‍, ചോര ഛര്‍ദ്ദിച്ച വിശ്വാസി, പരീക്ഷണ നാള്‍തൊട്ട് കഴിച്ച് കൊണ്ടിരുന്നത്, ആദ്യ തവണ ഒരു കവിളെങ്കിലും മദ്യമായിരുന്നുവെന്ന് വെളിപ്പെടുത്തി. അത്തരം പ്രഭാതത്തിലെ ലഹരി വിമ്മിഷ്ടം ഒഴിവാക്കിയിരുന്നത് കഠിനതരമായ പ്രാര്‍ത്ഥനകള്‍ കൊണ്ടായിരുന്നുവെന്നയാള്‍ സമ്മതിച്ചു.
ദൈവത്തെ രക്ഷിയ്ക്കാന്‍ അയാളക്കാലത്ത് നുണ പറയുകയായിരുന്നുവെന്ന് മനസ്സിലാക്കിയ അവിശ്വാസികള്‍ അയാള്‍ക്കൊരു ചെല്ലപ്പേരിട്ടു.
“ പ്രവാചകന്”.
അഭിപ്രായങ്ങള്‍
വിശ്വാസിയവിശ്വാസി ആരാര്? പ്രവാചകന് ആരെന്നു മാത്രം തെളിഞ്ഞു
നാം രക്ഷിച്ചില്ലെങ്കില്‍ ദൈവത്തിന്ന് പിന്നെ ആരുണ്ട്.
എന്റെ വ്യഭിചാരം നിര്‍ത്തിയത്, എന്റെ കള്ളുകുടി നിര്‍ത്തിയത്,
എന്റെ മോഷണങ്ങളില്‍ ഞാന്‍ മാന്സാന്തരപ്പെട്ടത്, എന്നിലെ കൊലപാതകിയില്‍ നിന്നും എന്നെ
രക്ഷിച്ചത് -- അങ്ങിനെ എല്ലാം എല്ലാം പരമകാരുണികനായ ദൈവമെന്ന് വിശ്വസിച്ച് നാമും,
ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നതിലൂടെ ദൈവവും നിലനില്ക്കുന്നു.
നമുക്ക് ദൈവം വേണം.ദൈവത്തിന് നാമും.
നമുക്ക് പാപം ചെയ്യണം- പൊറുക്കുന്ന പിതാവും വേണം
അല്ലെങ്കില്‍ ഒരിതില്ല ഈ ജീവിതത്തിന്ന്.
ഈ പരസ്പരബന്ധത്തിലല്ലെ ഇതിന്റെ കെട്ടുറപ്പ്.
ഇബ്രൂ അവതരണം മനോഹരമായി.
ഇങ്ങനെ സംഭവിക്കുമെന്നതാകാം യഥാര്‍ഥ ദൈവ നിശ്ചയം എന്ന് വികാരി.
മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിക്കാന്‍ ഒരു ദൈവം കുരിശിലേറുമ്പോള്‍ ഒരു ദൈവത്തെയെങ്കിലും രക്ഷിക്കാന്‍ ഒരു പ്രവാചകനെങ്കിലും നുണ പറയേണ്ടതല്ലയോ.
ഇബ്രുവിന് അഭിനന്ദനങ്ങള്‍.
ദൈവ രക്ഷരൊക്കെ നുണയന്മാരെന്ന പോലെ
ദൈവങ്ങളൊക്കെയും നുണയന് മാര്‍ തന്നെ ഒരിക്കലല്ലെങ്കില്‍ മറ്റൊരുക്കല്‍ അവരൊക്കെയും നുണ പറഞ്ഞതായി നമുക്ക് കാണാം.
സത്യത്തേയും, ബോധത്തേയും മറയ്ക്കുന്നു.
ബാക്കിവരുന്നത്, പിന്നെയും, സ്ഥല-കാലങ്ങളുടെ സ്ഥായിയായ പകല്‍.
ആശയവും, അവതരിപ്പിച്ച രീതിയും നന്ന്.
ദൈവം പാവം..! പാവമായ ദൈവത്തെ രക്ഷിക്കേണ്ടതു് വിശ്വാസിയുടെ കടമ തന്നെ: അതിനി മറ്റൊരു മനുഷ്യനെ കൊന്നിട്ടാണെങ്കിലും, നുണ പറഞ്ഞാണെങ്കിലും..
എന്നിട്ടാണോ ഇദ്ദേഹം ‘കൊറിയയില്‍ വന്നാല്‍ എഴുതാന്‍ പറ്റുമോ’ എന്ന് എന്നോട് ചോദിക്കുന്നത്.
ഇബ്രു ചേട്ടാ...ഉഷാറായിട്ടുണ്ട് കേട്ടാ....;)
ഇതാണു് ദൈവം.
നല്ല പോസ്റ്റു്.:)
നല്ല പ്രസണ്ടേഷന്‍.
ഇടക്കൊക്കെ വിടാതെ എഴുതെന്റെ ചങ്ങാതീ.
വായിക്കാനല്ലെ ഞങ്ങളൊക്കെ ഇവിടെ! :)
ഡാലിക്കുട്ട്യേ ,മനുഷ്യകുലത്തെ രക്ഷിക്കാന്‍ ഇവടെ ഏതെങ്കിലും ദൈവം കുരിശിലേറീണ്ടോ?ചരിത്രത്തിന്റെ ഓരൊ പ്രതിസന്ധിയിലും ഒരു ഇരയെ സമൂഹം തന്നെ കണ്ടെത്തിക്കോളും. പിന്നീട് ഈ ഇരയെ അവതാരമാക്കി, അവന്റ് മരണം ദൈവനിയോഗമാക്കി മാറ്റിയാല്‍ ഒരുപാട് കുറ്റബോധത്തില്‍ നിന്നും നമ്മക്ക് രക്ഷപ്പെടാം.
ഇബ്രൂട്ടാ , ഈ വടംവലി മനസ്സിന്ന് ഒഴിവായിട്ടില്ല്യാ ഇനീം ല്ലെ.നന്നായിണ്ട് ട്ടോ
സ്നേഹം , സമാധാനം.
“കുരിശിലേറ്റുമ്പോള്‍“ എന്ന് തിരുത്തിവായിക്കാം. അവിടെ ഉദ്ദേശിച്ച ഇരയെ തന്നെ ഞാനും ഉദ്ദേശിച്ചത്, ദൈവത്തമല്ല.
ദില്ബുവിന്റെ കമന്റിന് 100 മാര്‍ക്ക്....
qw_er_ty
നല്ല എഴുത്ത് ഇബ്രൂ....:)
“ ദൈവത്തെ രക്ഷിയ്ക്കാന്‍ അയാളക്കാലത്ത് നുണ പറയുകയായിരുന്നുവെന്ന് മനസ്സിലാക്കിയ അവിശ്വാസികള്‍ അയാള്‍ക്കൊരു ചെല്ലപ്പേരിട്ടു.
“ പ്രവാചകന്”. “ - മനസ്സിലൊരു കലമ്പല്‍ നാമ്പിട്ടു ഈ വരി വായിച്ചപ്പോള്‍.
ആദ്യം ‘കര്‍ഷകനെ’വായിച്ചതോര്‍മിക്കുന്നു. ഇപ്പോ പ്രവാചകനും!
കര്ഷകനില് നിന്നും പ്രവാചകനിലേക്കുള്ള സമയദൂരം മാനിക്കുന്നു. തുടര്‍ന്നും നല്ലത് മാത്രം വരട്ടേ എന്നാശാംസിക്കുന്നു.
സസ്നേഹം
ദൃശ്യന്‍
പഴിക്കുന്ന കാലത്ത് വിഷ്വാസികളും അവിഷ്വാസികളും അഴായഗവാഥികളും ഒഴു ഡോഴ് മെഴ്ഴ്ഴ്റിയില് താമേച്ചിഴുന്നോ. അഥു ശഴി. ആഴു പഴഞ്ഞേടേ നിങ്ങളോഠ് അങ്ങനെ താമേക്കാന്. പിന്നെന്തോന്നാഴേ. ഭഗവാന് തന്ന കള്‍സ് പഴീഷേണത്തിനുപയോഗിച്ചെന്നോ.. നിന്നെയൊക്കെ കയ്യീക്കിട്ടീരുന്നേലേ...
ഷെമിയെഴേ... ബാക്കീം കൂഴെ കഴിക്കേട്ടേ.. നൂറ്റിയിരുപതിന്റെ കിക്കില്‍ തന്റെ പോഴ്സ്റ്റ് ബായിക്കാന്‍ നല്ല ഴസം. ഏതാ സാതനം. കൊട്ടുവടിയോ മൂലവെട്ടിയോ? ബാക്കിയുണ്ടേല്‍ ഒഴു തൊണ്ണൂഴ്....ബ്വാ...ബ്വാ...
:)
മനുഷ്യരായ എന്റെ ശത്രുക്കള്‍ നിന്നെ ഊരുവിലക്കിയാല്‍
നീ എന്റെ കൂടെ വരിക
-ബ്ലോഗുന്ന പിശാച്
സത്യം സത്യമായിട്ടു തന്നെ പറയട്ടെ എഴുതണത് പലതും ഭാഷയുടെ 'കടുപ്പം; മൂലം മനസ്സിലാകാറുമില്ല.എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് വായിക്കാനായി ചപ്പടാച്ചി സാധനങ്ങള്‍ പോസ്റ്റ് ചെയ്യണം എന്നല്ല ഇതിനര്‍ഥം.
-.പുതിയത് ഇനി എന്നാണ് വരുന്നത്.
മഷെ...കലക്കി.. ആശയവും അവതരണവും മികച്ചത്.
മിക്കപ്പോഴും ഇവിടെ വരു M, നിരാശയോടെ മടങ്ങും. :)