ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിധിയെഴുത്തുകളിലെ ആഹ്ലാദങ്ങള്‍!

നാം വിജയിച്ചിരിക്കുന്നു.
ജയ് ഹിന്ദ്!


ഇമേജിന് രാജീവിനോട് (സാക്ഷി) കടപ്പെട്ടിരിക്കുന്നു.

അഭിപ്രായങ്ങള്‍

മായാവി.. പറഞ്ഞു…
ജയ് ഹിന്ദ്!
തറവാടി പറഞ്ഞു…
എന്താണീ കേക്ക്ണേ, ഇത് കോണ്‍ഗ്രസ്സിന്‍‌റ്റെ വിജയമേ അല്ല ബി.ജെ.പ്പിയുടെ പരാജയം മാത്രമാണ് ;)

ജയ് ഹിന്ദ് :)
തറവാടി പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
chithragupthan പറഞ്ഞു…
അമേരിക്കയുടെ മുൻപിൽ കുമ്പിട്ടിനില്ക്കുമ്പോൾ, പാക്കിസ്റ്റാനിൽ ബൊംബിടാൻപോകുന്ന യുഎസ്ന്റെ എഫ്-16 വിമാനങ്ങൾക്ക് ഇന്ധനം നിറച്ചുകോടുക്കുമ്പോൾ, ഡോളറിൽ തങ്ങൾ ബിസിനെസ്സ് ചെയ്യില്ലെന്നു ശഠിച്ച ഇറാനെ ഒറ്റപ്പെടുത്തുമ്പോൾ, അമേരിക്കയുടെ സാമന്തപദവിയിൽ അഭിമാനപൂർവം സിങും ഗാന്ധിയുമിരിക്കുമ്പോൾ, പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുമ്പോൾ,അഞ്ചോആറോ അക്കശമ്പളം മാത്രം കണ്ടിട്ടുള്ള നമ്മളൂടെ സാമ്പത്ത്കം വലിയമാറ്റമില്ലാതെ തുടർന്നാലും നമ്മളേക്കാൾ പാവപ്പെട്ട ഭൂരിപക്ഷത്തിന്റെ ജീവിത നരകസമാനമാകുന്നതു കാണുമ്പോൾ(അതു കാണാൻ കണ്ണു തുറക്കണം).....അന്ന് ഒന്നു ആലോചിക്കണെ, ഇതിനാണോ നമ്മുടെ വിലയേറിയ വോട്ടു നൽകിയതെന്നു!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

വിശ്വാസം

വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ് അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ, നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു. വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍, നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു. ദൈവമേ ഞാന്‍ വിശ്വാസിയാകാം.. അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ.. സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്- നരകമോ സ്വര്‍ഗ്ഗമോ?