മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ
അഭിപ്രായങ്ങള്‍
അല്ല, ഈ ഗല്യാണം എന്നു പറയുന്നത് ഇത്ര വല്യ അപഗടം ആണോ?
അത് കലക്കി കലേഷേ. (നീ പേടിക്കണ്ടാ ട്ടാ, അനുഭവിച്ചവര്‍ക്കല്ലേ അറിയൂ!)
സത്യത്തില്‍ കലേഷ് എന്റെ മനസ്സില്‍, ഇതെഴുതുമ്പോഴുണ്ടായിരുന്നു. വിവാഹ ജീവിതം ഇങ്ങിനെയൊക്കെയാണെന്ന് എനിക്കറിയുകയുമില്ല. ഒരു ഊഹം വെച്ചെഴുതിയെന്നെയുള്ളൂ. എന്തൊക്കെയായാലും ‘അക്ഷരതെറ്റുകള്‍ വരുത്താതിതിരുന്നാല്‍ ദാമ്പത്യം മഹാകാവ്യം എന്നല്ലെ കവിവചനം.
കലേഷ് : ഹൃദ്യമായ റൊമാന്റിക് ദിനങ്ങള്‍ ആശംസിക്കുന്നു. ‘ഖലീല്‍ ഇബ്രാന്‍‘ (ഹാ ഹാ) ഞാന്‍ ആസ്വദിച്ചു.
സാക്ഷീ : മറ്റൊരു വേര്‍പ്പെടുത്തലും ഇത്രത്തോളം വേദന നിറഞ്ഞതാകില്ലെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
ഡ്രിസ്സിലേ: thank you.. made in palakkaD മറന്നിട്ടില്ല അല്ലേ..
സൂ: സന്തോഷം അറിയിക്കുന്നു.
ഇന്ദു : ഇവിടം സന്ദര്‍ശിച്ചതിന് നന്ദി. ഇത് ഞാന്‍ ഒരു പാട് വെട്ടിതിരുത്തലുകള്‍ക്ക് വിധേയമാക്കിയിരുന്നു. ഇനിയും നന്നായില്ല എന്ന് തന്നെയാണ് എന്റെ നിരീക്ഷണം (എനിക്കറിയാം നിര്‍ത്തിക്കൂടെ എന്നാരും പറയില്ലെന്ന്)
സ്വാര്‍ത്ഥാ : തിരുത്തലുകള്‍ക്ക് വിധേയമാക്കിയില്ലെ? നന്ദി.
അങ്ങേരും എന്നെയും ഇബ്രുവിനെയുമൊക്കെപ്പോലെ സാധാരണ മനുഷ്യനായിരുന്നെന്നേ! (സെഡാർ മരങ്ങളുള്ള ലെബനോനിൽ ഖലീൽ ജിബ്രാൻ ജനിച്ചുവെങ്കിൽ (തന്നേ?) തേങ്ങാ മരങ്ങളുള്ള കേരളത്തിൽ “ഖലീൽ ഇബ്രാൻ ജനിച്ചു എന്നൊക്കെ ഭാവിയിൽ ആരേലും എഴുതില്ലെന്നാരു കണ്ടു?
മനോഹരം ഇബ്രുവേ..
“ഖലീല്‍ ഇബ്രാന്‍”..ആ പേരു ചേരും.
ഇബ്രാനോട് തന്നെ ചോദിക്കു...
ആശയത്തെക്കുറിച്ച് രണ്ട് വാക്ക്...
അവിവാഹിതന്റെയും വിവാഹിതന്റേയും ലോകം രണ്ടാണ്…
അവിവാഹിതൻ, ഭാവനയുടെ ചിറകിലിരുന്നു…കാല്പനികതയുടേയും, പ്രണയത്തിന്റേയും മധുമൊഴികളിൽ തലപൂഴ്‌ത്തുമ്പോൾ….
വിവാഹിതൻ യാഥാർത്ഥ്യത്തിന്റെ പരുത്ത നിലത്തിരുന്ന്, ജീവിതത്തിന്റെ പ്രായോഗികതകളെ ആശങ്കയോടെ ഉറ്റ് നോക്കുന്നവനാണ്…..
ഇവരിൽ സഹശയനത്തിന്റെ വാഗ്ദാനം ലംഘിക്കാത്തവരും…
പുഷ്പവൃഷ്ടി, അസ്വാസ്ഥ്യത്തില്‍ നിന്നുള്ളയാത്രാമൊഴിയായി അനുഭവപ്പെടുന്നവരും,
സഹശയനത്തിന്റെ ബന്ധനങ്ങളിലും, ഗറ്ഭത്തില്‍ മുളക്കുന്ന ചിരികളിലും പുളകം കൊള്ളുന്നവരും ഉണ്ട്…
അതിരുകളെയാണോ തേടിയിരുന്നത്.
ഓരോരോ കാരണളേ!
"zindagi jeene ki do tharike hotha hey.ek, jo ho rahahey use honetho,bardarsh karthe jao.Duusra zamindari utao use badalne ki koshish karo"
എളുപ്പമല്ലെന്നറിയാം.പ്രത്യേകിച്ച് അടിമത്വത്തെ കൂടി മനസാ വരിച്ചവര്‍ക്ക്. പക്ഷെ അതൊരു സാധ്യതയാണ്, വായടക്കി,ആശയടക്കി,പതിവൃതയുടെ മഹത്വം പാടി ജീവിക്കാന്‍ വിധിക്കപെടുന്നവര്‍ക്ക്.
അരവിന്ദേ..നിര്‍ത്തിക്കാനാണോ പരിപാടി അതോ എന്തിനാടാ ഇങ്ങിനെ വാരിവലിച്ച് എഴുതുന്നത് എന്നോ :)
സൂഫീ..ആ ആനന്ദാതിരേകത്തെ കുറിച്ചൊന്നും പറയാനില്ല. പക്ഷേ താളം തെറ്റുന്ന ബന്ധങ്ങളെ കുറിച്ചേറെ പറയാനുമുണ്ട്. അറിയാല്ലോ മൂന്നും ചൊല്ലിയാല്‍ പിന്നെ കൂട്ടിയിണക്കലിന്റെ ബുദ്ധിമുട്ടുകള്‍.ഇതൊക്കെ കൊണ്ടാവാണം അനുവദിച്ചതില്‍ ഏറ്റവും വെറുക്കപ്പെട്ടത് വിവാഹം വേര്‍പ്പെടുത്തലാണെന്ന് പ്രവാചകന്‍ പറഞ്ഞത്.
തുളസീ..ഹിറ്റ്ലര്‍ ഭരണകാലത്ത്, സുന്ദരന്മാരായ ജര്‍മ്മന്‍ യുവതീയുവാക്കളെ കൂട്ടിയിണക്കി കുറെ കുട്ടികളെ സൃഷ്ടിച്ച് മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി ഗവര്‍മെന്റ് ചിലവില്‍ വളര്‍ത്തിയത്രെ, അവരെ കണ്ട ഏതോ ഒരാള്‍ പറഞ്ഞു. സംരക്ഷണത്തിന്റെ കാലം കഴിഞ്ഞാല്‍ അവരെത്ര ക്രൂരന്മാരാകുമെന്ന് പ്രവചിക്കാന്‍ പോലുമാകില്ലെന്ന്. സമൂഹത്തിന്റെ അടിത്തറ ഇളകുന്നതിനോട് ആര്‍ക്കും യോജിപ്പുണ്ടാകുമെന്ന് തോന്നുന്നില്ല. (അതുകൊണ്ടായിരിക്കണം അബോര്‍ഷന്‍ ക്ലിനിക്കുകള്‍ ധാരാളം ഉണ്ടാകുന്നത്).
അതുല്യചേച്ചീ..കൈ കഴുകി എത്രപേര്‍ പിന്‌വിളി കേള്‍ക്കാതെ പോകുന്നു.
നളാ..പാറിനടക്കും പക്ഷികളൊന്നും വേളികഴിക്കാറില്ലേ?..
അവിവാഹിതയുടെ അരക്ഷിതത്വത്തില്‍ നിന്നും അവര്‍ വിവാഹിതയുടെ സുരക്ഷിതത്വത്തിലേയ്ക്ക് പോയി. അതിന്‍ ശേഷമാണ്‍ ജിബ്രാന്‍ ഏകാകിയായതും മരണത്തോടടുത്തതും
വിവാഹം അതൊരു സുഖമുള്ള ഏര്‍പ്പാട് തന്നെ, സംശയം വേണ്ട.....
ഇബ്രുവിനെ കുറിച്ച് എനിക്കൊന്നും അറിയില്ല, പക്ഷെ ഇബ്രു പറയുന്നതിനെകുറിച്ച് നന്നായ് അറിയുന്നു. ഏതായാലും ഇബ്രുവിന്‍ കലേഷ് നല്‍കിയ പേര്‍ നന്നായി ചേരുന്നു"