ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിവാഹത്തില്‍

വിവാഹത്തില്‍,

ആശകള്‍ക്ക് അതിര് തീര്‍ക്കുന്നു.


സഹശയനത്തിന്റെ വാഗ്ദാനം നല്‍കി,

ആചാരപൂര്‍വ്വം വഞ്ചിക്കപ്പെടുന്നു.


പുഷ്പവൃഷ്ടി,

സ്വാസ്ഥ്യത്തില്‍ നിന്നുള്ളയാത്രാമൊഴിയായിരുന്നറിയുമ്പോഴേയ്ക്കും,


സഹശയനത്തിന്റെ ബന്ധനങ്ങള്‍,

ഗറ്ഭത്തില്‍ ചിരിക്കാന്‍ തുടങ്ങുന്നു.

അഭിപ്രായങ്ങള്‍

അതുല്യ പറഞ്ഞു…
എന്തിനാ ഇബ്രൂ ഇങ്ങനെ കലേഷിനെ പേടിപ്പിയ്ക്കണേ? തേനാന്നും പറഞ്ഞ് അവൻ ഒരു വിധം കഷായം കുടിയ്ക്കാൻ സമ്മതിച്ചപ്പോഴാണോ ഇബ്രു ടേ...ഈ കഷായം തേനല്ലാന്ന് പറയണേ...
Kalesh Kumar പറഞ്ഞു…
ഖലീൽ ഇബ്രാൻ!
പൊട്ടിച്ചെറിയാന്‍ കഴിയാത്ത ബന്ധനങ്ങള്‍ ഇന്നുണ്ടോ ഇബ്രൂ?
അതുല്യ പറഞ്ഞു…
എന്തിനാ ഇബ്രൂ ഇങ്ങനെ കലേഷിനെ പേടിപ്പിയ്ക്കണേ? തേനാന്നും പറഞ്ഞ് അവൻ ഒരു വിധം കഷായം കുടിയ്ക്കാൻ സമ്മതിച്ചപ്പോഴാണോ ഇബ്രു ടേയ്.... ഇന്ത കഷായം തേനില്ല്യ് ടാ തമ്പീ.. ഒന്നെ ഏമാറ്റി വിടറാ ടാ......
Kalesh Kumar പറഞ്ഞു…
അതുല്യേച്ചീ, പണി എനിക്കിട്ടാണല്ലോ... അതും പട്ടാ‍പ്പകൽ ഓപ്പണായിട്ട്!
അല്ല, ഈ ഗല്യാണം എന്നു പറയുന്നത് ഇത്ര വല്യ അപഗടം ആ‍ണോ?
അതുല്യ പറഞ്ഞു…
വാരിക്കുഴിയിൽ ചില ആനകൾ വീഴുന്നു, ചിലത് വഴി മാറി പോകുന്നു. വീണാലപകടം.. വീണ ആനയേ രക്ക്ഷിക്കുന്നതും വേറെ ഒരു ആന തന്നെ!
സു | Su പറഞ്ഞു…
ഇബ്രു :) നന്നായിരിക്കുന്നു.
ഇന്ദു | Preethy പറഞ്ഞു…
ഇബ്രു, കുറച്ചു വരികളില്‍ ഒരു പാട് പറഞ്ഞു വെച്ചപോലെ...
ഖലീല്‍ ബ്രാന്‍ !!!
അത് കലക്കി കലേഷേ. (നീ പേടിക്കണ്ടാ ട്ടാ, അനുഭവിച്ചവര്‍ക്കല്ലേ അറിയൂ!)
ചില നേരത്ത്.. പറഞ്ഞു…
അതുല്യ ചേച്ചീ.
സത്യത്തില്‍ കലേഷ് എന്റെ മനസ്സില്‍, ഇതെഴുതുമ്പോഴുണ്ടായിരുന്നു. വിവാഹ ജീവിതം ഇങ്ങിനെയൊക്കെയാണെന്ന് എനിക്കറിയുകയുമില്ല. ഒരു ഊഹം വെച്ചെഴുതിയെന്നെയുള്ളൂ. എന്തൊക്കെയായാലും ‘അക്ഷരതെറ്റുകള്‍ വരുത്താതിതിരുന്നാല്‍ ദാമ്പത്യം മഹാകാവ്യം എന്നല്ലെ കവിവചനം.
കലേഷ് : ഹൃദ്യമായ റൊമാന്റിക് ദിനങ്ങള്‍ ആശംസിക്കുന്നു. ‘ഖലീല്‍ ഇബ്രാന്‍‘ (ഹാ‍ ഹാ) ഞാന്‍ ആസ്വദിച്ചു.
സാക്ഷീ : മറ്റൊരു വേര്‍പ്പെടുത്തലും ഇത്രത്തോളം വേദന നിറഞ്ഞതാകില്ലെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
ഡ്രിസ്സിലേ: thank you.. made in palakkaD മറന്നിട്ടില്ല അല്ലേ..
സൂ: സന്തോഷം അറിയിക്കുന്നു.
ഇന്ദു : ഇവിടം സന്ദര്‍ശിച്ചതിന് നന്ദി. ഇത് ഞാന്‍ ഒരു പാട് വെട്ടിതിരുത്തലുകള്‍ക്ക് വിധേയമാക്കിയിരുന്നു. ഇനിയും നന്നായില്ല എന്ന് തന്നെയാണ് എന്റെ നിരീക്ഷണം (എനിക്കറിയാം നിര്‍ത്തിക്കൂടെ എന്നാരും പറയില്ലെന്ന്)
സ്വാര്‍ത്ഥാ : തിരുത്തലുകള്‍ക്ക് വിധേയമാക്കിയില്ലെ? നന്ദി.
Visala Manaskan പറഞ്ഞു…
നല്ല പോസ്റ്റിങ്ങ്‌. ഖലീൽ ഇബ്രാൻ!
ചില നേരത്ത്.. പറഞ്ഞു…
വിശാലാ.. നന്ദി..എന്തൊരു പേരാണിത്? കലേഷിത് കാണുന്നില്ലേ? ലെബനോണിന്റെ സെഡാര്‍ മരങ്ങളുടെയും ഉദയാസ്തമയ ഭംഗിയുടേയും മനോഹാരിത കാവ്യഭാഷയില്‍ അനുവാചക ലോകത്തെത്തിച്ച ജിബ്രാനെ എന്നിലൂടെ കരിവാരിതേക്കുന്നത്? ഒടിഞ്ഞ ചിറകുകളും (broken Wings) പ്രതിഷേധിക്കുന്ന ആത്മാവുകളും(Protesting Souls) എന്നെ നോക്കി പല്ലിളിക്കുന്നു. നാണം മറക്കാന്‍, കലേഷ്, ഒരു മരവുരിയെങ്കിലും തരൂ.
Kalesh Kumar പറഞ്ഞു…
ഇബ്രു എഴുതിയത് വായിച്ചപ്പോൽ എനിക്ക് ഖലീൽ ജിബ്രാനെ പെട്ടന്നോർമ്മ വന്നു.

അങ്ങേരും എന്നെയും ഇബ്രുവിനെയുമൊക്കെപ്പോലെ സാധാരണ മനുഷ്യനായിരുന്നെന്നേ! (സെഡാർ മരങ്ങളുള്ള ലെബനോനിൽ ഖലീൽ ജിബ്രാൻ ജനിച്ചുവെങ്കിൽ (തന്നേ?) തേങ്ങാ‍ മരങ്ങളുള്ള കേരളത്തിൽ “ഖലീൽ ഇബ്രാൻ ജനിച്ചു എന്നൊക്കെ ഭാവിയിൽ ആരേലും എഴുതില്ലെന്നാരു കണ്ടു?
Unknown പറഞ്ഞു…
കലേഷേ.. ഖലീല്‍ ജിബ്രാന്‍ 20 വര്‍ഷം അക്ഷരങ്ങള്‍ കൊണ്ട്‌ പ്രണയിച്ച ഒരു മേസിയാദ ഉണ്ടായിരുന്നു. ഇവിടെ ഖലീല്‍ ഇബ്രാന്‍ പ്രണയിക്കുന്ന വല്ല കേസിയാദയും ഉണ്ടോ ആവോ...
അരവിന്ദ് :: aravind പറഞ്ഞു…
പറയാനറിയുന്നവര്‍ എന്തിനു കൂടുതല്‍ പറയണം..
മനോഹരം ഇബ്രുവേ..

“ഖലീല്‍ ഇബ്രാന്‍”..ആ പേരു ചേരും.
Kalesh Kumar പറഞ്ഞു…
ഡ്രിസിലേ, ഈ തീഷ്ണതയൊക്കെ കണ്ടിട്ട് സത്യമായും എനിക്ക് സംശയമുണ്ട്!
ഇബ്രാനോട് തന്നെ ചോദിക്കു...
സൂഫി പറഞ്ഞു…
“ഖലീല്‍ ഇബ്രാന്‍”..…ആവിഷ്കാരം.മനോഹരമായിരിക്കുന്നു….

ആശയത്തെക്കുറിച്ച് രണ്ട് വാക്ക്...

അവിവാഹിതന്റെയും വിവാഹിതന്റേയും ലോകം രണ്ടാണ്…

അവിവാഹിതൻ, ഭാവനയുടെ ചിറകിലിരുന്നു…കാല്പനികതയുടേയും, പ്രണയത്തിന്റേയും മധുമൊഴികളിൽ തലപൂഴ്‌ത്തുമ്പോൾ….

വിവാ‍ഹിതൻ യാഥാർത്ഥ്യത്തിന്റെ പരുത്ത നിലത്തിരുന്ന്, ജീവിതത്തിന്റെ പ്രായോഗികതകളെ ആശങ്കയോടെ ഉറ്റ് നോക്കുന്നവനാണ്…..

ഇവരിൽ സഹശയനത്തിന്റെ വാഗ്ദാനം ലംഘിക്കാത്തവരും…
പുഷ്പവൃഷ്ടി, അസ്വാസ്ഥ്യത്തില്‍ നിന്നുള്ളയാത്രാമൊഴിയായി അനുഭവപ്പെടുന്നവരും,
സഹശയനത്തിന്റെ ബന്ധനങ്ങളിലും, ഗറ്ഭത്തില്‍ മുളക്കുന്ന ചിരികളിലും പുളകം കൊള്ളുന്നവരും ഉണ്ട്…
അജ്ഞാതന്‍ പറഞ്ഞു…
ആരും വഞ്ചിക്കപ്പെടുന്നില്ല.സ്വാതന്ത്ര്യത്തിനും ആശകള്‍ക്കും വേലികെട്ടാന്‍ വരുന്നവരെ പടിക്ക്‌ പുറത്തു നിര്‍ത്തുക,ഇല്ലെങ്കില്‍ പുതിയൊരു വഴിതെളിച്ച്‌ ഇറങ്ങി നടക്കുക,സഹശയനത്തിലെ ബന്ധനത്തില്‍ പൊട്ടിമുളച്ചത്‌ കൂട്ടിനുണ്ടെങ്കില്‍ ഒപ്പം നടത്തിക്കോളു, തനിച്ചാവില്ല ഒരിക്കലും
അതുല്യ പറഞ്ഞു…
തുളസീ, മസാല ദോശ വാങ്ങി തിന്ന് കൈ കഴുകി എണീറ്റ്‌ പോരുന്ന പോലെ അത്ര എളുപ്പമുള്ള കാര്യമല്ലാട്ടോ.
nalan::നളന്‍ പറഞ്ഞു…
ആശകളെന്നും ആശകളാണെന്നിരിക്കെ, അതിരുകള്‍ ഒരു മരീചിക പോലെ.
അതിരുകളെയാണോ തേടിയിരുന്നത്.
ഓരോരോ കാരണളേ!
അജ്ഞാതന്‍ പറഞ്ഞു…
അതുല്യേച്ചീ,

"zindagi jeene ki do tharike hotha hey.ek, jo ho rahahey use honetho,bardarsh karthe jao.Duusra zamindari utao use badalne ki koshish karo"

എളുപ്പമല്ലെന്നറിയാം.പ്രത്യേകിച്ച്‌ അടിമത്വത്തെ കൂടി മനസാ വരിച്ചവര്‍ക്ക്‌. പക്ഷെ അതൊരു സാധ്യതയാണ്‌, വായടക്കി,ആശയടക്കി,പതിവൃതയുടെ മഹത്വം പാടി ജീവിക്കാന്‍ വിധിക്കപെടുന്നവര്‍ക്ക്‌.
nalan::നളന്‍ പറഞ്ഞു…
ഒരു കാര്യം പറയാന്‍ വിട്ടു.. ഈ വിവാഹവും സഹശയനവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നേ!
ചില നേരത്ത്.. പറഞ്ഞു…
ഡ്രിസ്സിലേ, കലേഷേ, :)

അരവിന്ദേ..നിര്‍ത്തിക്കാനാണോ പരിപാടി അതോ എന്തിനാടാ ഇങ്ങിനെ വാരിവലിച്ച് എഴുതുന്നത് എന്നോ :)

സൂഫീ..ആ ആനന്ദാതിരേകത്തെ കുറിച്ചൊന്നും പറയാനില്ല. പക്ഷേ താളം തെറ്റുന്ന ബന്ധങ്ങളെ കുറിച്ചേറെ പറയാനുമുണ്ട്. അറിയാല്ലോ മൂന്നും ചൊല്ലിയാല്‍ പിന്നെ കൂട്ടിയിണക്കലിന്റെ ബുദ്ധിമുട്ടുകള്‍.ഇതൊക്കെ കൊണ്ടാവാണം അനുവദിച്ചതില്‍ ഏറ്റവും വെറുക്കപ്പെട്ടത് വിവാഹം വേര്‍പ്പെടുത്തലാണെന്ന് പ്രവാചകന്‍ പറഞ്ഞത്.

തുളസീ..ഹിറ്റ്ലര്‍ ഭരണകാലത്ത്, സുന്ദരന്മാരായ ജര്‍മ്മന്‍ യുവതീയുവാക്കളെ കൂട്ടിയിണക്കി കുറെ കുട്ടികളെ സൃഷ്ടിച്ച് മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി ഗവര്‍മെന്റ് ചിലവില്‍ വളര്‍ത്തിയത്രെ, അവരെ കണ്ട ഏതോ ഒരാള്‍ പറഞ്ഞു. സംരക്ഷണത്തിന്റെ കാലം കഴിഞ്ഞാല്‍ അവരെത്ര ക്രൂരന്മാരാകുമെന്ന് പ്രവചിക്കാന്‍ പോലുമാകില്ലെന്ന്. സമൂഹത്തിന്റെ അടിത്തറ ഇളകുന്നതിനോട് ആര്‍ക്കും യോജിപ്പുണ്ടാകുമെന്ന് തോന്നുന്നില്ല. (അതുകൊണ്ടായിരിക്കണം അബോര്‍ഷന്‍ ക്ലിനിക്കുകള്‍ ധാരാളം ഉണ്ടാകുന്നത്).

അതുല്യചേച്ചീ..കൈ കഴുകി എത്രപേര്‍ പിന്‌വിളി കേള്‍ക്കാതെ പോകുന്നു.

നളാ..പാറിനടക്കും പക്ഷികളൊന്നും വേളികഴിക്കാറില്ലേ?..
നളന്റെ കമന്റിലും വസ്തുതകളില്ലേ ..?
Sameer C. Thiruthikad പറഞ്ഞു…
എന്റെ ബ്ലോഗിലെ പോസ്റ്റിനു വളരെയധികം നന്ദി. അതുവഴി, സീരിയസ്സും ചിലപ്പോഴൊക്കെ രസകരവും ആയ നിങ്ങളുടെയൊക്കെ ബ്ലോഗുകള്‍ വായിക്കാനും കഴിഞ്ഞു. മലയാളത്തില്‍ ഇത്രയും വലിയൊരു ബ്ലോഗുലോകം ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്‌. എഴുതാനൊന്നും അറിയില്ലെങ്കിലും മനസ്സില്‍ തോന്നുന്നത്‌ അതേ പോലെ മലയാളത്തില്‍ എഴുതുമ്പോഴുണ്ടാവുന്ന സംതൃപ്തി കാരണമാണ്‌ ഞാനീ നേരമ്പോക്ക്‌ തുടങ്ങിയത്‌. നിങ്ങളുടെയൊക്കെ പിന്തുണ ആവേശം നല്‍കുന്നു.
ACHU-HICHU-MICHU പറഞ്ഞു…
"ഗലീല്‍ ജിബ്രാന്റെ ജീവിത യാത്രയ്ക്ക്‌ പിന്നില്‍ മേരി ഹാസ്കല്‍ എന്ന സ്ത്രീയുണ്ടായിരുന്നു

അവിവാഹിതയുടെ അരക്ഷിതത്വത്തില്‍ നിന്നും അവര്‍ വിവാഹിതയുടെ സുരക്ഷിതത്വത്തിലേയ്ക്ക്‌ പോയി. അതിന്‍ ശേഷമാണ്‍ ജിബ്രാന്‍ ഏകാകിയായതും മരണത്തോടടുത്തതും

വിവാഹം അതൊരു സുഖമുള്ള ഏര്‍പ്പാട്‌ തന്നെ, സംശയം വേണ്ട.....

ഇബ്രുവിനെ കുറിച്ച്‌ എനിക്കൊന്നും അറിയില്ല, പക്ഷെ ഇബ്രു പറയുന്നതിനെകുറിച്ച്‌ നന്നായ്‌ അറിയുന്നു. ഏതായാലും ഇബ്രുവിന്‍ കലേഷ്‌ നല്‍കിയ പേര്‍ നന്നായി ചേരുന്നു"

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!