ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരിക്കാതെയിരിക്കുന്നത്.

നോട്ടഡ്, ഡിസൈന്‍ ക്ലാരിഫിക്കേഷന്‍സ് എന്നൊക്കെയുള്ള മറുകുറിപ്പെഴുതി ഞാന്‍ മരിച്ചെന്റെ ജോലിയില്‍.
അങ്ങനെയൊരു ദിവസം വെറും ക്ലാരിഫിക്കേഷന്‍സ് എന്നെഴുതി ഞാനുണര്‍ന്നു. എല്ലാവരും മരിച്ചൊരിടത്ത് ഉണര്‍ന്നിട്ടും കാര്യമില്ലെന്നുറപ്പായിട്ടും ഉണര്‍ന്നു.

അഭിപ്രായങ്ങള്‍

ശ്രീ പറഞ്ഞു…
“എല്ലാവരും മരിച്ചൊരിടത്ത് ഉണര്‍ന്നിട്ടും കാര്യമില്ലെന്നുറപ്പായിട്ടും ഉണര്‍ന്നു.“
നന്നായി.
:)
ഇഷ്ടമായി...
ഇനിയും എഴുതുക

ആശംസകള്‍...
തറവാടി പറഞ്ഞു…
വെവരമുള്ള കണ്‍‌സല്‍‌ട്ടന്റിന്‍‌റ്റെ ഡ്രോയിങ്ങാണെങ്കില്‍ ഇങ്ങനെ മരിക്കേണ്ടിവരില്ലായിരുന്നു :)
നന്നായി...

ഭാവുകങ്ങള്‍
ഏറനാടന്‍ പറഞ്ഞു…
ചില നേരത്ത്, :)ഇതൊന്നും മനസ്സിലാക്കാനുള്ള വിവരം ബുദ്ധി ആശയഗ്രാഹ്യം ഐക്യു പവര്‍ അല്ലെങ്കില്‍ ശക്തി, ബലം കെല്‍‌പ് ത്രാണി ഒന്നും എനിക്കില്ലാതായിരിക്കുന്നു! അതൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ രക്ഷപ്പെട്ടേനെ. സോറി ചങ്ങാതീ. :)
Inji Pennu പറഞ്ഞു…
ഒരു കൊല്ലമെടുത്തോ ഉണരാന്‍?
മജീദ് പറഞ്ഞു…
Hai Ibru,

Eviteyayirunnu oru varsham. Really v miss u a lot. Veendum ezhuthanam

Majeed Kottakkal
വിനയന്‍ പറഞ്ഞു…
നിന്റെ കല്യാണം കഴിഞോ ? നിന്റെ ഫോണ്‍ നമ്പര്‍ എന്റെ കയില്‍ നിന്നും പോയി അല്ലെങ്കില്‍ വിളിച്ച് നാല്‍ തെറി പറയാമായിരുന്നു.കഷ്ടം.
എന്ത് വായില്‍ തോന്നിയത് കോതക്ക് പാട്ടോ ?

ആരെവിടെ...........ബ്ലോഗ് ഡിലീറ്റ് ചെയ്യും എന്നെല്ലാം വീരവദം മുഴക്കിയിട്ടിപ്പോ കുറെ വിവരക്കേട് എഴുതിവെച്ചിരിക്കുന്നു. ഹും...

(സുനില്‍ സലാം പോയാലും ഞങ്ങള്‍ ഒക്കെ ഇവിടുണ്ടേ അരസികന്മാര്‍ ആണെങ്കിലും :))))

:))))))
akberbooks പറഞ്ഞു…
കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
Aisibi പറഞ്ഞു…
ഇതു പോലെയൊന്ന് എഴുതുക എന്റെ ജീവിതാഭിലാഷമാകുന്നു... എല്ലാരും മിഴിച്ചു നിന്നു, എനിക്ക് മാത്രം മനസ്സിലാകുന്ന ഒരു കഥ :). കൺസൾട്ട്ൻസിയേയും ഇഞ്ചിനീയറിങ്ങിനേയും കുറിച്ച് ഒന്നും അറിയാഞ്ഞിറ്റാണോ, അതോ എപ്പളൂം കോയി വെന്തോ, വെള്ളം തെളച്ചോ, സായിന്റെ പിയാപ്ലക്ക്‌ള്ള പത്തിരിക്ക് പതം മതിയോ എന്നു മാത്രം ചിന്തിക്കുന്നത് കൊണ്ടാണോ എന്നും അറീല :)
ഇബ്രൂസ്‌... സുഖം തന്നെ?
അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ട്‌ ചോദിക്കുകയാ..എന്തിര്‌ എഴിതിപ്പിടിപ്പിച്ചേക്കണത്‌..?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!