നീ മൃതിയടഞ്ഞവന്..
ചാനല്‍ ബഹളം കഴിഞ്ഞാല്‍ പിന്നെ,
നിന്റെ ശവമെടുപ്പാണ്..
വെറുപ്പിനാല്‍ തുന്നി ചേര്‍ത്ത ശവക്കച്ച.
തണുത്ത് മരവിച്ച സായംസന്ധ്യ.
മരം കോച്ചും തണുപ്പ്.
തമസ്സില് തന്നെ നിന്റെ ഖബറടക്കം.
വെളിച്ചത്തിനായ് കത്തിച്ചു വെച്ച-
മണ്‍ചിരാതാരോ ഊതി കെടുത്തി..
അതു നീ തന്നെ ആയിരുന്നില്ലേ?.
പുറത്ത് ഒരായിരം പേര് കാത്ത് നില്ക്കുന്നു..
നിനക്കായ് ജയ് വിളിച്ചവര്‍..
നിന്റെ നിണത്തിന്നായ്-
കണ്ഠം പൊട്ടുമാറുഛത്തില്‍ നിലവിളിക്കുന്നു!!.
അനന്തപുരിയില്‍..
നിനക്കായ് ഹൃദയത്തില്‍ സിംഹാസനം പണിഞ്ഞവര്‍..
അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക്..
നിനക്കിനി ആരാണ് കൂട്ട്?.
നിന്റെ മൃതിയടഞ്ഞ ചോദനക്കെന്തിനു
വിരേതിഹാസം രചിച്ചവരുടെ പരിലാളന?.
നീ വെറുമൊരു ജലകണം.
അവരോ ജല പ്രവാഹം!!.
പാറമടക്കുകളില്‍ തട്ടി പാതി വഴിയില്‍-
ഒടുങ്ങുവാനായിരുന്നോ നിന്റെ വിധി?.
ഹാ.. കഷ്ടം!!.
പട നയിക്കുമ്പോളെന്തിനു നീ-
പാളയത്തിലെ പട നയിച്ചു?..
പിന്തിരിഞ്ഞോടുന്നവന്റെ വിധി-
നിനക്കെന്തേ അറിയാതെ പോയി?..
കുഴിമാടം പൂര്‍ത്തിയായി.
മണ്ണോടു ചേരാന്‍ മനസ്സൊരുക്കുക.
നിന്റെ വാസസ്ഥലം എത്ര ക്രൂരം!
നിന്റെ വാരിയെല്ലുകള്‍-
കോര്‍ത്തിണക്കില്ലേ?.
ഈ ശീതകാറ്റില്‍ എനിക്ക് കോച്ചുന്നു.
നിനക്കുമില്ലേ?.
നിനക്കിനി ആരുണ്ട് കൂട്ട്?..
നിലാവുള്ള രാത്രിയില്‍,
കൂട്ടിചേര്‍ത്ത കാലുകളെ,
പറിച്ചെറിഞ്ഞു വന്നാലും,
ഇനി വയ്യല്ലോ നിനക്കായ് ആമോദിക്കാന്‍.
നിനക്കുണ്ടാവാം മറ്റൊരു കൂട്ട്,
കുന്തത്തില്‍ തലനാട്ടിയ ആമു പോലീസിന് കൂട്ട്..
ചാനല്‍ ബഹളം കഴിഞ്ഞാല്‍ പിന്നെ,
നിന്റെ ശവമെടുപ്പാണ്..
വെറുപ്പിനാല്‍ തുന്നി ചേര്‍ത്ത ശവക്കച്ച.
തണുത്ത് മരവിച്ച സായംസന്ധ്യ.
മരം കോച്ചും തണുപ്പ്.
തമസ്സില് തന്നെ നിന്റെ ഖബറടക്കം.
വെളിച്ചത്തിനായ് കത്തിച്ചു വെച്ച-
മണ്‍ചിരാതാരോ ഊതി കെടുത്തി..
അതു നീ തന്നെ ആയിരുന്നില്ലേ?.
പുറത്ത് ഒരായിരം പേര് കാത്ത് നില്ക്കുന്നു..
നിനക്കായ് ജയ് വിളിച്ചവര്‍..
നിന്റെ നിണത്തിന്നായ്-
കണ്ഠം പൊട്ടുമാറുഛത്തില്‍ നിലവിളിക്കുന്നു!!.
അനന്തപുരിയില്‍..
നിനക്കായ് ഹൃദയത്തില്‍ സിംഹാസനം പണിഞ്ഞവര്‍..
അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക്..
നിനക്കിനി ആരാണ് കൂട്ട്?.
നിന്റെ മൃതിയടഞ്ഞ ചോദനക്കെന്തിനു
വിരേതിഹാസം രചിച്ചവരുടെ പരിലാളന?.
നീ വെറുമൊരു ജലകണം.
അവരോ ജല പ്രവാഹം!!.
പാറമടക്കുകളില്‍ തട്ടി പാതി വഴിയില്‍-
ഒടുങ്ങുവാനായിരുന്നോ നിന്റെ വിധി?.
ഹാ.. കഷ്ടം!!.
പട നയിക്കുമ്പോളെന്തിനു നീ-
പാളയത്തിലെ പട നയിച്ചു?..
പിന്തിരിഞ്ഞോടുന്നവന്റെ വിധി-
നിനക്കെന്തേ അറിയാതെ പോയി?..
കുഴിമാടം പൂര്‍ത്തിയായി.
മണ്ണോടു ചേരാന്‍ മനസ്സൊരുക്കുക.
നിന്റെ വാസസ്ഥലം എത്ര ക്രൂരം!
നിന്റെ വാരിയെല്ലുകള്‍-
കോര്‍ത്തിണക്കില്ലേ?.
ഈ ശീതകാറ്റില്‍ എനിക്ക് കോച്ചുന്നു.
നിനക്കുമില്ലേ?.
നിനക്കിനി ആരുണ്ട് കൂട്ട്?..
നിലാവുള്ള രാത്രിയില്‍,
കൂട്ടിചേര്‍ത്ത കാലുകളെ,
പറിച്ചെറിഞ്ഞു വന്നാലും,
ഇനി വയ്യല്ലോ നിനക്കായ് ആമോദിക്കാന്‍.
നിനക്കുണ്ടാവാം മറ്റൊരു കൂട്ട്,
കുന്തത്തില്‍ തലനാട്ടിയ ആമു പോലീസിന് കൂട്ട്..
അഭിപ്രായങ്ങള്‍
----------
"നീ വെറുമൊരു ജലകണം.
അവരോ ജല പ്രവാഹം!!."