ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹാന്‍ഡ് ഗ്രനേഡ്.

ഷാര്‍ജയിലെ അക്കൌന്റ് ഓഫീസിലേക്ക് പോകുവാന്‍ കൂട്ട് വന്നത് ഒരു പാക്കിസ്താനി ഡ്രൈവര്‍..
പറഞ്ഞ് പറഞ്ഞ് ഇന്ത്യാ പാക്കിസ്താന്‍ യുദ്ധത്തിലെത്തി. അപ്പോള്‍ കേട്ട തമാശ..
യുദ്ധം കൊടുമ്പിരി കൊണ്ട സമയം..ഇന്ത്യന്‍ പട്ടാളവും പാക്ക് പട്ടാളവും അതിര്‍ത്തിയോട് ചേര്‍ന്ന് രാഷ്ടീയക്കാര്‍ക്ക് വേണ്ടി പൊരുതുന്നു. അതിനിടയ്ക്ക് ഇന്ത്യന്‍ പടയില്‍ നിന്ന് ദൂരേയ്ക്ക് ഒരു ഹാന്‍ഡ് ഗ്രനേഡ് പ്രയോഗിക്കുന്നു. അന്തം വിട്ട പാക്ക് ഭടന്മാരില്‍ ഒരാള്‍ ആ ഗ്രനേഡ് എടുത്ത് അല്ലാഹു അക്‍ബര്‍ എന്നും പറഞ്ഞ് ഇന്ത്യന്‍ പടയ്ക്ക് നേരെ തിരിച്ചെറിയുന്നു. അങ്ങനെ ഇന്ത്യന്‍ ഭടന്മാര്‍ ഇന്ത്യന്‍ ഗ്രനേഡിനാല്‍ തന്നെ കൊല്ലപ്പെടുന്നു. ഇന്ത്യക്കാര്‍ തോറ്റോടുന്നു. ഏത് യുദ്ധത്തിലാണെന്ന് അങ്ങേര്‍ക്ക് വല്യ പിടിയില്ല. പക്ഷെ തിരിച്ച് ഗ്രനേഡ് എറിഞ്ഞത് ഇദ്ദേഹത്തിന്റെ മാമന്‍ ആയിവരും.
വല്യ പഹയന്മാര്‍ തന്നെ .. എന്താ‍യാലും അക്കൌണ്ട് ഓഫീസില്‍ എത്തിയതറിഞ്ഞില്ല.
(മൊഴി കീ ഉപയോഗിക്കാന്‍ പഠിപ്പിച്ച അനിലേട്ടാ‍ാ.. ഇതു പോലത്തെ വളിപ്പ് വിറ്റുകള്‍ ഞാന്‍ ഇനിയും പോസ്റ്റ് ചെയ്യും..)

അഭിപ്രായങ്ങള്‍

aneel kumar പറഞ്ഞു…
അതാവാം ഇബ്രൂ.
പക്ഷേ ചില പച്ചസാരഥികളോട് തർക്കം ചിലപ്പോ വശക്കേടാവാനും മതി.
വിറ്റുകൾ ഇനിയും പോരട്ടേ...
ഒന്നുകിൽ രജനീകാന്ത്‌..
അല്ലെങ്കിൽ വിജയകാന്ത്‌..
രണ്ടിലൊരാൾ അവിടെ ഉണ്ടായിരുന്നിരിക്കണം..!
myexperimentsandme പറഞ്ഞു…
പാക്കിസ്ഥാന്റെ വെടിയുണ്ട, ഭാരതമക്കൾക്കെള്ളുണ്ട
reshma പറഞ്ഞു…
തന്നെ തന്നെ! അതു രജനികാന്തിന്റെ ചിരട്ട തന്നെ.
ചില നേരത്ത്.. പറഞ്ഞു…
അനിലേട്ടാ..
അപ്പോ ഹാന്ഡ് ഗ്രനേഡ് തിരിച്ചെറിയാമെന്നാണോ??.
മേഘങ്ങളെ..
രജനിയായിരിക്കും..വിജയകാന്തിനെന്തറിയാം??..ഒരു പുറം കാല്‍ തൊഴിയല്ലാതെ..
വക്കാരീ..
അങ്ങനെ തന്നെ, അങ്ങനെ തന്നെ.
രെഷ്മ..
പഴയ ബ്ലോഗറുടെ തിരിച്ച് വരവാണോ ഇത്..
മുന്‍പ് ‘അയരാവതത്തെ മുട്ടുകുത്തിച്ച വന്‍’ എന്ന പോസ്റ്റ് എഴുതിയ ആള്‍ തന്നെയാണോ??.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു. വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി. എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന...