ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അവിഹിതഗര്‍ഭം -ഒരു സംഗീതാവിഷ്കാരം.

നായിക ഗര്‍ഭിണിയായപ്പോഴാണ് വാദ്യോപകരണങ്ങള്‍ സംഗീതം പൊഴിക്കാന്‍ തുടങ്ങിയത്. മാനഭംഗത്തിന്റെ നായകനെ തിരഞ്ഞ് നാട്ടുകാര്‍ നിശ്ശബ്ദമായി , എങ്കിലുംഒരു മൂളിപ്പാട്ടിന്റെ താളത്തോടെ, മുറുമുറുപ്പോടെ അന്വേഷണം തുടങ്ങിയതപ്പോഴാണ്. ആ സംഗീതം സ്കൂളിന്റെ-സംഗീതവേദിയുടെ- പരിസരത്തെ ഹോട്ടലുകളിലും പെട്ടികടയിലും പലചരക്ക് പീടികകളിലും താളലയത്തോടെ, നേരിയ ശബ്ദവിതാനത്തോടെ മുഴങ്ങി കേട്ടു. സംശയത്തിന്റെ സംഗീതം കൂടുതല്‍ വ്യാപകമാകാന്‍ തുടങ്ങിയപ്പോള്‍ നായകനെ പറ്റിയുള്ള ഊഹങ്ങള്‍ ശുദ്ധ സംഗീതത്തില്‍ കലര്‍ത്തിയ പോപ് സംഗീതം പോലെ പ്രചുരപ്രചാരം നേടി തുടങ്ങി. വിരസമായ ദിനങ്ങളില്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പക്കമേളവുമായി രംഗം കൊഴുപ്പിക്കാനെത്തി. അവര്‍ക്ക് പ്രതിഫലമുണ്ട് ഈ നാടകത്തില്‍, അവര്‍ക്ക് മാത്രം. നായിക പ്രായപൂര്‍ത്തിയെത്താത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയായതിനാല്‍ സ്കൂളിലേക്ക് നാടക വേദി നീങ്ങി തുടങ്ങി. ചെറുപ്പക്കാര്‍ ഇത്തവണ മുഴക്കിയ ചെണ്ടവാദ്യം മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴേക്കും നായകന്‍ അലസമായി നീങ്ങിയ ദിനത്തിന്റെ ആനുകൂല്യം മുതലെടുത്ത് സ്ഥലം വിടുമ്പോള്‍ പാടിയ പാട്ട് അജ്ഞാതഗീതമാണ്. നായിക തനിക്ക് കിട്ടിയ താളപെരുക്കത്തിന്റെ കാഠിന്യത്...

സ്വപ്നവ്യാഖ്യാനം.

“ഉഷ്ണവാതകാറ്റ് അതിന്റെ ഉഗ്രസംഹാരശേഷിയോടെ ആഞ്ഞുവീശുന്നു. പ്രാ‍ര്‍ത്ഥനക്കിരിക്കുന്നവരുടെ വസ്ത്രങ്ങളിലേക്കും ശരീരത്തിലേക്കും മണല്‍തരികള്‍ പടര്‍ന്ന് കയറുന്നു.വൈകി പ്രാര്‍ത്ഥനയ്ക്കെത്തിയവരായിരിക്കും അവരെന്ന് തീര്‍ച്ച.പ്രാര്‍ത്ഥനയ്ക്ക് വേണ്ട രീതിയിലല്ല അവരുടെ വസ്ത്രധാരണം.അവര്‍ക്കായി മറ്റുള്ളവര്‍ ഇടം നല്‍കാ‍ന്‍ തയ്യാറായതോടെ എനിക്കും പ്രാര്‍ത്ഥിക്കാനാകുന്നു. പെരിങ്ങോടന്‍ കെട്ടിടത്തിന്റെ മുകളില്‍ നിലയില്‍ പ്രാര്‍ത്ഥിക്കുകയാകുമെന്ന് എന്റെ പ്രാര്‍ത്ഥനാനേരത്ത് ഓര്‍മ്മ വന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം എന്റെ അടുത്തായുണ്ടായിരുന്ന ഫിലിപ്പിന സ്ത്രീ, അവള്‍ തോളോട് ചേര്‍ന്ന റ്റീ ഷര്‍ട്ടും മുട്ടൊപ്പം വരുന്ന ട്രൌസേഴ്സ് ആയിരുന്നു ധരിച്ചിരുന്നത്, ഖുറാന്റെ പ്രതിയെവിടെയെന്നാരാഞ്ഞു. എന്റെ കയ്യിലുണ്ടായിരുന്ന ഗ്രന്ഥം രാ‍ജ്, പ്രാര്‍ത്ഥനയ്ക്ക് മുമ്പുണ്ടായിരുന്ന ധര്‍മ്മോപദേശ സമയത്ത് വായിച്ചിരുന്നത് ഞാനോര്‍ത്തു. ഫിലിപ്പിന വീണ്ടും ചോദ്യം ആവര്‍ത്തിച്ചത് അവഗണിച്ച് ഞാന്‍ പാതി അന്ധതയോടെ രാജിനെ തിരഞ്ഞ് മുകള്‍നിലയിലേക്ക് തപ്പിതടഞ്ഞ് കയറാനാരംഭിച്ചു. വിശ്വാസികളുടെ ധൃതിയിലുള്ള തിരിച്ച് പോക്ക് കാരണം എന്റെ യാത്ര ദുഷ്കരമാകുന്നു. എന...

വിശ്വാസം

വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ് അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ, നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു. വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍, നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു. ദൈവമേ ഞാന്‍ വിശ്വാസിയാകാം.. അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ.. സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്- നരകമോ സ്വര്‍ഗ്ഗമോ?

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു. വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി. എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന...

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം. ‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല. വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു. സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല. അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്. ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ...

വിവാഹത്തില്‍

വിവാഹത്തില്‍, ആശകള്‍ക്ക് അതിര് തീര്‍ക്കുന്നു. സഹശയനത്തിന്റെ വാഗ്ദാനം നല്‍കി, ആചാരപൂര്‍വ്വം വഞ്ചിക്കപ്പെടുന്നു. പുഷ്പവൃഷ്ടി, സ്വാസ്ഥ്യത്തില്‍ നിന്നുള്ളയാത്രാമൊഴിയായിരുന്നറിയുമ്പോഴേയ്ക്കും, സഹശയനത്തിന്റെ ബന്ധനങ്ങള്‍, ഗറ്ഭത്തില്‍ ചിരിക്കാന്‍ തുടങ്ങുന്നു.

കഥാകൃത്ത്‌ രമേഷ്‌

കഥാകൃത്ത്‌ രമേഷ്‌ റേഷൻ ഷാപ്പിലേക്ക്‌ ദീർഘമായ വഴിയിലൂടെ തുണിസഞ്ചിയും കന്നാസുമേന്തി പോകുമ്പോൾ കഥാതന്തു മനസ്സിലിട്ട്‌ ഭാവനയുടെ പൊടിപ്പും തൊങ്ങലുമുള്ള മാറും മുലയും ചേർത്ത്‌ ചെറുമാസികകളുടെ എഡിറ്റർമാർക്ക്‌ ഭോഗിക്കാനായി അയച്ചു കൊടുത്തു. തിരിച്ചയച്ച രചനകൾ നിരാശയുടെ ശുക്ലം പരത്താതെ നാലായി മടക്കി ചിതലരിക്കും വരെ സൂക്ഷിച്ചു. നിരന്തരമായ എഴുത്തുകുത്തലിനിടയ്ക്ക്‌ രമേഷിന്റെ ഭാഷയ്ക്ക്‌, കഥാകാരന്‌ അവശ്യം വേണ്ട പക്വത കൈവന്നതിനാൽ ഞാൻ,നീ,നമ്മൾ,നിങ്ങൾ,എന്നെ,നിന്നെ തുടങ്ങിയ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വാക്കുകളുടെ മുഴച്ചുനിൽക്കൽ ഒഴിവായികിട്ടിയിരുന്നു. സംഭാഷണ ശകലങ്ങൾ മനോഹരമായും സാന്ദർഭികമായും കഥയിൽ ചേർത്ത്‌ ഒഴുക്കോടെയുള്ള വായന സാദ്ധ്യമാക്കാനും കഴിഞ്ഞു. ഭൂത-വർത്തമാന-ഭാവി കാലഭേദങ്ങളെ ബുദ്ധിപരമായ സന്നിവേശത്തിലൂടെ പാകത വരുത്തി. കഥാമൽസരങ്ങൾക്ക്‌ അയക്കുന്ന രചനകൾ, മൽസരവിജയികളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റി ഭാരവാഹികളുടെ ചിന്താഗതിക്കനുസരിച്ച്‌ രൂപപ്പെടുത്തി. ഉദാഹരണത്തിന്‌ മംഗലം വായനശാലാ ചെറുകഥാമൽസരത്തിനയച്ച കഥയിൽ പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തെ കുറിച്ചും കസ്തൂർബ ട്രസ്റ്റ്‌ നടത്തിയ തന്തയില്ലായ്മക്കെതിരെയും സാമാന്യ സാ...

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

ഞാനാര്?

നീയാര്? എന്ന് ചോദിക്കപ്പെട്ടതിന് ശേഷം മാത്രമാണ് ഞാന് ആരെന്ന് അന്വേഷിയ്ക്കാന് തുടങ്ങിയത്. ഞാനാര്? ഞാന്.. പ്രണയത്താന് ചവിട്ടിയരയ്ക്കപ്പെടാത്ത യൌവ്വനം. രതിയില് ആലസ്യം പുല്കാത്ത കാമം. മദ്യത്തിന് രുചി നുകരാത്ത രസമുകുളം. പുഞ്ചിരിയില് തുടങ്ങുന്ന സൌഹൃദം. അറിവുള്ളവന്റെ അടിമ, അറിഞ്ഞിടാത്തവര്ക്കായുള്ള എളിമ. അശരണര്ക്കായ് പൊഴിക്കും കണ്ണുനീര്- അഗതികള്ക്ക് നല്കും സാന്ത്വനം. എന്നില് എന്നെ തിരയുന്ന ഞാന്, നിന്നിലെ നന്മയില് എന്നെകണ്ടെത്തുന്ന ഞാന്, എങ്ങിനെയെന്നാല്?.. നിന്നില് കണ്ട നന്മയെയായിരുന്നു ഞാന് എന്നില് തിരഞ്ഞത്. ഞാന് പരാജിതനായതും, പിന്നെ ജയിച്ചതും നിന്നെ കണ്ടെത്തിയപ്പോഴാണ്.. നീ പ്രണയമല്ല, കാമമല്ല, രതിയല്ല. നീ നിസ്വാറ്ത്ഥന് സ്നേഹസമ്പന്നന് ജ്ഞാനി. നീ സൌഹൃദങ്ങളാല് ജയിച്ചവന്. ഞാന് നിന്റെ ഉദാരതയില് വീണ്ടെടുക്കപ്പെട്ടവന്. എന്നില് നീ നിന്നെ തിരയാന് തുടങ്ങിയപ്പോള്, ഞാന് മറ്റൊരു ജ്ഞാനിയെ തേടിയിറങ്ങി. നിന്റെ ഉദാരതയില് മനം മടുത്തല്ല- എന്നിലെ നന്മയില്ലായ്മയെന്ന നഗ്നത, അനാവരണം ചെയ്യപ്പെടുമെന്ന് ഭയന്നതിനാലാണ്.

അതിസുന്ദരമായ കാഴ്ച

പ്രണയത്തെ കുറിച്ചുള്ള സായാഹ്നസംഭാഷണത്തിനിടയ്ക്ക് ആരോ ചോദിച്ചു.. ജീവിതത്തിലെ അതിസുന്ദരമായ കാഴ്ച ഏതായിരിക്കുമെന്ന്??. ഞാന്‍ പറഞ്ഞു... നീണ്ട പ്രവാസ ജീവിതത്തിന്‍ ശേഷം മകനെ കാണുന്ന പ്രിയ മാതാവിന്റെ മുഖമായിരിക്കുമെന്ന്..

ഹാന്‍ഡ് ഗ്രനേഡ്.

ഷാര്‍ജയിലെ അക്കൌന്റ് ഓഫീസിലേക്ക് പോകുവാന്‍ കൂട്ട് വന്നത് ഒരു പാക്കിസ്താനി ഡ്രൈവര്‍.. പറഞ്ഞ് പറഞ്ഞ് ഇന്ത്യാ പാക്കിസ്താന്‍ യുദ്ധത്തിലെത്തി. അപ്പോള്‍ കേട്ട തമാശ.. യുദ്ധം കൊടുമ്പിരി കൊണ്ട സമയം..ഇന്ത്യന്‍ പട്ടാളവും പാക്ക് പട്ടാളവും അതിര്‍ത്തിയോട് ചേര്‍ന്ന് രാഷ്ടീയക്കാര്‍ക്ക് വേണ്ടി പൊരുതുന്നു. അതിനിടയ്ക്ക് ഇന്ത്യന്‍ പടയില്‍ നിന്ന് ദൂരേയ്ക്ക് ഒരു ഹാന്‍ഡ് ഗ്രനേഡ് പ്രയോഗിക്കുന്നു. അന്തം വിട്ട പാക്ക് ഭടന്മാരില്‍ ഒരാള്‍ ആ ഗ്രനേഡ് എടുത്ത് അല്ലാഹു അക്‍ബര്‍ എന്നും പറഞ്ഞ് ഇന്ത്യന്‍ പടയ്ക്ക് നേരെ തിരിച്ചെറിയുന്നു. അങ്ങനെ ഇന്ത്യന്‍ ഭടന്മാര്‍ ഇന്ത്യന്‍ ഗ്രനേഡിനാല്‍ തന്നെ കൊല്ലപ്പെടുന്നു. ഇന്ത്യക്കാര്‍ തോറ്റോടുന്നു. ഏത് യുദ്ധത്തിലാണെന്ന് അങ്ങേര്‍ക്ക് വല്യ പിടിയില്ല. പക്ഷെ തിരിച്ച് ഗ്രനേഡ് എറിഞ്ഞത് ഇദ്ദേഹത്തിന്റെ മാമന്‍ ആയിവരും. വല്യ പഹയന്മാര്‍ തന്നെ .. എന്താ‍യാലും അക്കൌണ്ട് ഓഫീസില്‍ എത്തിയതറിഞ്ഞില്ല. (മൊഴി കീ ഉപയോഗിക്കാന്‍ പഠിപ്പിച്ച അനിലേട്ടാ‍ാ.. ഇതു പോലത്തെ വളിപ്പ് വിറ്റുകള്‍ ഞാന്‍ ഇനിയും പോസ്റ്റ് ചെയ്യും..)

Non Smoking Non Drinking Keralite(NNK)

അവിവാഹിതര്‍ക്ക് ദുബായ് സ്വര്‍ഗ്ഗമാണ്. പക്ഷെ താമസിക്കാന്‍ ഒരിടം കിട്ടാന്‍ ഇത്ര ബുദ്ധിമുട്ട് ഉള്ള സ്ഥലം വേറെ ഉണ്ടാകില്ല. പ്രത്യേകിച്ച് അവിവാഹിതര്‍ക്ക്. ഫ്ലാറ്റുകള്‍, കുടുംബമായി ജീവിക്കുന്നവര്‍ക്ക് മാത്രമേ വാടകയ്ക്ക് നല്‍കൂ. ബാച്ച്‌ലേഴ്സ് താമസിക്കുന്നത് പല വിഭാഗമായാണ്. Non Smoking Non Drinking Muslims(NNM), Non Smoking Non Drinking Hindus(NNH),Non Smoking Non Drinking Christians(NNC) എന്നിങനെ. ക്രെസന്റ് ടീം, ത്രിശൂല്‍ ടീം, ക്രോസ്സ് ടീം എന്നും ചില വിഭാഗങള്‍ ഉണ്ട്. ബസ് സ്റ്റോപുകളിലും കഫ്റ്റേരിയകള്‍ക്ക് സമീപവും ഇത്തരം റൂമുകളിലെ ഒഴിവ് വിവരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ആര്‍ക്കും കാണാം. ഇവിടെ വന്ന സമയത്ത് NNM അന്തേവാസിയായിരുന്നു. കൂടെ പഠിച്ചവര്‍ വന്ന് തുടങിയപ്പോള്‍ മാറി താമസിച്ചു. രണ്ട് വര്‍ഷത്തിനിടയ്ക്ക് ഒരുപാട് തവണ താമസ സ്ഥലം മാറിയിട്ടുണ്ട്. ഇത്തരം വിഭാഗീയത എങനെ ഉണ്ടായി എന്ന് അന്വേഷിച്ചാല്‍ നൂറായിരം കാരണങള്‍ നിരത്താനുണ്ടാകും. സ്വജാതി വാസം വലിയ ഗുണമില്ലെന്ന് മാത്രമല്ല ഒരുപാട് ദോഷവുമാണ്. നഗരത്തിലെ തിരക്കില്‍ നിന്നും മാറി ഫ്ലാറ്റ് കുറഞ വാടകയ്ക് കിട്ടാനുണ്ടെന്ന് അറിഞപ്പോള്‍, Non Smokin...

എന്റെ വീട്‌

അങ്ങനെ നീണ്ട ഒന്നരമാസത്തെ പരിശ്രമം തീർന്നുകിട്ടി. ജോലി തിരക്കിന്റെ സമ്മർദ്ദത്താൽ കാര്യമായൊന്നും ബ്ലോഗുവാൻ പറ്റിയിരുന്നില്ല. വല്ലപ്പോഴും ഒന്നു കമന്റിയതൊഴിച്ചാൽ തലയിൽ മുഴുവൻ സബ്‌ കോണ്ട്രാക്റ്റ്‌ ക്ലോസുകൾ ആയിരുന്നു. കണ്ൺ തെറ്റിയാൽ പെയ്‌മന്റ്‌ ടേം മാറ്റി അഗ്രീമെന്റ്‌ ഒപ്പിടീക്കും. മാലപടക്കം പോലെ സബ്‌ കോണ്ട്രാക്റ്റ്‌ വന്നപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. നെറ്റും വേണ്ട കമ്പ്യൂട്ടറും വേണ്ട എന്നങ്ങു തീരുമാനിച്ചു. ജീവിച്ച്‌ പോണ്ടെ?? .പിന്നെ അതിനിടക്ക്‌ നാട്ടിലൊന്ന് പോയി അടിച്ച്‌ പൊളിച്ച്‌ തിരിച്ച്‌ വരണം. പത്ത്‌ ദിവസത്തിന്ന് പോയിട്ട്‌ വരാൻ അനുമതി കിട്ടിയിട്ട്‌ വേണ്ടെന്ന് വെച്ചു.വീട്ടുകാരെ കാണാൻ അതു ധാരാളം മതി..പക്ഷെ അതുപോരല്ലോ?.. ഇതിനിടയ്ക്ക്‌ രാത്രിയിലെപ്പെഴോ വീട്‌ കിനാവ്‌ കണ്ടു.എന്റെ വീട്‌..ഇളം പച്ച ചുമരുകളിൽ ഞാനെപ്പെഴോ വരച്ചിട്ട അക്ഷരമാലകളും അക്കങ്ങളും എന്നെ മാടിവിളിക്കുന്നു.വർഷങ്ങൾക്ക്‌ മുൻപെ അവയെല്ലാം മായ്ച്ചിട്ടുണ്ടെന്ന് അറിയാഞ്ഞല്ല..പക്ഷെ ഓർമ്മകളിൽ പതിഞ്ഞിരിക്കുന്ന ചിത്രമതാണ്‌.അകത്തെ മുറികളിലെവിടെയോ നിന്ന് വാതരോഗം ബാധിച്ച്‌ കിടപ്പിലായ കാരണവർ എന്തിനോ വിളിക്കുന്നു. ഓട്ടുകിണ്ടിയിൽ വെച്ച...

പ്രണയ കഥ

എല്ലാവര്‍ക്കും ഒരു പ്രണയ കഥ പറയാനുണ്ടാകും. എനിക്ക്‌ പറയുവാനുള്ളത്‌ ഏകപക്ഷീയമായ ഒരു പ്രണയാനുഭവമാണ്‌. സ്കൂള്‍ പഠനം കഴിഞ്ഞ്‌ അത്യവശ്യം രാഷ്ട്രീയവും പിന്നെ അല്ലറചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി നടക്കുന്ന സമയം. പ്രഭാതത്തിലെ പത്രവായനയും ചായകുടിയും കഴിഞ്ഞാല്‍ പിന്നെ നാട്‌ തെണ്ടാനിറങ്ങും. അത്തരം ഒരു അലച്ചിനിടയില്‍ ആണ്‌ എന്റെ പ്രണയം ആരംഭിക്കുന്നത്‌.എന്റേത്‌ ഒരു രാഷ്ട്രീയാഭിമുഖ്യമുള്ള കുടുംബമായതിനാല്‍ നാട്ടില്‍ നാലാളറിയും.ഒരു കണക്കിനത്‌ നല്ലതായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ പിതാമഹന്മാരുണ്ടാക്കിയിരുന്ന നല്ലപേര്‌ പല തെമ്മാടിത്തരങ്ങള്‍ക്കും ഒരു മറയായി ഞാന്‍ ഉപയോഗിച്ചിരുന്നു. എന്റെ നാട്ടില്‍ വളരെ നല്ല നിലയില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന വായനശാലയുണ്ട്‌. രാവിലെ ഈ വായനശാല തുറന്നിരുന്നത്‌ അക്കാലത്ത്‌ ഞാനായിരുന്നു.പ്രശസ്തനായ മുന്‍കാല നിയമസഭാ സ്പീക്കര്‍ സംഭാവന ചെയ്ത ധാരാളം പുസ്തകങ്ങള്‍ അവിടെ അലമാരികളില്‍ നിറഞ്ഞിരുന്നു. ഒഴിവ്‌ ദിവസങ്ങളില്‍ നിരവധി പേര്‍ പുസ്തകം വായിക്കുവാനും വാങ്ങുവാനുമായി അവിടെ എത്താറുണ്ടായിരുന്നു. അത്തരമൊരു ദിനത്തിലാണ്‌ സജ്‌ന കയറിവന്നത്‌. ഏെതോ ഒരു നോവല്‍ എടുത്ത്‌ രെജിസ്റ്റര്‍ ചെയ്യാന്‍ അട...

ചില സമയ ദോഷങ്ങള്‍.

ഇവിടെ ദുബായില്‍ ഒരു പാട്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറികൊണ്ടിരിക്കുകയാണ്‌.സിവില്‍ എന്‍ജിനീയറിങ്ങിന്റെ അനന്തസാദ്ധ്യതകള്‍ നമ്മള്‍ മലയാളികള്‍ നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. കാരണം അത്ര അധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌.എന്റെ ബാച്ചിലെ മുക്കാല്‍ പങ്കും ഇവിടെ എത്തി നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ട്‌. എന്റെ തന്നെ ജൂനിയര്‍ - സീനിയര്‍ സുഹൃത്തുക്കള്‍ വേറെയും.. ഞങ്ങള്‍ ചേര്‍ന്ന് ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്‌. നമ്മള്‍ മലയാളികള്‍ക്ക്‌ സംഘടന ഒഴിച്ച്‌ കൂടാനാകാത്ത ഒരു വിഭവമാണല്ലോ, ഇനി കാര്യം പറഞ്ഞ്‌ തുടങ്ങാം.. അധിക പേരും കല്യാണം കഴിച്ചിട്ടില്ല. കല്യാണം കഴിക്കാത്തവര്‍ക്ക്‌ അനുയോജ്യമായ ബന്ധം സംഘടിപ്പിക്കുക എന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്‌. പക്ഷെ പലരും വളരെ അധികം ധൃതിയുള്ളവരാണ്‌. കാരണം നല്ല ജോലി, നല്ലശമ്പളം ഇനി അടുത്തത്‌ നല്ല ഭാര്യ തന്നെ എന്നാണ്‌ എന്റെയടക്കമുള്ളവരുടെ ലക്ഷ്യം.അങ്ങനെ ജോലിതിരക്കും ബ്ലോഗിങ്ങും കമന്റിങ്ങും കഴിഞ്ഞ്‌ കിട്ടുന്ന ഇടവേളകളില്‍ ഞാനും കേരള മാറ്റ്രിമോണിയില്‍ പെങ്കുട്ട്യൊളെ തപ്പിയിറങ്ങി. പത്ത്‌ മുന്നൂറ്‌ പ്രൊഫൈല്‍ തിരഞ്ഞ്...

നിഷ്കാസിതന്‍

നീ മൃതിയടഞ്ഞവന്‍.. ചാനല്‍ ബഹളം കഴിഞ്ഞാല്‍ പിന്നെ, നിന്റെ ശവമെടുപ്പാണ്‌.. വെറുപ്പിനാല്‍ തുന്നി ചേര്‍ത്ത ശവക്കച്ച. തണുത്ത്‌ മരവിച്ച സായംസന്ധ്യ. മരം കോച്ചും തണുപ്പ്‌. തമസ്സില്‍ തന്നെ നിന്റെ ഖബറടക്കം. വെളിച്ചത്തിനായ്‌ കത്തിച്ചു വെച്ച- മണ്‍ചിരാതാരോ ഊതി കെടുത്തി.. അതു നീ തന്നെ ആയിരുന്നില്ലേ?. പുറത്ത്‌ ഒരായിരം പേര്‍ കാത്ത്‌ നില്‍ക്കുന്നു.. നിനക്കായ്‌ ജയ്‌ വിളിച്ചവര്‍.. നിന്റെ നിണത്തിന്നായ്‌- കണ്ഠം പൊട്ടുമാറുഛത്തില്‍ നിലവിളിക്കുന്നു!!. അനന്തപുരിയില്‍.. നിനക്കായ്‌ ഹൃദയത്തില്‍ സിംഹാസനം പണിഞ്ഞവര്‍.. അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക്‌.. നിനക്കിനി ആരാണ്‌ കൂട്ട്‌?. നിന്റെ മൃതിയടഞ്ഞ ചോദനക്കെന്തിനു വിരേതിഹാസം രചിച്ചവരുടെ പരിലാളന?. നീ വെറുമൊരു ജലകണം. അവരോ ജല പ്രവാഹം!!. പാറമടക്കുകളില്‍ തട്ടി പാതി വഴിയില്‍- ഒടുങ്ങുവാനായിരുന്നോ നിന്റെ വിധി?. ഹാ.. കഷ്ടം!!. പട നയിക്കുമ്പോളെന്തിനു നീ- പാളയത്തിലെ പട നയിച്ചു?.. പിന്തിരിഞ്ഞോടുന്നവന്റെ വിധി- നിനക്കെന്തേ അറിയാതെ പോയി?.. കുഴിമാടം പൂര്‍ത്തിയായി. മണ്ണോടു ചേരാന്‍ മനസ്സൊരുക്കുക. നിന്റെ വാസസ്ഥലം എത്ര ക്രൂരം! നിന്റെ വാരിയെല്ലുകള്‍- കോര്‍...